കല്‍പ്പറ്റ: വാര്‍ഷികാവധികഴിഞ്ഞ് സൗദി അറേബ്യയിലെ ജോലിസ്ഥലത്തേക്കുപോയ നഴ്സിനെക്കുറിച്ച് വിവരമില്ല. ഇത് കുടുംബത്തെ ആശങ്കയിലാക്കി. ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ പരിധിയിലെ അയ്യന്‍കൊല്ലി ആനന്ദ് നിവാസ് രവി-ശെല്‍വി ദമ്പതികളുടെ മകള്‍ ഫിലോമിനയെക്കുറിച്ചാണ് ദിവസങ്ങളായി വിവരം ഇല്ലാത്തത്. മൂന്നു വര്‍ഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ നഴ്സാണ് ഫിലോമിന.
വാര്‍ഷികാവധി കഴിഞ്ഞ് 10ന് ബംഗളൂരുവില്‍നിന്നുള്ള വിമാനത്തിലാണു ജിദ്ദയിലേക്കു യാത്രതിരിച്ചത്. ജിദ്ദയില്‍നിന്നു വിമാനം മാറിക്കയറിയാണ് റിയാദിനു പോകേണ്ടിയിരുന്നത്. രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭര്‍ത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തില്‍ ജിദ്ദ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ഉദ്യോഗസ്ഥര്‍ ലഗേജ് കൊണ്ടുപോയതായും ഫോണ്‍ ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു.
ഇതിനുശേഷം ഫിലോമിനയെക്കുറിച്ച് വിവരവും ഇല്ലെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. റിയാദിലെ ആശുപത്രി അധികൃതര്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെട്ടെങ്കിലും ഫിലോമിനെ എവിടെയാണെന്നും എന്തുപറ്റിയെന്നും അറിയാനായില്ല.
Tags : Nurse Missing Saudi Arabia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash