ഋഷഭ് പന്ത്
ക്രിസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 3.30ന് ആരംഭിക്കാനിരിക്കേ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ സര്‍പ്രൈസ്.
ക്രൈസ്റ്റ്ചര്‍ച്ചിലെ ഒരു ക്ലബ് തല മത്സരത്തിൽ പന്ത് ബാറ്റിംഗിന് ഇറങ്ങി. സ്റ്റാന്‍ സ്റ്റാന്‍ എന്നായിരുന്നു പന്തിന്റെ പേര് സ്കോര്‍ബോര്‍ഡില്‍ രേഖപ്പെടുത്തിയത്. 21 പന്തില്‍ 54 റണ്‍സ് അടിച്ചെടുത്ത ഋഷഭ് പന്തിന്റെ മികവില്‍, ഓപ്പണ്‍ ഹൗസ് സ്വിംഗേഴ്സ് 16 റണ്‍സിനു ദ ചോസണ്‍ വണ്‍സിനെ തോല്പിച്ചു.
ജയിച്ചാല്‍ നേട്ടം
ആദ്യ ടെസ്റ്റില്‍ റിക്കാര്‍ഡ് ടീം ടോട്ടല്‍ (720) ഉള്‍പ്പടെ നേടാന്‍ സാധിച്ചെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചത് ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും ക്ഷീണമായി.
17 വര്‍ഷത്തിനുശേഷം ന്യൂസിലന്‍ഡ് മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര എന്നതാണു ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. 2009ലാണ് ഇന്ത്യ അവസാനമായി ന്യൂസിലന്‍ഡില്‍ ടെസ്റ്റ് പരമ്പര നേടിയത്.
Tags : Rishabh Pant India New Zeland 2nd Test Cricket Sports