x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴ​കോ​ടെ പി​ഴ​ല ദ്വീ​പ്

പ​യ​സ് ആ​ലും​മൂ​ട്ടി​ൽ
Published: June 21, 2026 03:35 AM IST | Updated: June 21, 2026 03:35 AM IST

ബാ​ങ്ക് ജോ​ലി​യി​ൽ​നി​ന്നു വി​ര​മി​ച്ച​വ​ർ ഒ​ത്തു​ചേ​ർ​ന്നു​ള്ള ഒ​രു യാ​ത്ര​യ്ക്കു​വേ​ണ്ടി സ്ഥ​ല​ങ്ങ​ൾ തെ​ര​യു​ന്പോ​ഴാ​ണ് പി​ഴ​ല എ​ന്ന പേ​ര് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വി​ടേ​ക്ക് കെ​എ​സ്ഐ​എ​ൻ​സി ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട് എ​ന്ന​റി​ഞ്ഞു. സീ​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് പോ​കാ​നു​ള്ള ഒ​രു​ക്ക​മാ​യി.

ക​ട​മ​ക്കു​ടി​യി​ലെ 14 ദ്വീ​പു​ക​ളി​ൽ ഒ​ന്നാ​ണ് പി​ഴ​ല. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ട​മ​ക്കു​ടി ഇ​പ്പോ​ൾ യാ​ത്രി​ക​ർ​ക്ക് ഏ​റെ പ​രി​ചി​ത​മാ​ണ്. പ​ല​പ്പോ​ഴും റീ​ൽ​സി​ൽ നി​റ​യു​ന്ന ഇ​ടം. ക​ട​മ​ക്കു​ടി​യി​ലേ​ക്ക് വ​രാ​പ്പു​ഴ ടൗ​ൺ വ​ഴി നാ​ഷ​ണ​ൽ ഹൈ​വേ 66ലൂ​ടെ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാം. എ​ന്നാ​ൽ ബോ​ട്ടി​ൽ യാ​ത്ര ചെ​യ്യു​ന്ന​താ​ണ് ര​സം. ‘ക​ട​ന്നാ​ൽ കു​ടു​ങ്ങി ക​ട​മ​ക്കു​ടി’ എ​ന്ന് പ​ണ്ടു​പ​റ​യാ​റു​ണ്ട്. ഇ​പ്പോ​ൾ അ​ങ്ങ​നെ​യ​ല്ല, ധാ​രാ​ളം യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ട്. ന​ഗ​ര​ത്തി​ൽ​നി​ന്ന് എ​ട്ടു കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പ​രി​സ്ഥി​തി​സ​മ്പു​ഷ്ട​മാ​യ ഒ​രി​ടം.

മ​ഹീ​ന്ദ്ര​യു​ടെ ഇ​ഷ്ടം

പ്ര​മു​ഖ വ്യ​വ​സാ​യി ആ​ന​ന്ദ് മ​ഹീ​ന്ദ്ര ത​ന്‍റെ യാ​ത്രാ പ​ട്ടി​ക​യി​ലേ​ക്ക് ഒ​രു പു​തി​യ ല​ക്ഷ്യ​സ്ഥാ​നം കൂ​ടി ചേ​ർ​ത്ത സം​ഭ​വം മു​ന്പ് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഭൂ​മി​യി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഗ്രാ​മ​ങ്ങ​ളി​ൽ ഒ​ന്നാ​യി അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത് ക​ട​മ​ക്കു​ടി​യെ​യാ​യി​രു​ന്നു. ക​ട​മ​ക്കു​ടി ഒ​രു ദ്വീ​പ് പ്രാ​ന്ത​പ്ര​ദേ​ശ​മാ​ണ്. നെ​ൽ​വ​യ​ലു​ക​ൾ, കാ​യ​ലു​ക​ൾ, സ​മൃ​ദ്ധ​മാ​യ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ എ​ന്നി​വ​യാ​ൽ ചു​റ്റ​പ്പെ​ട്ട പ​തി​നാ​ല് ദ്വീ​പു​ക​ളു​ടെ ഒ​രു കൂ​ട്ടം.

