നാരായണൻ കുട്ടി
കല്യാശേരി: കെൽട്രോൺ മുൻ മാനേജിംഗ് ഡയറക്ടർ മാങ്ങാട് കുന്നത്ത് പുതിയവീട്ടിൽ നാരായണൻ കുട്ടിയുടെ (കെ.പി.എൻ. കുട്ടി-86) സംസ്കാരം ഇന്നു രാവിലെ 11ന് കല്യാശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.
രാവിലെ 8.30 മുതൽ 9.30 വരെ മാങ്ങാട്ടുപറന്പിലെ കെൽട്രോൺ ആസ്ഥാനത്തും തുടർന്ന് വീട്ടിലും പൊതുദർശനത്തിനു ശേഷമാണ് സംസ്കാരം. കെൽട്രോൺ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന പരേതനായ കെ.പി.പി. നന്പ്യാരുടെ സഹോദരനാണ്.
ഭാര്യ: ജൂഡിത്ത് കുട്ടി. മക്കൾ: വിജയ് കുട്ടി (യുകെ), വിലാസ് (ബംഗളൂരു). മരുമക്കൾ: നമ്രത (യുകെ), അനുപമ (ദുബായ്). മറ്റു സഹോദരങ്ങൾ: സരോജിനി (കോഴിക്കോട്), ജാനകി അമ്മ (ചെന്നൈ), കെ.പി. പ്രഭാകരൻ, ഗിരിജ ( റിട്ട. സിൻഡിക്കറ്റ് ബാങ്ക്, കൊച്ചി), പരേതരായ രാമചന്ദ്രൻ, കമലാക്ഷിയമ്മ, ഉണ്ണികൃഷ്ണൻ, ഗൗരി. കെൽട്രോൺ ക്രിസ്റ്റൽസിൽ ഡെവലപ്മെന്റ് മാനേജരായി ചേർന്ന കെ.പി.എൻ. കുട്ടി എംഡിയായാണ് വിരമിച്ചത്.
ഇലക്ട്രോണിക്സ് ഘടകങ്ങളുടെയും നൂതന സാങ്കേതിക സംവിധാനങ്ങളുടെയും നിർമാണത്തിൽ കെൽട്രോണിന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
യുകെ ഇംപീരിയൽ കോളജിൽനിന്ന് ന്യൂക്ലിയർ ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടി. യുകെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായിരുന്നു.
Tags : K.P.N. Kutty Funeral Keltron MD Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash