x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും ഹൃദയദാനം; എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്

വെബ് ഡെസ്ക്
Published: November 3, 2026 11:02 AM IST | Updated: November 3, 2026 11:02 AM IST

എസ്.ആർ. രുദ്രേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയദാനം. ബൈക്ക് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 17 വയസുകാരന്‍റെ എട്ട് അവയവങ്ങള്‍ ദാനം ചെയ്യും. ഹൃദയം തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് എയര്‍ ആംബുലന്‍സ് വഴി എത്തിക്കും. തിരുവനന്തപുരം കരമന സ്വദേശി പ്ലസ് ടു വിദ്യാർഥിയായ എസ്.ആർ. രുദ്രേഷിന്‍റെ ഹൃദയമാണ് ദാനം ചെയ്യുന്നത്.

തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എത്തിക്കും. ആശുപത്രിയില്‍ ചികിത്സയിലുള്ള 43 വയസുകാരന് ആണ് ഹൃദയം സ്വീകരിക്കുന്നത്.

തിങ്കളാഴ്ച രാത്രി 11നാണ് കരമന കിള്ളിപ്പാലത്തുണ്ടായ ബൈക്ക് അപകടത്തില്‍ രുദ്രേഷ് മരിച്ചത്. യാത്രയ്ക്കിടയില്‍ നായ കുറുകെ ചാടി ബൈക്കിന്‍റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. കൂട്ടുകാരനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, രുദ്രേഷിന്‍റെ മസ്തിഷ്‌ക മരണം തിങ്കളാഴ്ചയോടെ സ്ഥിരീകരിച്ചു. ബി. സുരേഷ്-രമ്യാദേവി ദമ്പതികളുടെ മകനാണ് രുദ്രേഷ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കാണ് വൃക്ക ദാനം ചെയ്യുന്നത്. മറ്റൊരു വൃക്കയും പാന്‍ക്രിയാസും കരളും കിംസ് ആശുപത്രിയിലേക്കും നേത്ര പടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്യും.

Tags : OrganDonation Life Heart Hospital Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up