Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rishabh Pant

സ​​മ്മ​​ർ​​ദം, ബ്രേ​​ക്ക്: പ​​ന്ത്

ല​​ക്നൗ: ഐ​​പി​​എ​​ല്ലി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം തോ​​ൽ​​വി​​യും വ​​ഴ​​ങ്ങി പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ അ​​വ​​സാ​​ന സ്ഥാ​​ന​​ത്തേ​​ക്ക് വീ​​ണ​​തി​​ന് പി​​ന്നാ​​ലെ ടീ​​മി​​ൽ വ​​ലി​​യ സ​​മ്മ​​ർ​​ദ​​മു​​ണ്ടെ​​ന്നും താ​​ര​​ങ്ങ​​ൾ​​ക്ക് വി​​ശ്ര​​മം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും ല​​ക്നൗ ക്യാ​​പ്റ്റ​​ൻ ഋ​​ഷ​​ഭ് പ​​ന്ത്.

കോ​​ൽ​​ക്ക​​ത്ത​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ പ​​ന്ത് എ​​ടു​​ത്ത ചി​​ല തീ​​രു​​മാ​​ന​​ങ്ങ​​ൾ പാ​​ളി​​യ​​തി​​നെ​​തി​​രേ വി​​മ​​ർ​​ശ​​നം ശ​​ക്ത​​മാ​​കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ക്യാ​​പ്റ്റ​​ന്‍റെ തു​​റ​​ന്നു​​പ​​റ​​ച്ചി​​ൽ.

ഞ​​ങ്ങ​​ൾ​​ക്ക് തീ​​ർ​​ച്ച​​യാ​​യും ഒ​​രു ബ്രേ​​ക്ക് ആ​​വ​​ശ്യ​​മാ​​ണ്. ടീ​​മി​​ന് ഒ​​ന്ന് റിഫ്ര​​ഷ് ആ​​ക​​ണം. ബ്രേ​​ക്കി​​ന് ശേ​​ഷം തീ​​ർ​​ച്ച​​യാ​​യും പോ​​സി​​റ്റീ​​വ് കാ​​ര്യ​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്ന് ക​​രു​​തു​​ന്നു.

ഓ​​രോ താ​​ര​​വും ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ക്ക​​ണം. ഒ​​ന്നോ ര​​ണ്ടോ പേ​​രെ മാ​​ത്രം ആ​​ശ്ര​​യി​​ച്ച് മു​​ന്നോ​​ട്ട് പോ​​കാ​​നാ​​കി​​ല്ല- പ​​ന്ത് പ​​റ​​ഞ്ഞു.

Sports

ലീ​ഡ്സി​ൽ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ, മ​റ്റൊ​രു രാ​ജ്യ​ത്തി​ന് എതിരേയും ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ല..!

ലീ​ഡ്സ്: ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ​ൻ ടീം. ​ലീ​ഡ്സി​ലെ ഹെ​ഡിം​ഗ്‌​ലി​യി​ൽ ന​ട​ക്കു​ന്ന ടെ​സ്റ്റി​ൽ ര​ണ്ട് ഇ​ന്നിം​ഗ്സി​ലു​മാ​യി അ​ഞ്ച് സെ​ഞ്ചു​റി കു​റി​ച്ചാ​ണ് ഇ​ന്ത്യ ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ടെ​സ്റ്റ് ച​രി​ത്ര​ത്തി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ടീ​മി​നെ​തി​രേ ഇ​ന്ത്യ ഒ​രു മ​ത്സ​ര​ത്തി​ല്‍ അ​ഞ്ച് സെ​ഞ്ചു​റി നേ​ടു​ന്ന​ത് ആ​ദ്യം. ലീ​ഡ്‌​സ് ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (101), ശു​ഭ്മാ​ന്‍ ഗി​ല്‍ (147), ഋ​ഷ​ഭ് പ​ന്ത് (134) എ​ന്നി​വ​രും ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ കെ.​എ​ല്‍. രാ​ഹു​ല്‍ (137), ഋ​ഷ​ഭ് പ​ന്ത് (118) എ​ന്നി​വ​രും സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ, മ​റ്റു ബാ​റ്റ​ർ​മാ​ർ നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 96 ഓ​വ​റി​ൽ 364 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. ആ​ദ്യ ഇ​ന്നിം​ഗ്സി​ലെ ആ​റ് റ​ൺ​സ് ലീ​ഡും ചേ​ർ​ത്താ​ൽ, ഇം​ഗ്ല​ണ്ടി​നു മു​ന്നി​ൽ ഇ​ന്ത്യ​വ​ച്ച​ത് 371 റ​ൺ​സി​ന്‍റെ വി​ജ​യ ല​ക്ഷ്യം.
ര​ണ്ടാം ഇ​ന്നിം​ഗ്സി​നാ​യി ക്രീ​സി​ൽ എ​ത്തി​യ ഇം​ഗ്ല​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 21 റ​ണ്‍​സ് എ​ടു​ത്തു നി​ൽ​ക്കേ നാ​ലാം​ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​ച്ചു. 12 റ​ണ്‍​സു​മാ​യി സാ​ക്ക് ക്രൗ​ളി​യും 9 റ​ണ്‍​സു​മാ​യി ബെ​ൻ ഡ​ക്ക​റ്റു​മാ​ണ് ക്രീ​സി​ൽ. അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന് ഇം​ഗ്ല​ണ്ടി​ന് ജ​യി​ക്കാ​ൻ 350 റ​ണ്‍​സ് കൂ​ടി വേ​ണം

ക്ലാ​സി​ക് രാ​ഹു​ല്‍, പ​ന്താ​ക്ര​മ​ണം

ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 90 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ നാ​ലാം​ദി​ന​മാ​യ ഇ​ന്ന​ലെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. 47 റ​ണ്‍​സു​മാ​യി കെ.​എ​ല്‍. രാ​ഹു​ലും ആ​റ് റ​ണ്‍​സു​മാ​യി ശു​ഭ്മാ​ന്‍ ഗി​ല്ലു​മാ​യി​രു​ന്നു ക്രീ​സി​ല്‍. സ്‌​കോ​ര്‍ 92ല്‍ ​നി​ല്‍​ക്കു​മ്പോ​ള്‍ ഗി​ല്‍ (8) മ​ട​ങ്ങി. തു​ട​ര്‍​ന്ന് ക്രീ​സി​ലെ​ത്തി​യ ഋ​ഷ​ഭ് പ​ന്തി​നൊ​പ്പം ചേ​ര്‍​ന്ന് കെ.​എ​ല്‍. രാ​ഹു​ല്‍ നാ​ലാം വി​ക്ക​റ്റി​ല്‍ 195 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. നേ​രി​ട്ട 202-ാം പ​ന്തി​ല്‍ രാ​ഹു​ല്‍ സെ​ഞ്ചു​റി​യി​ലെ​ത്തി. രാ​ഹു​ലി​ന്‍റെ എ​ട്ടാം ടെ​സ്റ്റ് സെ​ഞ്ചു​റി. 247 പ​ന്ത് നേ​രി​ട്ട് 18 ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 137 റ​ൺ​സ് നേ​ടി​യ രാ​ഹു​ലി​നെ ബ്രൈ​ഡ​ൻ കാ​ഴ്സ് ക്ലീ​ൻ ബൗ​ൾ​ഡാ​ക്കി.
നേ​രി​ട്ട 130-ാം പ​ന്തി​ലാ​യി​രു​ന്നു പ​ന്തി​ന്‍റെ എ​ട്ടാം ടെ​സ്റ്റ് സെ​ഞ്ചു​റി. ഷൊ​യ്ബ് ബ​ഷീ​റി​ന്‍റെ പ​ന്തി​ല്‍ സാ​ക്ക് ക്രൗ​ളി​ക്കു ക്യാ​ച്ച് ന​ല്‍​കി​യാ​ണ് പ​ന്ത് മ​ട​ങ്ങി​യ​ത്.

വാ​ല​റ്റം ത​വി​ടു​പൊ​ടി

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് കാ​ര്യ​മാ​യ മാ​റ്റം ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ഇ​ല്ലാ​യി​രു​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ യ​ശ​സ്വി ജ​യ്സ്വാ​ൾ , ശു​ഭ്മാ​ൻ ഗി​ൽ, ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി മാ​റ്റി​നി​ർ​ത്തി​യാ​ൽ ര​ണ്ട​ക്കം ക​ണ്ട​ത് കെ.​എ​ൽ. രാ​ഹു​ലും (42), ര​വീ​ന്ദ്ര ജ​ഡേ​ജ​യും (11) മാ​ത്രം. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ രാ​ഹു​ൽ (137), പ​ന്ത് (118) എ​ന്നി​വ​ർ​ക്കു പു​റ​മേ ര​ണ്ട​ക്കം ക​ണ്ട​ത് സാ​യ് സു​ദ​ർ​ശ​ൻ (30), ക​രു​ൺ നാ​യ​ർ (20), ര​വീ​ന്ദ്ര ജ​ഡേ​ജ (25 നോ​ട്ടൗ​ട്ട് ) എ​ന്നി​വ​ർ മാ​ത്ര​മാ​ണ്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ നാ​ലി​ന് 333 എ​ന്ന നി​ല​യി​ൽ​നി​ന്ന് 364ന് ​ഇ​ന്ത്യ പു​റ​ത്താ​യി. 31 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ക്കു ന​ഷ്ട​പ്പെ​ട്ട​ത് ആ​റ് വി​ക്ക​റ്റ്.

Sports

ഈ റിക്കാർഡ് കുറിക്കുന്ന ആദ്യ ഇന്ത്യക്കാരൻ പന്ത്; ലോകത്തിലെ രണ്ടാമൻ, ഏഷ്യയിൽ ഒന്നാമൻ...

ലീഡ്‌സ്: ടെ​സ്റ്റ് ച​രി​ത്ര​ത്തി​ല്‍ ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലും സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ർ എ​ന്ന ച​രി​ത്രം കു​റി​ച്ച് ഋ​ഷ​ഭ് പ​ന്ത്. ലോ​ക​ത്തി​ല്‍ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​തു വി​ക്ക​റ്റ് കീ​പ്പ​റും. സിം​ബാ​ബ്‌​വെ​യു​ടെ ആ​ന്‍​ഡി ഫ്ലവറാണ് ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലും സെ​ഞ്ചു​റി നേ​ടി​യ ആ​ദ്യ വി​ക്ക​റ്റ് കീ​പ്പ​ര്‍.

2001ല്‍ ​ഹ​രാ​രെ​യി​ല്‍​വ​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ 142, 199 നോ​ട്ടൗ​ട്ട് എ​ന്ന​താ​യി​രു​ന്നു ആ​ന്‍​ഡി ഫ്‌​ള​വ​റി​ന്‍റെ സ്‌​കോ​റു​ക​ള്‍. ഇം​ഗ്ല​ണ്ടി​ല്‍ ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലും സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ന്‍ എ​ന്ന നേ​ട്ട​വും പ​ന്ത് കു​റി​ച്ചു.