പെ​രി​യാ​റി​നാ​ൽ ചു​റ്റ​പ്പെ​ട്ട കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്തി​നോ​ട് അ​ടു​ത്തു​കി​ട​ക്കു​ന്ന ദ്വീ​പാ​ണ് പി​ഴ​ല. ക​ട​മ​ക്കു​ടി ദ്വീ​പു​ക​ളു​ടെ കേ​ന്ദ്ര​ഭാ​ഗ​വും, ക​ട​മ​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൻ​റെ ഭ​ര​ണ​ത​ല​സ്ഥാ​ന​വും പി​ഴ​ല​യാ​ണ്. പി​ഴ​ല എ​ന്ന നാ​മം, വി​ത്തി​ട്ടാ​ൽ പി​ഴ​യ്ക്കി​ല്ല-​പി​ഴ​യി​ല്ല എ​ന്ന ക​ർ​ഷ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ, വാ​മൊ​ഴി​ൽ​നി​ന്നാ​ണ് ഉ​ണ്ടാ​യ​ത​ത്രേ. എ​ഡി 1341ലെ ​മ​ഴ​ക്കാ​ല​ത്ത്‌ ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പ്ര​കൃ​തി രൂ​പം​കൊ​ടു​ത്ത ദ്വീ​പു​ക​ളി​ൽ ഒ​ന്നാ​ണ് പി​ഴ​ല. ഏ​താ​ണ്ട് ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​വും അ​ത്ര​ത​ന്നെ വീ​തി​യും ഉ​ണ്ട്. എ​ൺ​പ​ത് ശ​ത​മാ​ന​വും പൊ​ക്കാ​ളി കൃ​ഷി​പ്പാ​ട​ങ്ങ​ളാ​ണ്.

സൂ​ര്യാം​ശു

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ഞ​ങ്ങ​ൾ യാ​ത്ര​യ്ക്കൊ​രു​ങ്ങി​യ​പ്പോ​ൾ കെ​എ​സ്ഐ​എ​ൻ​സി​യു​ടെ പു​തു​താ​യി തു​ട​ങ്ങി​യ ഡെ​സ്റ്റി​നേ​ഷ​നാ​യി​രു​ന്നു ഈ ​ദ്വീ​പ്. ഹൈ​ക്കോ​ർ​ട്ട് വാ​ട്ട​ർ മെ​ട്രോ ജെ​ട്ടി​ക്ക് അ​ടു​ത്താ​ണ് അ​വ​രു​ടെ ടെ​ർ​മി​ന​ൽ. ഞ​ങ്ങ​ളു​ടെ ബോ​ട്ടി​ന്‍റെ പേ​ര് സൂ​ര്യാം​ശു എ​ന്നാ​യി​രു​ന്നു. സൂ​ര്യ​കി​ര​ണ​ങ്ങ​ൾ എ​ന്ന​ർ​ഥം. ര​ണ്ടു ത​ട്ടു​ക​ളി​ലാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ബോ​ട്ടാ​ണ്. ചു​റ്റും ഗ്ലാ​സു​ക​ൾ ഉ​ള്ള​തി​നാ​ൽ കാ​ഴ്ച​ക​ൾ​ക​ണ്ടു യാ​ത്ര​ചെ​യ്യാം.

രാ​വി​ലെ പ​ത്ത​ര​യോ​ടെ പു​റ​പ്പെ​ട്ടു. ബോ​ട്ടി​ൽ ഒ​രു ക​ലാ​കാ​ര​നാ​യ ഗൈ​ഡും, ര​ണ്ടു ഗാ​യ​ക​രും ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ സ്ഥ​ല​ത്തെ​ക്കു​റി​ച്ചും ന​ന്നാ​യി അ​റി​വു​ക​ളു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു ഗൈ​ഡ്. ക​പ്പ​ൽ പാ​ലം, കൊ​ച്ചി​ൻ പോ​ർ​ട്ട്, മ​ട്ടാ​ഞ്ചേ​രി, ഫോ​ർ​ട്ട് കൊ​ച്ചി കാ​ർ​ണി​വ​ൽ, ആ​സ്പി​ൻ​വാ​ൾ ക​മ്പ​നി, ബി​നാ​ലെ, ബോ​ൾ​ഗാ​ട്ടി, വ​ല്ലാ​ർ​പാ​ടം പ​ള്ളി, വൈ​പ്പി​ൻ ദ്വീ​പു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചെ​ല്ലാം വ​ള​രെ വി​ശ​ദ​മാ​യ വി​വ​ര​ണ​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നു. ഇ​വ​യെ​ക്കു​റി ച്ചെ​ല്ലാം അ​റി​യാ​മെ​ന്നു വി​ചാ​രി​ച്ച എ​റ​ണാ​കു​ളം​കാ​രാ​യ ഞ​ങ്ങ​ൾ​ക്കും അ​തെ​ല്ലാം പു​തി​യ അ​റി​വു​ക​ളാ​യി​രു​ന്നു.

