കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ഭരണത്തിൽ ഇതൊക്കെ മാറി വരുമെന്നും സ്വാഭാവിക ട്രാൻസ്ഫർ ആണെന്നും മുരളീധരൻ പറഞ്ഞു.
ഐഎഎസ് അസോസിയേഷനുമായിട്ട് കൂടിയാലോചനകൾ നടത്താറില്ലെന്നും ഒരു അദ്ഭുതവുമുണ്ടായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
ശബരിമല മണ്ഡലകാലത്തെ അരവണ കരുതൽ ശേഖരത്തിനായി സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു. ഇനി എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്. റോഡ് ഉൾപ്പെടെ എല്ലാം നവീകരിച്ചുവെന്നും മുരളീധരൻ പറഞ്ഞു.
Tags : IAS KMuraleedharan Transfer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash