പി. രാജീവ് (File Photo)
കൊച്ചി: കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടും അതിനെതിരെ വിസി വീണ്ടും കോടതിയെ സമീപിച്ചത് അങ്ങേയറ്റം വിദ്യാര്‍ഥി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്ന് മുന്‍മന്ത്രി പി. രാജീവ്.
ജയിലില്‍ കഴിയുന്നവര്‍ക്കു പോലും പഠിക്കാനും പരീക്ഷ എഴുതാനും അനുമതി ലഭിക്കുന്ന രാജ്യത്താണ് കോടതി ഉത്തരവുണ്ടായിട്ടും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ അനുമതി നിഷേധിക്കുന്നത്. വിദ്യാര്‍ഥികളോട് കാണിക്കുന്ന ഈ കടുത്ത അനീതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് പി. രാജീവ് പറഞ്ഞു.
മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതിലും പി. രാജീവ് പ്രതികരിച്ചു. ചോദ്യം ചോദിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചോദ്യം ചോദിക്കുന്നത് വിദ്യാര്‍ഥികളുടെ ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും പി. രാജീവ് വ്യക്തമാക്കി.
വിഡി-മോദി രീതി ഒരുപോലെ. ചോദ്യം ചോദിക്കുന്നതിനെതിരെ കേസ് എടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന വിരുദ്ധ നടപടികളുമായി മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് വലിയ വില നല്‍കേണ്ടി വരുമെന്നും പി. രാജീവ് പറഞ്ഞു.
Tags : PRajeev KaladyUniversity Examination