ലീ​ഡ്സി​ൽ ന​ട​ക്കു​ന്ന ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും സെ​ഞ്ചു​റി തി​ക​ച്ച​തോ​ടെ​യാ​ണ് പ​ന്തി​ന്‍റെ ഈ ​നേ​ട്ടം. നേ​രി​ട്ട 130-ാം പ​ന്തി​ലാ​യി​രു​ന്നു പ​ന്തി​ന്‍റെ എ​ട്ടാം ടെ​സ്റ്റ് സെ​ഞ്ചു​റി. ഇം​ഗ്ല​ണ്ടി​ല്‍ പ​ന്തി​ന്‍റെ നാ​ലാം സെ​ഞ്ചു​റി​യാ​ണ്. 140 പ​ന്തി​ൽ 15 ഫോ​റും മൂ​ന്നു സി​ക്സും അ​ട​ക്കം 118 റ​ൺ​സ് നേ​ടി​യ ഋ​ഷ​ഭ് പ​ന്ത്, ഷൊ​യ്ബ് ബ​ഷീ​റി​ന്‍റെ പ​ന്തി​ല്‍ സാ​ക്ക് ക്രൗ​ളി​ക്കു ക്യാ​ച്ച് ന​ല്‍​കി​യാ​ണ് പ​ന്ത് മ​ട​ങ്ങി​യ​ത്.

ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 134 റ​ണ്‍​സ് നേ​ടി, ഇ​ന്ത്യ​ക്കാ​യി ടെ​സ്റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി (7) സ്വ​ന്ത​മാ​ക്കു​ന്ന വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്ന​ത​ട​ക്ക​മു​ള്ള റി​ക്കാ​ര്‍​ഡ് പ​ന്ത് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഗ്ലൗ ​അ​ണി​ഞ്ഞ​പ്പോ​ള്‍, വി​ക്ക​റ്റി​നു പി​ന്നി​ല്‍ 150 ക്യാ​ച്ച് പൂ​ര്‍​ത്തി​യാ​ക്കു​ന്ന മൂ​ന്നാ​മ​ത് ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്ന നേ​ട്ട​ത്തി​ലും പ​ന്ത് എ​ത്തി.

ര​ണ്ട് ഇ​ന്നിം​ഗ്സി​ലും സെ​ഞ്ചു​റി നേ​ടു​ന്ന ഏ​ഴാ​മ​ത് ഇ​ന്ത്യ​ൻ താ​രം

ഒ​രു ടെ​സ്റ്റി​ന്‍റെ ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലും ഇ​ന്ത്യ​ക്കു​വേ​ണ്ടി സെ​ഞ്ചു​റി നേ​ടു​ന്ന ഏ​ഴാ​മ​ത് താ​ര​മാ​ണ് ഋ​ഷ​ഭ് പ​ന്ത്. വി​ജ​യ് ഹ​സാ​രെ, സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍, രാ​ഹു​ല്‍ ദ്രാ​വി​ഡ്, വി​രാ​ട് കോ​ഹ്‌​ലി, അ​ജി​ങ്ക്യ ര​ഹാ​നെ, രോ​ഹി​ത് ശ​ര്‍​മ എ​ന്നി​വ​രാ​ണ് മു​മ്പ് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍.

ഇ​തി​ല്‍ സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍ മൂ​ന്നു പ്രാ​വ​ശ്യ​വും രാ​ഹു​ല്‍ ദ്രാ​വി​ഡ് ര​ണ്ടു പ്രാ​വ​ശ്യ​വും ഒ​രു ടെ​സ്റ്റി​ന്‍റെ ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലും സെ​ഞ്ചു​റി നേ​ടി​യി​ട്ടു​ണ്ട്.

ടെ​സ്റ്റി​ൽ ഋ​ഷ​ഭ് പ​ന്തി​ന്‍റെ എ​ട്ടാം സെ​ഞ്ചു​റി​യാ​ണ് ലീ​ഡ്സി​ൽ നാ​ലാം​ദി​നം പി​റ​ന്ന​ത്. ടെ​സ്റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ചു​റി​യു​ള്ള ഏ​ഷ്യ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ എ​ന്ന റി​ക്കാ​ർ​ഡും പ​ന്ത് സ്വ​ന്ത​മാ​ക്കി. ഏ​ഴ് സെ​ഞ്ചു​റി​യു​ള്ള ശ്രീ​ല​ങ്ക​ൻ മു​ൻ വി​ക്ക​റ്റ് കീ​പ്പ​ർ കു​മാ​ർ സം​ഗ​ക്കാ​രു​ടെ റി​ക്കാ​ർ​ഡാ​ണ് പ​ന്ത് പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.

