Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Island

ഇറാനിലെ ഖേഷം ദ്വീപിൽ യുഎസ് ആക്രമണം

വാഷിംഗ്ടൺ ഡിസി: സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, ഹോർമുസ് കടലിടുക്കിലെ ഇറാനിലെ ഖേഷം ദ്വീപിൽ യുഎസ് ആക്രമണം നടത്തിയതായി ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. ദ്വീപിൽ സ്ഫോടന പരമ്പരകൾ ഉണ്ടായതായി ഇറാനിയൻ ഔദ്യോഗിക മാധ്യമമായ ഐആർഎൻഎയും സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം ഇറാനെതിരെ പുതിയ സൈനിക നടപടികൾ സ്വീകരിക്കുന്നത് ആലോചിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. ഇറാനിൽ വീണ്ടും സൈനികാക്രമണങ്ങൾ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട് ചൈനയും റഷ്യയും ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടയിൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് മുന്നോട്ടുപോയ രണ്ട് എണ്ണക്കപ്പലുകളിൽ സ്ഫോടനത്തെ തുടർന്ന് തീപിടിച്ചു. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലുകൾ കടൽബോംബിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് വ്യക്തമാക്കി.

International

ഖാ​​​​​​​​​​​ർ​​​​​​​​​​​ഗ് ദ്വീ​​​​​​​​​​​പ് ആ​​​​​​​​​​​ക്ര​​​​​​​​​​​മി​​​​​​​​​​​ച്ച് യു​​​​​​​​​​​എ​​​​​​​​​​​സ്

ഇ​​​​​​​​​​​റാ​​​​​​​​​​​ന്‍റെ എ​​​​​​​​​​​ണ്ണ ക​​​​​​​​​​​യ​​​​​​​​​​​റ്റു​​​​​​​​​​​മ​​​​​​​​​​​തി ഹ​​​​​​​​​​​ബ്ബാ​​​​​​​​​​​യ ഖാ​​​​​​​​​​​ർ​​​​​​​​​​​ഗ് ദ്വീ​​​​​​​​​​​പി​​​​​​​​​​​ലേ​​​​​​​​​​​ക്ക് യു​​​​​​​​​​​എ​​​​​​​​​​​സ് സേ​​​​​​​​​​​ന വീ​​​​​​​​​​​ണ്ടും ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം ന​​​​​​​​​​​ട​​​​​​​​​​​ത്തി. ഖാ​​​​​​​​ർ​​​​​​​​ഗി​​​​​​​​ലെ സൈ​​​​​​​​നി​​​​​​​​ക​​​​​​​​കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ് ആ​​​​​​​​ക്ര​​​​​​​​മി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്. ദ്വീ​​​​​​​​​​​പി​​​​​​​​​​​ൽ നി​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ധി സ്ഫോ​​​​​​​​​​​ട​​​​​​​​​​​ന​​​​​​​​​​​ങ്ങ​​​​​​​​​​​ളു​​​​​​​​​​​ണ്ടാ​​​​​​​​​​​യ​​​​​​​​​​​താ​​​​​​​​​​​യി മെ​​​​​​​​​​​ഹ​​​​​​​​​​​ർ വാ​​​​​​​​​​​ർ​​​​​​​​​​​ത്താ ഏ​​​​​​​​​​​ജ​​​​​​​​​​​ൻ​​​​​​​​​​​സി റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട് ചെ​​​​​​​​​​​യ്തു.

മാ​​​​​​​​ർ​​​​​​​​ച്ചി​​​​​​​​ൽ ഖാ​​​​​​​​​​​ർ​​​​​​​​​​​ഗ് ദ്വീ​​​​​​​​​​​പി​​​​​​​​​​​ൽ യു​​​​​​​​​​​എ​​​​​​​​​​​സ് സേ​​​​​​​​​​​ന ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം ന​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. ഖാ​​​​​​​​​​​ർ​​​​​​​​​​​ഗ് പി​​​​​​​​​​​ടി​​​​​​​​​​​ച്ചെ​​​​​​​​​​​ടു​​​​​​​​​​​ക്കാ​​​​​​​​​​​ൻ ക​​​​​​​​​​​ര​​​​​​​​​​​സേ​​​​​​​​​​​ന​​​​​​​​​​​യെ രം​​​​​​​​​​​ഗ​​​​​​​​​​​ത്തി​​​​​​​​​​​റ​​​​​​​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്ന് മു​​​​​​​​​​​ന്പ് ഡോ​​​​​​​​​​​ണ​​​​​​​​​​​ൾ​​​​​​​​​​​ഡ് ട്രം​​​​​​​​​​​പ് ഭീ​​​​​​​​​​​ഷ​​​​​​​​​​​ണി മു​​​​​​​​​​​ഴ​​​​​​​​​​​ക്കി​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു.

