x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സ്: തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​യാ​യ ഇ​ട​പാ​ടു​കാ​ര​ൻ പി​ടി​യി​ൽ, അ​റ​സ്റ്റി​ലാ​യ​വ​ർ 14 

വെബ് ഡെസ്ക്
Published: November 27, 2026 06:52 AM IST | Updated: November 27, 2026 06:52 AM IST

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്തെ സ്പാ​യി​ൽ വ​ച്ച് ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്​ഐ​ടി) ഒ​രു ഇ​ട​പാ​ടു​കാ​ര​നെ കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​യാ​യ വീ​ര​പാ​ണ്ഡ്യ​നാ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​നെ​ൽ​വേ​ലി​യി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് പ​ലി​ശ​യ്ക്ക് പ​ണം ന​ൽ​കു​ന്ന​യാ​ളാ​ണ് ഇ​യാ​ൾ. പ്ര​തി​യു​ടെ നാ​ട്ടി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ വ​ല​യി​ലാ​ക്കി​യ​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ അ​ഞ്ച് ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ സ​ജി​ത്തിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്പാ​യി​ൽ വ​ച്ച് മൂ​ന്ന് ത​വ​ണ​യും കോ​വ​ള​ത്തെ ഒ​രു പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ടലി​ൽ വ​ച്ച് ര​ണ്ട് ത​വ​ണ​യു​മാ​ണ് ഇ​യാ​ൾ കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കു​ട്ടി​യെ ഹോ​ട്ട​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി പ്ര​തി സ​ജി​ത്തി​ന് 30,000 രൂ​പ ന​ൽ​കി​യി​രു​ന്നു. ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച ശേ​ഷം മ​റ്റ് ഇ​ട​പാ​ടു​കാ​രി​ൽനി​ന്ന് ഒ​രു ദി​വ​സ​ത്തേ​ക്ക് 30,000 മു​ത​ൽ 40,000 രൂ​പ വ​രെ​യാ​ണ് സം​ഘം ഈ​ടാ​ക്കി​യി​രു​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ൽ ഉ​ട​മ​യ്ക്ക് പൊ​ലി​സ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഈ ​കേ​സി​ൽ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 14 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ ആ​റു​പേ​ർ ഇ​ട​പാ​ടു​കാ​രാ​ണ്. സ്പാ ​ഉ​ട​മ​ക​ൾ, ഇ​വ​രു​ടെ ബി​നാ​മി​ക​ൾ, പെ​ൺ​കു​ട്ടി​യെ ആ​ന്ധ്ര​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​ച്ച ഇ​ള​യ​മ്മ, ഇ​ട​നി​ല​ക്കാ​രി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ മ​റ്റു പ്ര​തി​ക​ൾ. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ട​പാ​ടു​കാ​ർ അ​റ​സ്റ്റി​ലാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കു​ന്ന സൂ​ച​ന.

Tags : Spa Abuse Case Kovalam Tirunelveli Native Customer arrest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up