ബോ​ട്ട് മെ​ല്ലെ പെ​രി​യാ​റി​ലേ​ക്കു ക​ട​ന്നു. കാ​യ​ലി​ന്‍റെ​യും ന​ദി​യു​ടെ​യും ഇ​രു​ക​ര​ക​ളി​ലും പ​ല സ്ഥ​ല​ത്തും ക​ണ്ട​ൽ​ക്കാ​ടു​ക​ൾ കാ​ണാം. സൗ​ത്ത് ചി​റ്റൂ​രി​ലു​ള്ള ഒ​രു ക്ഷേ​ത്രം കാ​ഴ്ച​യി​ലെ​ത്തി. ചീ​ന​വ​ല​ക​ളു​ടെ കൂ​ട്ടം​ക​ട​ന്ന് ഞ​ങ്ങ​ൾ മു​ന്നോ​ട്ട്.

ദ്വീ​പി​ലേ​ക്ക്

അ​ങ്ങി​നെ ഞ​ങ്ങ​ൾ പി​ഴ​ല​യി​ലേ​ക്ക് എ​ത്തു​ന്നു. എ​ല്ലാ​വ​രും ന​ന്നാ​യി വി​ശ​ന്നി​രു​ന്ന​തി​നാ​ൽ നേ​രേ ഭ​ക്ഷ​ണ​ശാ​ല​യി​ലേ​ക്കാ​ണ് എ​ത്തി​യ​ത്. ചു​റ്റു​പാ​ടും പ്ര​കൃ​തി​യു​ടെ അ​സാ​ധാ​ര​ണ കൈ​വി​രു​തു കാ​ണാം. കാ​ഴ്ച​ക​ൾ​ക​ണ്ടു​ത​ന്നെ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം.

പു​റ​ത്തേ​ക്കി​ട​ക്കു​മ്പോ​ൾ ക​യ​ർ പാ​യ് വി​രി​ച്ച റോ​ഡു​ക​ൾ.. ചു​റ്റു​പാ​ടും വെ​ള്ളം, ചി​ല​യി​ട​ത്ത് ഫ്ലൈ ​ഓ​വ​റു​ക​ൾ, പൊ​ക്കാ​ളി പാ​ട​ങ്ങ​ൾ, ക​യാ​ക്കിം​ഗ്, പെ​ഡ​ൽ ബോ​ട്ടിം​ഗ്, 20 പേ​ർ​ക്കു ക​യ​റാ​വു​ന്ന സ്പീ​ഡ് ബോ​ട്ടിം​ഗ്, ചൂ​ണ്ട​യി​ടാ​നു​ള്ള സൗ​ക​ര്യം, കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​ൻ പാ​ർ​ക്ക്, ചെ​റി​യ ചാ​യ​ക്ക​ട... ഒ​രു അ​പൂ​ർ​വ സു​ന്ദ​ര ലോ​കം.

പി​ഴ​ല​യി​ലെ പൊ​ക്കാ​ളി കൃ​ഷി വ​ള​രെ പ്ര​സി​ദ്ധ​മാ​ണ്. ‌പൊ​ക്കാ​ളി ഒ​രു ജൈ​വ കൃ​ഷി​രീ​തി​യാ​ണ്, രാ​സ​വ​ള​ങ്ങ​ളോ കീ​ട​നാ​ശി​നി​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. കാ​ഴ്ച​ക​ൾ തീ​രും​മു​ന്പ് സ​മ​യം തീ​രു​ന്നു, യാ​ത്ര അ​വ​സാ​നി​ക്കു​ന്നു. എ​ല്ലാ​വ​രും മ​ന​സു​നി​റ​യെ ആ​സ്വ​ദി​ച്ച, ആ​ഹ്ളാ​ദി​ച്ച ഒ​രു യാ​ത്ര. ഇ​ത്ത​രം യാ​ത്ര​ക​ളാ​ണ് മ​നു​ഷ്യ​നെ ജീ​വി​ക്കാ​ൻ മോ​ഹി​പ്പി​ക്കു​ന്ന​തെ​ന്ന് ഒ​ന്നു​കൂ​ടി ഉ​റ​പ്പാ​യി.

Tags : Beautiful pizhala Island sunday deepika

Recent News

Corehub Up