ഗ​​​​​​​​​​​​ള്‍ഫ് രാ​​​​​​​​​​​​ജ്യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളി​​​​​​​​​​​​ലേ​​​​​​​​​​​​ക്കും ഇ​​​​​​​​​​​​സ്ര​​​​​​​​​​​​യേ​​​​​​​​​​​​ലി​​​​​​​​​​​​ലേ​​​​​​​​​​​​ക്കും ഇ​​​​​​​​​​​​റാ​​​​​​​​​​​​ന്‍ ആ​​​​​​​​​​​​ക്ര​​​​​​​​​​​​മ​​​​​​​​​​​​ണം തു​​​​​​​​​​​​ട​​​​​​​​​​​​ര്‍ന്നു. ഇ​​​​​​​​​​​​റാ​​​​​​​​​​​​ന്‍ തൊ​​​​​​​​​​​​ടു​​​​​​​​​​​​ത്ത 18 ഡ്രോ​​​​​​​​​​​​ണു​​​​​​​​​​​​ക​​​​​​​​​​​​ള്‍ ത​​​​​​​​​​​​ക​​​​​​​​​​​​ര്‍ത്തെ​​​​​​​​​​​​ന്ന് സൗ​​​​​​​​​​​​ദി അ​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​ച്ചു. യു​​​​​​​​​​​​ദ്ധം ആ​​​​​​​​​​​​രം​​​​​​​​​​​​ഭി​​​​​​​​​​​​ച്ച​​​​​​​​​​​​ശേ​​​​​​​​​​​​ഷം ത​​​​​​​​​​​​ങ്ങ​​​​​​​​​​​​ള്‍ക്കു​​​ നേ​​​​​​​​​​​​ര്‍ക്ക് 519 ബാ​​​​​​​​​​​​ലി​​​​​​​​​​​​സ്റ്റി​​​​​​​​​​​​ക് മി​​​​​​​​​​​​സൈ​​​​​​​​​​​​ലു​​​​​​​​​​​​ക​​​​​​​​​​​​ളും 2210 ഡ്രോ​​​​​​​​​​​​ണു​​​​​​​​​​​​ക​​​​​​​​​​​​ളും വ​​​​​​​​​​​​ര്‍ഷി​​​​​​​​​​​​ച്ചെ​​​​​​​​​​​​ന്ന് യു​​​​​​​​​​​​എ​​​​​​​​​​​​ഇ അ​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​ച്ചു. ഇ​​​​​​​​​​​​റാ​​​​​​​​​​​​നി​​​​​​​​​​​​ല്‍നി​​​​​​​​​​​​ന്നു​​​​​​​​​​​​ള്ള ഡ്രോ​​​​​​​​​​​​ണ്‍ ആ​​​​​​​​​​​​ക്ര​​​​​​​​​​​​മ​​​​​​​​​​​​ണ​​​​​​​​​​​​ത്തി​​​​​​​​​​​​ല്‍ ഇ​​​​​​​​​​​​റാ​​​​​​​​​​​​ക്കി​​​​​​​​​​​​ലെ ഇ​​​​​​​​​​​​ര്‍ബി​​​​​​​​​​​​ലി​​​​​​​​​​​​ല്‍ ദ​​​​​​​​​​​​മ്പ​​​​​​​​​​​​തി​​​​​​​​​​​​ക​​​​​​​​​​​​ള്‍ കൊ​​​​​​​​​​​​ല്ല​​​​​​​​​​​​പ്പെ​​​​​​​​​​​​ട്ടു.

