ഖേഷം ദ്വീപിൽ
വാഷിംഗ്ടൺ ഡിസി: സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, ഹോർമുസ് കടലിടുക്കിലെ ഇറാനിലെ ഖേഷം ദ്വീപിൽ യുഎസ് ആക്രമണം നടത്തിയതായി ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. ദ്വീപിൽ സ്ഫോടന പരമ്പരകൾ ഉണ്ടായതായി ഇറാനിയൻ ഔദ്യോഗിക മാധ്യമമായ ഐആർഎൻഎയും സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം ഇറാനെതിരെ പുതിയ സൈനിക നടപടികൾ സ്വീകരിക്കുന്നത് ആലോചിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. ഇറാനിൽ വീണ്ടും സൈനികാക്രമണങ്ങൾ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട് ചൈനയും റഷ്യയും ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടയിൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് മുന്നോട്ടുപോയ രണ്ട് എണ്ണക്കപ്പലുകളിൽ സ്ഫോടനത്തെ തുടർന്ന് തീപിടിച്ചു. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലുകൾ കടൽബോംബിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് വ്യക്തമാക്കി.
Tags : Iran-UsWar Island Attack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash