തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ആദ്യ ചോദ്യങ്ങള്‍ക്ക് ആദ്യത്തെ മറുപടി നല്‍കിയത് ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ്.
ആലപ്പുഴ എംഎല്‍എ എ.ഡി. തോമസിനാണു ആദ്യത്തെ ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചത്. അങ്ങനെ ഇരുവരും നിയമസഭാ നടപടികളുടെ ചരിത്രത്തില്‍ ഇടംപിടിച്ചു.
ഒമ്പതു മണിക്കു സഭ ആരംഭിച്ചപ്പോള്‍, നെല്ലുസംഭരണവുമായി ബന്ധപ്പെട്ടു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായിരുന്നു ആദ്യം ഉന്നയിക്കപ്പെട്ടത്. എ.ഡി. തോമസിനു പുറമേ, ഉമ തോമസ്, എം.ജെ. സെബാസ്റ്റ്യന്‍, പഴകുളം മധു എന്നിവരും സമാനസ്വഭാവമുള്ള ചോദ്യങ്ങള്‍ ചോദിച്ചു.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച അംഗം എന്ന റെക്കോര്‍ഡ് മന്ത്രി അനൂപ് ജേക്കബിന്റെ പിതാവും മുന്‍ മന്ത്രിയുമായ ടി.എം. ജേക്കബിനാണ്. നിയമസഭയിലെ ചോദ്യോത്തരവേള ഫലപ്രദമായി ഉപയോഗിച്ച അംഗങ്ങളില്‍ ഒരാളാണ് അദ്ദേഹം.
Tags : First session Legislative Assembly Minister Anoop Jacob first reply Niyamasabha