തെ​​​​​​​​​​​​ക്കു​​​​​​​​​​​​പ​​​​​​​​​​​​ടി​​​​​​​​​​​​ഞ്ഞാ​​​​​​​​​​​​റ​​​​​​​​​​​​ന്‍ ഇ​​​​​​​​​​​​റാ​​​​​​​​​​​​നി​​​​​​​​​​​​ലെ ഷി​​​​​​​​​​​​രാ​​​​​​​​​​​​റി​​​​​​​​​​​​ലെ പെ​​​​​​​​​​​​ട്രോ​​​​​​​​​​​​കെ​​​​​​​​​​​​മി​​​​​​​​​​​​ക്ക​​​​​​​​​​​​ല്‍ കോം​​​​​​​​​​​​പ്ല​​​​​​​​​​​​ക്‌​​​​​​​​​​​​സ് ഇ​​​​​​​​​​​​സ്രേ​​​​​​​​​​​​ലി സേ​​​​​​​​​​​​ന ആ​​​​​​​​​​​​ക്ര​​​​​​​​​​​​മി​​​​​​​​​​​​ച്ചു. ഇ​​​​​​​​​​​​റാ​​​​​​​​​​​​നി​​​​​​​​​​​​ല്‍ ഇ​​​​​​​​​​​​തു​​​​​​​​​​​​വ​​​​​​​​​​​​രെ 3500ലേ​​​​​​​​​​​​റെ പേ​​​​​​​​​​​​ര്‍ കൊ​​​​​​​​​​​​ല്ല​​​​​​​​​​​​പ്പെ​​​​​​​​​​​​ട്ടു. ഇ​​​​​​​​​​​​വ​​​​​​​​​​​​രി​​​​​​​​​​​​ല്‍ 1665 പേ​​​​​​​​​​​​ര്‍ സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രാ​​​​​​​ണ്.

വ​​​​​​​​​​​ട​​​​​​​​​​​ക്കു​​​​​​​​​​​പ​​​​​​​​​​​ടി​​​​​​​​​​​ഞ്ഞാ​​​​​​​​​​​റ​​​​​​​​​​​ൻ ടെ​​​​​​​​​​​ഹ്റാ​​​​​​​​​​​നി​​​​​​​​​​​ലെ അ​​​​​​​​​​​ൽ​​​​​​​​​​​ബോ​​​​​​​​​​​ർ​​​​​​​​​​​സ് പ്ര​​​​​​​​​​​വി​​​​​​​​​​​ശ്യ​​​​​​​​​​​യി​​​​​​​​​​​ൽ ഇ​​​​​​​​​​​ന്ന​​​​​​​​​​​ലെ 18 പേ​​​​​​​​​​​ർ കൊ​​​​​​​​​​​ല്ല​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു. 24 പേ​​​​​​​​​​​ർ​​​​​​​​​​​ക്ക് പ​​​​​​​​​​​രി​​​​​​​​​​​ക്കേ​​​​​​​​​​​റ്റു. ​​​യു​​​​​​​​​​​​ദ്ധം ആ​​​​​​​​​​​​രം​​​​​​​​​​​​ഭി​​​​​​​​​​​​ച്ച​​​​​​​​​​​​ശേ​​​​​​​​​​​​ഷം ഇ​​​​​​​​​​​​റാ​​​​​​​​​​​​നി​​​​​​​​​​​​ലെ 13,000 കേ​​​​​​​​​​​​ന്ദ്ര​​​​​​​​​​​​ങ്ങ​​​​​​​​​​​​ളി​​​​​​​​​​​​ല്‍ ആ​​​​​​​​​​​​ക്ര​​​​​​​​​​​​മ​​​​​​​​​​​​ണം ന​​​​​​​​​​​​ട​​​​​​​​​​​​ത്തി​​​​​​​​​​​​യെ​​​​​​​​​​​​ന്ന് യു​​​​​​​​​​​​എ​​​​​​​​​​​​സ് സെ​​​​​​​​​​​​ന്‍ട്ര​​​​​​​​​​​​ല്‍ ക​​​​​​​​​​​​മാ​​​​​​​​​​​​ന്‍ഡ് അ​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​ച്ചു.

