ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നോ സൂപ്പർ ജയന്റ്സിന് ആദ്യ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിര്‍ത്തിയാണ് ലക്നോവ് ലക്ഷ്യത്തിലെത്തിയത്.
സ്കോര്‍: ഹൈദരാബാദ് 156/9, ലക്നോ 160/5 (19.5) ലക്നോവിനായി മൂന്നാം നമ്പറിലിറങ്ങി 50 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ റിഷഭ് പന്താണ് ടീമിന്റെ വിജയശില്പി. 27 പന്തുകൾ നേരിട്ട ഓപ്പണർ എയ്ഡൻ മാർക്രം 45 റൺസെടുത്തു പുറത്തായി.
ഹർഷൽ പട്ടേൽ എറിഞ്ഞ 19-ാം ഓവറിൽ നാലു റൺസെടുക്കാൻ മാത്രമാണു ലക്നോവിനു സാധിച്ചത്. ഇതോടെ അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് ഒമ്പതു റൺസ്. ജയ്ദേവ് ഉനദ്ഘട്ടിന്റെ 20-ാം ഓവറിലെ ആദ്യ രണ്ടു പന്തുകളും ഋഷഭ് ബൗണ്ടറി കടത്തി. പിന്നീട് രണ്ട് ഡോട്ട്ബോളുകൾ വന്നെങ്കിലും അഞ്ചാം പന്ത് ഫോറടിച്ച് പന്ത് ടീമിനെ സീസണിലെ ആദ്യ വിജയത്തിലെത്തിച്ചു.
ഹൈദരാബാദിനായി ഹര്‍ഷ് ദുബേ 18 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. 26 റൺസെടുക്കുന്നതിനിടെ നാലു മുൻനിര വിക്കറ്റുകൾ നഷ്ടമായ ഹൈദരാബാദിനെ അർധ സെഞ്ചുറി നേടിയ ഹെൻറിച്ച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും ചേർന്നാണു പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 41 പന്തുകൾ നേരിട്ട ക്ലാസൻ രണ്ടു സിക്സുകളും അഞ്ച് ഫോറുകളുമുൾപ്പടെ 62 റൺസാണു നേടിയത്.
33 പന്തുകൾ നേരിട്ട നിതീഷ് കുമാർ റെഡ്ഡി 56 റൺസ് അടിച്ചെടുത്തു. ലക്നോവിനായി മുഹമ്മദ് ഷമിയും ആവേശ് ഖാനും പ്രിന്‍സ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Tags : ipl rishabh pant lucknow super giants