Sports

ഋ​ഷ​ഭ് പ​ന്ത്; ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ വി​ക്ക​റ്റ് കീ​പ്പ​ർ..!

ലീ​ഡ്സ്: ഇം​ഗ്ല​ണ്ടി​നെ​തി​രേ ഏ​റ്റ​വും കൂ​ടു​ത​ല്‍ ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടു​ന്ന വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് ഋ​ഷ​ഭ് പ​ന്ത് സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ടി​നെ​തി​രേ പ​ന്തി​ന്‍റെ നാ​ലാം സെ​ഞ്ചു​റി​യാ​ണ് ലീ​ഡ്സ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ പി​റ​ന്ന​ത്. 178 പ​ന്തി​ല്‍ 12 ഫോ​റും ആ​റ് സി​ക്‌​സും അ​ട​ക്കം 134 റ​ണ്‍​സ് നേ​ടി​യാ​ണ് പ​ന്ത് പു​റ​ത്താ​യ​ത്. ജോ​ഷ് ടോ​ങി​ന്‍റെ പ​ന്തി​ല്‍ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.
ഇം​ഗ്ല​ണ്ടി​നെ​തി​രേ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ചു​റി​യു​ള്ള വി​ക്ക​റ്റ് കീ​പ്പ​ർ എ​ന്ന​തി​ൽ, ഓ​സീ​സ് സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ ആ​ദം ഗി​ല്‍​ക്രി​സ്റ്റ്, ഇ​യാ​ന്‍ ഹീ​ലി, ബ്രാ​ഡ് ഹാ​ഡി​ന്‍, ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ടോം ​ബ്ല​ണ്ടെ​ല്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം (മൂ​ന്നു സെ​ഞ്ചു​റി) റി​ക്കാ​ര്‍​ഡ് പ​ങ്കി​ടു​ക​യാ​യി​രു​ന്നു പ​ന്ത്.
ഇം​ഗ്ല​ണ്ടി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന (മൂ​ന്ന്) വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്ന നേ​ട്ട​വും പ​ന്തി​നു സ്വ​ന്തം. ഇം​ഗ്ല​ണ്ടി​ല്‍ മ​റ്റൊ​രു വി​ക്ക​റ്റ് കീ​പ്പ​റി​നും ഒ​ന്നി​ല​ധി​കം സെ​ഞ്ചു​റി നേ​ടാ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

ഇ​ന്ത്യ​ക്കാ​യി ഏ​ഴ് സെ​ഞ്ചു​റി​യു​ള്ള ആ​ദ്യ വി​ക്ക​റ്റ് കീ​പ്പ​ർ

ഇ​ന്ത്യ​ക്കാ​യി ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് ഇ​നി ഋ​ഷ​ഭ് പ​ന്തി​നു സ്വ​ന്തം. ലീ​ഡ്‌​സി​ല്‍ പ​ന്ത് നേ​ടി​യ​ത് ടെ​സ്റ്റി​ലെ ഏ​ഴാം സെ​ഞ്ചു​റി. 44-ാം ടെ​സ്റ്റ് ക​ളി​ക്കു​ന്ന പ​ന്ത്, 76-ാം ഇ​ന്നിം​ഗ്‌​സി​ലാ​ണ് ഏ​ഴാം സെ​ഞ്ചു​റി കു​റി​ച്ച​ത്. 90 ടെ​സ്റ്റി​ല്‍​നി​ന്നാ​യി 144 ഇ​ന്നിം​ഗ്‌​സി​ല്‍ ആ​റ് സെ​ഞ്ചു​റി നേ​ടി​യ എം.​എ​സ്. ധോ​ണി, 39 ടെ​സ്റ്റി​ലെ 54 ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്ന് മൂ​ന്നു സെ​ഞ്ചു​റി നേ​ടി​യ വൃ​ദ്ധി​മാ​ന്‍ സാ​ഹ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ല്‍ പ​ന്തി​നു പി​ന്നി​ലു​ള്ള​ത്.

ഇ​ന്ത്യ​യു​ടെ മു​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ എം.​എ​സ്. ധോ​ണി​യു​ടെ മൂ​ന്നു റി​ക്കാ​ര്‍​ഡ് ഋ​ഷ​ഭ് പ​ന്ത് ഇ​ന്ന​ല​ത്തെ ഇ​ന്നിം​ഗ്‌​സി​നി​ടെ ത​ക​ര്‍​ത്തു. സേ​ന (സൗ​ത്ത് ആ​ഫ്രി​ക്ക, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ന്‍​ഡ്, ഓ​സ്‌​ട്രേ​ലി​യ) രാ​ജ്യ​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ടെ​സ്റ്റ് റ​ണ്‍​സു​ള്ള ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍, ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍, ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സ് നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്നീ റി​ക്കാ​ര്‍​ഡു​ക​ളാ​ണ് ഒ​റ്റ​ദി​വ​സം​കൊ​ണ്ട് ധോ​ണി​യി​ല്‍​നി​ന്നു റാ​ഞ്ചി​യ​ത്. 78 സി​ക്‌​സാ​യി​രു​ന്നു ധോ​ണി​യു​ടെ റി​ക്കാ​ര്‍​ഡ്. ടെ​സ്റ്റി​ല്‍ ആ​റ് സെ​ഞ്ചു​റി​യും സേ​ന രാ​ജ്യ​ങ്ങ​ളി​ല്‍ 1731 റ​ണ്‍​സു​മാ​യി​രു​ന്നു ധോ​ണി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തെ​ല്ലാം പ​ന്ത് പ​ഴ​ങ്ക​ഥ​യാ​ക്കി.

 

Sports

വ​ൺ, ടു, ​ത്രീ; ധോ​ണി​യു​ടെ മൂ​ന്നു റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് ഋ​ഷ​ഭ് പ​ന്തി​ന്‍റെ മി​ന്ന​ൽ സെ​ഞ്ചു​റി

