x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല്ലിംഗ്‌ടൺ ഐ​ല​ൻ​ഡി​ൽ റെ​യി​ൽ​വേ ട്രാ​ക്ക് കാ​ണാ​നി​ല്ല; മുറിച്ച് ക​ട​ത്തി​യതെന്ന് സം​ശ​യം


Published: June 24, 2026 06:43 AM IST | Updated: June 24, 2026 06:43 AM IST

കൊ​ച്ചി: വി​ല്ലിംഗ്‌ടൺ ഐ​ല​ൻ​ഡി​ൽ അ​രകി​ലോ​മീ​റ്റ​റോ​ളം റെ​യി​ൽ​വേ ട്രാ​ക്ക് കാ​ണാ​നി​ല്ല. ഐ​ല​ൻ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റെ​യി​ൽ​വേ പാ​ത​യി​ലെ ഒ​രു ഭാ​ഗ​മാ​ണ് കാ​ണാ​താ​യ​ത്. ഇ​വ ക​ട​ത്തി​ക്കൊ​ണ്ട് പോ​യ​താ​ണെ​ന്നാ​ണു സം​ശ​യം.

സി​ഐ​എ​സ്എ​ഫ്, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് എ​ന്നി​വ​രു​ടെ ക​ന​ത്ത നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യാ​ണി​ത്. നി​ല​വി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ല്ലാ​ത്ത പാ​ത​യാ​ണി​ത്. മു​ൻ​പ് ഈ ​ഭാ​ഗ​ത്തെ റെ​യി​ൽ​വേ ഗ​ർ​ഡ​റു​ക​ൾ അ​ഴി​ച്ചു​മാ​റ്റി ചി​ല അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഈ ​പ്ര​വൃ​ത്തി​ക​ളു​ടെ മ​റ​വി​ൽ ട്രാ​ക്കു​ക​ൾ മുറിച്ച് ക​ട​ത്തി​യ​താ​ണോ എ​ന്ന് റെ​യി​ൽ​വേ സം​ശ​യി​ക്കു​ന്നു​ണ്ട്.

വല്ലാർപാടം നിലവിൽ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്‍റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. ഈ ഭാഗത്തേക്കു നിലവിൽ ചരക്കുനീക്കം ഇല്ലാത്തതിനാൽ കാടുമൂടിയ അവസ്ഥയാണ്.

Tags : Railway tracks missing Wellington Island stolen

Recent News

Corehub Up