ഡോ.ആര്. ജയപ്രകാശ്
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലാ രജിസ്ട്രാറായി ഡോ.ആര്. ജയപ്രകാശ് ചുമതലയേറ്റു. പത്തനംതിട്ട പന്തളം സ്വദേശിയായ ഡോ.ആര്. ജയപ്രകാശ് സര്‍വകലാശാലയുടെ ആറാമത് രജിസ്ട്രാറാണ്.
പരേതരായ രാജഗോപാല പിള്ളയുടെയും സരസമ്മയുടെയും മകനായ അദ്ദേഹം ചുങ്കത്തറ മാര്‍ത്തോമ്മ കോളജില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 28 വര്‍ഷം ഫിസിക്സ് വിഭാഗം അധ്യാപകനായിരുന്നു. കേരള കേന്ദ്ര സര്‍വകലാശാലയുടെ മുന്‍ പരീക്ഷാ കണ്‍ട്രോളറാണ്. രജിസ്ട്രാറുടെയും ഫിനാന്‍സ് ഓഫിസറുടെയും താത്കാലിക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ലീന ഡി.മോഹന്‍ ഭാര്യയാണ്. ദേവാംഗന മകളാണ്.
Tags : Deepika DeepikaNewspaper BreakingNews Registrar of the Central University Jayaprakash