പ്രതി അദ്നാനെ പോലീസ് പിടികൂടിയപ്പോൾ
കൊച്ചി: പെരുമ്പാവൂരില്‍ അതിജീവിതയെ കൊല്ലാന്‍ ശ്രമിച്ച് പോക്‌സോ കേസ് പ്രതി. അറക്കപ്പടി സ്വദേശി അദ്നാന്‍ ആണ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച നാട്ടുകാരെയും പ്രതി ആക്രമിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓഗസ്റ്റ് എട്ടിനാണ് അദ്‌നാന്‍ അറസ്റ്റിലാകുന്നത്. ഒക്ടോബര്‍ 18ന് ആണ് അദ്‌നാന്‍ ജാമ്യത്തില്‍ ഇറങ്ങിയത്. പെരുമ്പാവൂരിന് അടുത്തുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി കത്തി ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചത്. കത്തി വീശുന്നതിനിടെ കുതറി മാറിയ പെണ്‍കുട്ടിയുടെ കൈകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടിച്ചു മാറ്റുകയായിരുന്നു. പ്രതി ഓടിപ്പോയെങ്കിലും പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തി തെരച്ചിലില്‍ സമീപത്ത് നിന്നും തന്നെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags : MurderAttempt POCSOcase Arrest Youth MinorGirl Survivor