x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​പ്പാ​ൻ ഓ​പ്പ​ൺ കി​രീ​ടം സ്വ​ന്ത​മാ​ക്കി പി.​വി. സി​ന്ധു

സ്പോർട്സ് ഡെസ്ക്
Published: July 19, 2026 09:05 PM IST | Updated: July 19, 2026 09:05 PM IST

പി.​വി. സി​ന്ധു

ടോ​ക്കി​യോ: ജ​പ്പാ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​യി പി.​വി. സി​ന്ധു. ഞാ​യ​റാ​ഴ്ച ടോ​ക്കി​യോ​യി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ജ​പ്പാ​ന്‍റെ അ​കാ​നെ യ​മാ​ഗു​ച്ചി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു ത​ന്‍റെ ആ​ദ്യ ജ​പ്പാ​ൻ ഓ​പ്പ​ൺ കി​രീ​ട​വും ക​രി​യ​റി​ലെ ആ​ദ്യ സൂ​പ്പ​ർ 750 കി​രീ​ട​വും സ്വ​ന്ത​മാ​ക്കി​യ​ത്.​സ്കോ​ർ: 21-17, 21-17.

ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട കി​രീ​ട വ​ര​ൾ​ച്ച​യ്ക്ക് അ​റു​തി വ​രു​ത്തി​യ ഈ ​വി​ജ​യം, 2019 ലെ ​ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ശേ​ഷം സി​ന്ധു നേ​ടു​ന്ന ഏ​റ്റ​വും വ​ലി​യ കി​രീ​ടം കൂ​ടി​യാ​ണ്. ഇ​തി​നു​മു​മ്പ് 2024 ലെ ​സ​യ്യി​ദ് മോ​ദി ഇ​ന്റ​ർ​നാ​ഷ​ണ​ലി​ലാ​ണ് സി​ന്ധു കി​രീ​ടം നേ​ടി​യ​ത്.

യ​മാ​ഗു​ച്ചി ത​ന്‍റെ ആ​റാ​മ​ത്തെ ജ​പ്പാ​ൻ ഓ​പ്പ​ൺ ഫൈ​ന​ലാ​ണ് ക​ളി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഒ​രു മ​ത്സ​ര​ത്തി​ലും ജാ​പ്പ​നീ​സ് താ​ര​ത്തെ തോ​ൽ​പ്പി​ക്കാ​ൻ സി​ന്ധു​വി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഈ ​വ​ർ​ഷം ആ​ദ്യം ന​ട​ന്ന മ​ലേ​ഷ്യ​ൻ ഓ​പ്പ​ണി​ൽ ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ, ആ​ദ്യ ഗെ​യി​മി​ന് ശേ​ഷം യ​മാ​ഗു​ച്ചി പ​രി​ക്കേ​റ്റ് പി​ന്മാ​റു​ക​യാ​യി​രു​ന്നു.

Tags : japan open badminton P.V. Sindhu clinches title

Recent News

Corehub Up