International

ഖാ​ർ​ഗ് ദ്വീ​പി​ൽ ആ​ക്ര​മ​ണം; പി​ന്നി​ൽ ഇ​സ്ര​യേ​ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ

ടെ​ഹ്‌​റാ​ൻ: ഖാ​ർ​ഗ് ദ്വീ​പി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ദ്വീ​പി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ഇ​റാ​നി​ലെ അ​ർ​ധ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യ്ക്ക​കം ഹോ​ർ​മു​സ് തു​റ​ക്കു​ക​യും വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ലെ​ത്തു​ക​യും വേ​ണ​മെ​ന്നാ​ണ് ഇ​റാ​നോ​ട് യു​എ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. യു​എ​സ് നി​ർ​ദേ​ശം ഇ​റാ​ൻ ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്‍റെ എ​ണ്ണ ക​യ​റ്റു​മ​തി​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ ഖാ​ർ​ഗി​ൽ ആ​ക്ര​മ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. ഖാ​ർ​ഗി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഇ​സ്ര​യേ​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ദ്വീ​പി​ലെ എ​ണ്ണ സം​ഭ​ര​ണ​ശാ​ല​ക​ളെ ല​ക്ഷ്യം വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​വി​ടു​ത്തെ ഓ​യി​ൽ ടെ​ർ​മി​ന​ലി​ന് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​റാ​ന്‍റെ എ​ണ്ണ ക​യ​റ്റു​മ​തി​യു​ടെ 90 ശ​ത​മാ​ന​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഖാ​ർ​ഗ് ദ്വീ​പ് വ​ഴി​യാ​ണ്.

SUNDAY DEEPIKA

അ​ദ്ഭു​ത​ദ്വീ​പ്!

പോ​ർ​ച്ചു​ഗീ​സ് ക​പ്പി​ത്താ​നാ​യ വാ​സ്കോ ഡ ​ഗാ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ണി​ജ്യ​സം​ഘം 1498ൽ ​കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ അ​റ​ബി​ക്ക​ട​ലി​ലെ ഒ​രു ചെ​റു ദ്വീ​പ​സ​മൂ​ഹ​ത്തി​ൽ ഇ​റ​ങ്ങി. ആ ​ദ്വീ​പി​ന് സെ​ന്‍റ് മേ​രീ​സ് ഐ​ല​ൻ​ഡ് എ​ന്നു പേ​രും ന​ൽ​കി. അ​ദ്ദേ​ഹം ആ​ദ്യം കാ​ലു​കു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​പ്പാ​ടും പ​ന്ത​ലാ​യി​നി​യു​മൊ​ക്കെ ച​ർ​ച്ച​ക​ളി​ൽ വ​ന്നെ​ങ്കി​ലും ഈ ​ദ്വീ​പി​ന്‍റെ കാ​ര്യം അ​ധി​ക​മാ​രും അ​റി​യാ​ത്ത ച​രി​ത്ര​മാ​യി.

ക​ർ​ണാ​ട​ക​യി​ലെ ക്ഷേ​ത്ര​ന​ഗ​ര​മാ​യ ഉ​ഡു​പ്പി​യി​ൽ​നി​ന്ന് ആ​റു കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റു മാ​റി​യു​ള്ള മാ​ൽ​പേ തീ​ര​ത്തി​ന​ടു​ത്താ​ണ് ഗാ​മ ഇ​റ​ങ്ങി​യ സെ​ന്‍റ് മേ​രീ​സ് ദ്വീ​പ്. കോ​ക്ക​ന​ട്ട് ഐ​ല​ൻ​ഡ് എ​ന്നും ഇ​തി​നു പേ​രു​ണ്ട്. ഗാ​മ ഈ ​ദ്വീ​പി​ന് പോ​ർ​ച്ചു​ഗീ​സ് ഭാ​ഷ​യി​ൽ ഓ ​പാ​ദ്രോ ഡി ​സാ​ന്താ മ​രി​യ എ​ന്നു പേ​രി​ടു​ക​യും ഒ​രു കു​രി​ശു സ്ഥാ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

