x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒറ്റപ്പാലത്ത് തെരുവുനായ ആക്രമണം; ഡെലിവറി ജീവനക്കാരന് കടിയേറ്റു

വെബ് ഡെസ്ക്
Published: November 3, 2026 03:45 PM IST | Updated: November 3, 2026 03:45 PM IST

പ്രതീകാത്മക ചിത്രം

പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം. ഡെലിവറി ജോലി ചെയ്യുന്നതിനിടെ യുവാവിന് തെരുവുനായയുടെ കടിയേറ്റു. മായന്നൂർ കൊണ്ടാഴി സ്വദേശിയായ സജിത്തിനാണ് കടിയേറ്റത്.

ചൊവ്വാഴ്ച ഉച്ചയോടെ നഗരത്തിലെ കമലാലയം റോഡിൽ വച്ചാണ് സംഭവം. ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്ത ഉൽപന്നം ഉപഭോക്താവിന് കൈമാറാൻ എത്തിയതായിരുന്നു യുവാവ്.

ഇടതുകാലിൽ ആഴത്തിലുള്ള മൂന്ന് മുറിവുകൾ ഏറ്റു. യുവാവ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Tags : StrayDog Attack Bitten Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up