x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം; അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍

വയനാട് ബ്യൂറോ
Published: November 3, 2026 03:14 PM IST | Updated: November 3, 2026 03:14 PM IST

അറസ്റ്റിലായ അമ്മിണി

കല്പറ്റ: വയനാട് അമ്പലവയല്‍ വാഴവറ്റ എടത്തില്‍ ഊരിലെ രാജന്‍റെ ഭാര്യ അമ്മിണിയുടെ(46) മരണം കൊലപാതകമാണെന്ന് പൊലിസ് സ്ഥിരികരിച്ചു. ഇതുമായി ബന്ധപ്പെട്ട് അമ്മിണിയുടെ അയല്‍വാസി അമ്മിണിയെ (60) അറസ്റ്റുചെയ്തു.

ഒക്ടോബർ 28ന് രാത്രി എട്ടോടെ വഴക്കിനെത്തുടര്‍ന്നായിരുന്നു അമ്മിണിയുടെ മരണം. പോസ്റ്റുമോര്‍ട്ടത്തിലാണ് കഴുത്തിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലിസ് ചോദ്യം ചെയ്തപ്പോള്‍ അമ്മിണിയുടെ കഴുത്ത് ഞെരിച്ചതായി പ്രതി സമ്മതിച്ചു.

കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. സിഐ സിഐ ബിജു ആന്‍റണി, എസ്‌ഐ കെ.എം. സന്തോഷ്‌മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

Tags : MurderCase Death Housewife Neighbor Arrest

Recent News

Corehub Up