Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StrayDog

തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വ​യ​സു​കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ക​ല​ബു​റ​ഗി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മണത്തിൽ നാ​ലു വ​യ​സു​കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. സാ​ന്വി എ​ന്ന കു​ട്ടി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യു​ടെ മു​ഖ​ത്തും ചു​ണ്ടി​ലും ക​വി​ളി​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളേ​റ്റി​ട്ടു​ണ്ട്.

വീ​ടി​നു​മു​ന്നി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ കു​ട്ടി​ക്ക് നേ​രെ ചാ​ടി​വീ​ണ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഗ്രാ​മ​ത്തി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​ൻ അ​ധി​കാ​രി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ 11പേ​ർ​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ 11 പേ​ർ​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​ന്ന് വൈ​കി​ട്ടാ​ണ് സം​ഭ​വം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു സ്ത്രീ​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള​വ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​വ​രു​ടെ മു​റി​വു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഓ​മ​ല്ലൂ​ർ, പു​ത്ത​ൻ​പീ​ടി​ക , സ​ന്തോ​ഷ് ജം​ഗ്ഷ​ൻ, കോ​ള​ജ് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന​വ​രെ​യാ​ണ് തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്.

Kerala

വ​ന്യ​ജീ​വി, തെ​രു​വു​നാ​യ ആ​ക്ര​മ​ണം; അ​ടി​യ​ന്ത​ര നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്ക​ണം;​ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി ജോ​സ് കെ.​ മാ​ണി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ​ന്യ​ജീ​വി, തെ​രു​വു​നാ​യ ആ​ക്ര​മ​ണം ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ.​ മാ​ണി. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ.​ മാ​ണി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.

മ​നു​ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ നി​യ​മ​ഭേ​ദ​ഗ​തി​യും നി​യ​മ​നി​ർ​മാ​ണ​വും ന​ട​ത്ത​ണം. പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ തെ​രു​വു​നാ​യ്ക്ക​ളെ​യും പി​ടി​കൂ​ടി കൊ​ല്ല​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ട​മ​സ്ഥ​രി​ല്ലാ​ത്ത മു​ഴു​വ​ന്‍ നാ​യ്ക്ക​ളെ​യും കൂ​ട്ടി​ലാ​ക്ക​ണം. പ​ക്ഷി​പ്പ​നി പോ​ലു​ള്ള രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ പ്ര​ദേ​ശ​ത്ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള ജീ​വി​ക​ളെ കൊ‌​ന്നൊ​ടു​ക്കു​ന്ന​തി​ന് സ​മാ​ന​മാ​യ രീ​തി തെ​രു​വു​നാ​യ്ക്ക​ളു​ടെ കാ​ര്യ​ത്തി​ലും വേ​ണം. അ​തി​ന് വേ​ണ്ട നി​യ​മ​നി​ര്‍​മാ​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ സി​പി​എം പ്ര​തി​ഷേ​ധം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​നി​ടെ പ്ര​തി​ഷേ​ധം. തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് സി​പി​എം അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. മേ​യ​റു​ടെ ഡ​യ​സി​ല്‍ കയറി പ്രതിഷേധക്കാർ മൈ​ക്ക് ഊ​രി എ​ടു​ത്തു.

കൗ​ണ്‍​സി​ല്‍ യോ​ഗം തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഹാ​ളി​ന് പു​റ​ത്തെ​ത്തി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. യോ​ഗം തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങള്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്ല​ക്കാ​ര്‍​ഡ് ഉ​യ​ര്‍​ത്തി​യും പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ല്‍ നി​ര​വ​ധി പേ​ര്‍​ക്കാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

Latest News

Corehub Up