നീ​ല​ക്ക​ട​ലും വെ​ണ്‍​മ​ണ​ലും ശി​ല്പ​ഭം​ഗി​യു​ള്ള പാ​റ​ക്കൂ​ട്ട​ങ്ങ​ളും വ​ശ്യ​മാ​യ പ​ച്ച​പ്പും ചേ​ർ​ന്ന് സ​ഞ്ചാ​രി​ക​ൾ​ക്ക് സ്വ​പ്ന​സ​മാ​ന​മാ​യ കാ​ഴ്ചാ​നു​ഭ​വ​മാ​ണ് സെ​ന്‍റ് മേ​രീ​സ് ഐ​ല​ൻ​ഡ് സ​മ്മാ​നി​ക്കു​ന്ന​ത്. മാ​ൽ​പേ ഹാ​ർ​ബ​റി​ൽ​നി​ന്ന് ഇ​രു​പ​തു മി​നി​റ്റ് ബോ​ട്ടു​യാ​ത്ര​ചെ​യ്താ​ൽ ദ്വീ​പി​ലെ​ത്താം. അ​ല്പം സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​മാ​കും ഈ ​യാ​ത്ര.

നാ​ലു ദ്വീ​പു​ക​ളു​ടെ കൂ​ട്ടം 

നാ​ലു ചെ​റു​ദ്വീ​പു​ക​ളു​ടെ കൂ​ട്ട​മാ​ണ് ഇ​ത്. ഏ​താ​ണ്ട് 500 മീ​റ്റ​ർ നീ​ള​വും 100 മീ​റ്റ​ർ വീ​തി​യും 10 മീ​റ്റ​ർ ശ​രാ​ശ​രി പൊ​ക്ക​വു​മു​ണ്ട്. രാ​ജ്യ​ത്തെ 34 നാ​ഷ​ണ​ൽ ജി​യോ​ള​ജി​ക്ക​ൽ സ്മാ​ര​ക​ങ്ങ​ളി​ൽ ഒ​ന്നാ​യ ഇ​ത് ജി​യോ ടൂ​റി​സ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ്. 2001ൽ ​ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ഈ ​ദ്വീ​പു​ക​ളെ ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. പൂ​ർ​ണ​മാ​യും അ​ഗ്നി​ശി​ല​ക​ളാ​ണ് ഇ​വ. പാ​റ​ക​ളു​ടെ പ​ഴ​ക്ക​ത്തെ​പ്പ​റ്റി വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളാ​ണു​ള്ള​ത്.

മാ​ൽ​പേ​യി​ൽ​നി​ന്ന് ബോ​ട്ടു​ക​ൾ ദ്വീ​പി​ന്‍റെ കി​ഴ​ക്കേ തീ​ര​ത്താ​ണ് എ​ത്തു​ക. ക​ക്ക​ക​ൾ നി​റ​ഞ്ഞ വെ​ള്ള​മ​ണ​ൽ തീ​ര​ത്തെ അ​ല​ങ്ക​രി​ക്കു​ന്നു.
തു​റ​മു​ഖ​ത്തു​നി​ന്ന് ഒ​ട്ടേ​റെ ബോ​ട്ടു​ക​ൾ ഇ​വി​ടേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ബോ​ട്ട് എ​ത്തു​ന്ന തീ​ര​മൊ​ഴി​കെ മൂ​ന്നു​വ​ശ​ങ്ങ​ളും പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. പ​ടി​ഞ്ഞാ​റു​വ​ശ​ത്ത് വി​വി​ധ ആ​കൃ​തി​യി​ലും വ​ലി​പ്പ​ത്തി​ലു​മു​ള്ള ബ​സാ​ൾ​ട്ടി​ക് പാ​റ​ക​ളാ​ണ്. ഈ ​പാ​റ​ക​ളാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

85 ദ​ശ​ല​ക്ഷം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പു​ണ്ടാ​യ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന്‍റെ ബാ​ക്കി​യാ​ണ് ഈ ​പാ​റ​ക്കൂ​ട്ട​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ലാ​വാ പ്ര​വാ​ഹം കു​ഴി​ക​ളി​ൽ ശേ​ഖ​രി​ക്ക​പ്പെ​ടു​ക​യും ലാ​വ ത​ണു​ത്തു​റ​ഞ്ഞ് മ​നോ​ഹ​ര​മാ​യ പാ​റ​ക്കെ​ട്ടു​ക​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ക​യും ചെ​യ്തു​വ​ത്രേ.