ലീ​ഡ്‌​സ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ഋ​ഷ​ഭ് പ​ന്തി​ന്‍റെ ഫ​ന്‍റാ​സ്റ്റി​ക് ബാ​റ്റിം​ഗ്. യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (101), ശു​ഭ്മാ​ന്‍ ഗി​ല്‍ (147) എ​ന്നി​വ​ര്‍​ക്കു പി​ന്നാ​ലെ ഋ​ഷ​ഭ് പ​ന്തും (134) സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി.
ഇ​ന്ത്യ​ക്കു​വേ​ണ്ടി ഋ​ഷ​ഭ് പ​ന്ത് ത​ക​ര്‍​പ്പ​ന്‍ ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. നേ​രി​ട്ട 146-ാം പ​ന്തി​ല്‍ ഋ​ഷ​ഭ് പ​ന്ത് സെ​ഞ്ചു​റി​യി​ല്‍. ടെ​സ്റ്റ് ക​രി​യ​റി​ല്‍ പ​ന്തി​ന്‍റെ ഏ​ഴാം സെ​ഞ്ചു​റി. 178 പ​ന്തി​ല്‍ 12 ഫോ​റും ആ​റ് സി​ക്‌​സും അ​ട​ക്കം 134 റ​ണ്‍​സ് നേ​ടി​യാ​ണ് പ​ന്ത് പു​റ​ത്താ​യ​ത്. ജോ​ഷ് ടോ​ങി​ന്‍റെ പ​ന്തി​ല്‍ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.
ഇ​ന്ത്യ​യു​ടെ മു​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍ എം.​എ​സ്. ധോ​ണി​യു​ടെ മൂ​ന്നു റി​ക്കാ​ര്‍​ഡ് ഋ​ഷ​ഭ് പ​ന്ത് ത​ക​ര്‍​ത്തു. സേ​ന (സൗ​ത്ത് ആ​ഫ്രി​ക്ക, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ന്‍​ഡ്, ഓ​സ്‌​ട്രേ​ലി​യ) രാ​ജ്യ​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ടെ​സ്റ്റ് റ​ണ്‍​സു​ള്ള ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍, ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍, ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സ് നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്നീ റി​ക്കാ​ര്‍​ഡു​ക​ളാ​ണ് ഒ​റ്റ​ദി​വ​സം​കൊ​ണ്ട് ധോ​ണി​യി​ല്‍​നി​ന്നു റാ​ഞ്ചി​യ​ത്. 78 സി​ക്‌​സാ​യി​രു​ന്നു ധോ​ണി​യു​ടെ റി​ക്കാ​ര്‍​ഡ്. ടെ​സ്റ്റി​ല്‍ ആ​റ് സെ​ഞ്ചു​റി​യും സേ​ന രാ​ജ്യ​ങ്ങ​ളി​ല്‍ 1731 റ​ണ്‍​സു​മാ​യി​രു​ന്നു ധോ​ണി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തെ​ല്ലാം പ​ന്ത് പ​ഴ​ങ്ക​ഥ​യാ​ക്കി.
ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ അ​തി​വേ​ഗ​ത്തി​ല്‍ 3000 റ​ണ്‍​സ് തി​ക​യ്ക്കു​ന്ന ഏ​ഷ്യ​ന്‍ വി​ക്ക​റ്റ് കീ​പ്പ​ര്‍​മാ​രി​ല്‍ ഒ​ന്നാം സ്ഥാ​ന​വും പ​ന്തി​നു സ്വ​ന്തം.

ഗി​ല്‍-​പ​ന്ത് 209 റ​ൺ​സ് കൂ​ട്ടു​കെ​ട്ട്

52.3 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 221 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ശു​ഭ്മാ​ന്‍ ഗി​ല്ലും ഋ​ഷ​ഭ് പ​ന്തും ക്രീ​സി​ല്‍ ഒ​ന്നി​ച്ച​ത്. തു​ട​ര്‍​ന്ന് ആ​ദ്യ​ദി​ന​ത്തി​ല്‍ 85 ഓ​വ​ര്‍​വ​രെ​യും ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന​ലെ 16.5 ഓ​വ​റും ഗി​ല്‍-​പ​ന്ത് കൂ​ട്ടു​കെ​ട്ട് ക്രീ​സി​ല്‍ തു​ട​ര്‍​ന്നു. 127 റ​ണ്‍​സു​മാ​യി ര​ണ്ടാം​ദി​നം ക്രീ​സി​ലെ​ത്തി​യ ഗി​ല്‍, 20 റ​ണ്‍​സ്‌​കൂ​ടി ചേ​ര്‍​ത്തു. ഷൊ​യ്ബ് ബ​ഷീ​റി​ന്‍റെ പ​ന്തി​ല്‍ കൂ​റ്റ​ന​ടി​ക്കു ശ്ര​മി​ച്ച ശു​ഭ്മാ​ന്‍ ഗി​ല്ലി​നെ, ഡീ​പ് ബാ​ക്ക് വേ​ഡ് സ്‌​ക്വ​യ​ര്‍ ലെ​ഗി​ല്‍ ജോ​ഷ് ടോ​ങ് കൈ​പ്പി​ടി​യി​ല്‍ ഒ​തു​ക്കി. 227 പ​ന്തി​ല്‍ ഒ​രു സി​ക്‌​സും 19 ഫോ​റും അ​ട​ക്കം 147 റ​ണ്‍​സു​മാ​യി ഗി​ല്‍ പു​റ​ത്ത്. 301 പ​ന്ത് നീ​ണ്ട, 209 റ​ണ്‍​സി​ന്‍റെ ഗി​ല്‍-​പ​ന്ത് നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടും അ​തോ​ടെ അ​വ​സാ​നി​ച്ചു.
ഗി​ല്‍ പു​റ​ത്താ​യ​തോ​ടെ ആ​റാം ന​മ്പ​റാ​യി ക​രു​ണ്‍ നാ​യ​ര്‍ ക്രീ​സി​ല്‍. 3006 ദി​ന​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ന്ത്യ​യു​ടെ ടെ​സ്റ്റ് പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ട്ട ക​രു​ണ്‍ നാ​യ​റി​ന് (0) അ​ക്കൗ​ണ്ട് തു​റ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. നേ​രി​ട്ട നാ​ലാം പ​ന്തി​ല്‍ ബെ​ന്‍ സ്റ്റോ​ക്‌​സി​നു വി​ക്ക​റ്റ് ന​ല്‍​കി ക​രു​ണ്‍ മ​ട​ങ്ങി. അ​ര​ങ്ങേ​റ്റ​ക്കാ​ര​നാ​യ സാ​യ് സു​ദ​ര്‍​ശ​നെ​യും നാ​ലാം പ​ന്തി​ല്‍ ബെ​ന്‍ സ്റ്റോ​ക്‌​സ് പൂ​ജ്യ​ത്തി​നു പു​റ​ത്താ​ക്കി​യി​രു​ന്നു. അ​ര​ങ്ങേ​റ്റ​ക്കാ​ര​നും തി​രി​ച്ചു​വ​ര​വു​കാ​ര​നും നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്നു ചു​രു​ക്കം.