നൂ​റു​ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സ​വും ദ്വീ​പി​ലേ​ക്ക് എ​ത്തു​ന്ന​ത്. സു​ന്ദ​ര​മാ​യ മാ​ൽ​പേ ബീ​ച്ചി​ന്‍റെ സാ​മീ​പ്യ​വും സു​ര​ക്ഷി​ത​മാ​യ ബോ​ട്ട് സ​ർ​വീ​സും സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കൂ​ട്ടു​ന്നു. സു​ര​ക്ഷ​യ്ക്കാ​യി ജാ​ഗ്ര​ത​യോ​ടെ ഗാ​ർ​ഡു​ക​ളു​ണ്ട്. സെ​പ്റ്റം​ബ​ർ മു​ത​ൽ മേ​യ് വ​രെ​യാ​ണ് ഐ​ല​ൻ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യം. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് 58 കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്താ​ൽ മാ​ൽ​പേ​യി​ൽ എ​ത്താം.

കോ​ക്ക​ന​ട്ട് ദ്വീ​പ് 

മാ​ൽ​പേ ബീ​ച്ചി​ൽ​നി​ന്ന് ദ്വീ​പി​ലേ​ക്കു നോ​ക്കു​ന്പോ​ൾ ആ​ദ്യം കാ​ണു​ക ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന തെ​ങ്ങു​ക​ളാ​ണ്. പ​ണ്ടി​വി​ടെ ധാ​രാ​ളം തെ​ങ്ങു​ക​ളു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് കോ​ക്ക​ന​ട്ട് ഐ​ല​ൻ​ഡ് എ​ന്ന പേ​രു​വ​ന്ന​തും.

ഇ​പ്പോ​ൾ തെ​ങ്ങു​ക​ളി​ലേ​റെ​യും ന​ശി​ച്ചു​പോ​യി. ബാ​ക്കി​യു​ള്ള​വ​യും കു​റ്റി​ച്ചെ​ടി​ക​ളും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളു​മാ​ണ് ദ്വീ​പി​ന് ഹ​രി​ത​സൗ​ന്ദ​ര്യം ന​ൽ​കു​ന്ന​ത്. ദ്വീ​പി​നെ പ്ലാ​സ്റ്റി​ക് ര​ഹി​ത​മാ​യി നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.

വാ​സ്കോ ഡ ​ഗാ​മ ഇ​വി​ടെ എ​ത്തി​യ ച​രി​ത്ര​ത്തി​ന് വേ​ണ്ട​ത്ര പ്ര​ചാ​രം ല​ഭി​ക്കാ​തെ​പോ​കു​ക​യാ​യി​രു​ന്നു. അ​ഞ്ച​ര​നൂ​റ്റാ​ണ്ടു​മു​ന്പ് മൈ​ലു​ക​ൾ​ക്ക​പ്പു​റ​ത്തു​നി​ന്ന് ന​മ്മു​ടെ നാ​ടു തേ​ടി​യെ​ത്തി​യ നാ​വി​ക​ൻ ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​പ്പോ​ൾ ത​ന്‍റെ വി​ശ്വാ​സ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് ഈ ​ദ്വീ​പി​ലാ​ണെ​ന്ന​ത് വി​സ്മ​യ​ക​രം​ത​ന്നെ. സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​ത് ആ​ശാ​വ​ഹം.

International

ഹാപ്പി ന്യൂ ഇ‍യർ 2026! കിരിബാത്തി ദ്വീപിൽ പുതുവർഷം പിറന്നു

കൊച്ചി: 2026നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിൽ പുതുവർഷം പിറന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കിരിബാത്തിയിൽ പുതുവർഷമെത്തിയത്.

ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും.

അതേസമയം, ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കാണ് അമേരിക്കയിൽ പുതുവർഷമെത്തുന്നത്. ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.

Latest News

Corehub Up