41 റ​ൺ​സി​നി​ടെ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു

സ്‌​കോ​ര്‍ ബോ​ര്‍​ഡി​ല്‍ 453 റ​ണ്‍​സു​ള്ള​പ്പോ​ള്‍ ഋ​ഷ​ഭ് പ​ന്തും 454 റ​ണ്‍​സു​ള്ള​പ്പോ​ള്‍ ഷാ​ര്‍​ദു​ള്‍ ഠാ​ക്കൂ​റും (1) പു​റ​ത്ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ആ​ദ്യം മ​ട​ങ്ങി​യ​ത് ജ​സ്പ്രീ​ത് ബും​റ (0). പി​ന്നാ​ലെ ര​വീ​ന്ദ്ര ജ​ഡേ​ജ​യും (11) പ്ര​സി​ദ്ധ് കൃ​ഷ്ണ​യും (1) പു​റ​ത്ത്. അ​തോ​ടെ 113 ഓ​വ​റി​ല്‍ 471 റ​ണ്‍​സി​ന് ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് അ​വ​സാ​നി​ച്ചു. മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 430 എ​ന്ന നി​ല​യി​ല്‍​നി​ന്നാ​ണ് 471ന് ​ഇ​ന്ത്യ പു​റ​ത്താ​യ​ത്. 41 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന ഏ​ഴ് വി​ക്ക​റ്റ് നി​ലം​പൊ​ത്തി. ജ​യ്‌​സ്വാ​ള്‍, ഗി​ല്‍, പ​ന്ത് എ​ന്നി​വ​രെ മാ​റ്റി​നി​ര്‍​ത്തി​യാ​ല്‍ ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്‌​സി​ല്‍ ര​ണ്ട​ക്കം ക​ണ്ട​ത് കെ.​എ​ല്‍. രാ​ഹു​ല്‍ (42), ര​വീ​ന്ദ്ര ജ​ഡേ​ജ (11) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ്.
ഇം​ഗ്ല​ണ്ടി​നു​വേ​ണ്ടി ക്യാ​പ്റ്റ​ന്‍ ബെ​ന്‍ സ്റ്റോ​ക്‌​സും (4/66) ജോ​ഷ് ടോ​ങും (4/86) നാ​ലു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Latest News

Corehub Up