x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ര്യം കു​റ​ഞ്ഞ മ​ദ്യം: സ​​​​ർ​​​​ക്കാ​​​​ർ തി​​​​രു​​​​ത്തു​​​​മെ​​​​ന്നാണു പ്ര​​​​തീ​​​​ക്ഷയെന്ന്‌ മാ​​​​ർ പാം​​​​പ്ലാ​​​​നി


Published: June 23, 2026 02:54 AM IST | Updated: June 23, 2026 02:54 AM IST

കൊ​​​​ച്ചി: വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​ത്തെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന ബ​​​​ജ​​​​റ്റി​​​​ലെ നി​​​​ർ​​​​ദേ​​​​ശം സ​​​​ർ​​​​ക്കാ​​​​ർ തി​​​​രു​​​​ത്തു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്ന് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി. വീ​​​​ര്യം കു​​​​റ​​​​ഞ്ഞ​​​​ത് എ​​​​ന്ന​​​പേ​​​​രി​​​​ൽ നാ​​​​ട്ടി​​​​ൽ മ​​​​ദ്യം സു​​​​ല​​​​ഭ​​​​മാ​​​​ക്കാ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ൾ തി​​​​ക​​​​ച്ചും ദുഃ​​​​ഖ​​​​ക​​​​ര​​​​മാ​​​​ണ്.

തൂ​​​​ഫാ​​​​ൻ പോ​​​​ലെ ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രേ വ​​​​ലി​​​​യ മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തു​​​​ന്പോ​​​​ൾ, അ​​​​തി​​​​നെ പി​​​​ന്നോ​​​​ട്ട​​​​ടി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണു മ​​​​ദ്യ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തു പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം.

എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും മ​​​​ദ്യം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​ത് മ​​​​നു​​​​ഷ്യ​​​​രു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​മ​​​​ല്ല. ല​​​​ഹ​​​​രി വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​യം സ​​​​ഭ​​​​യ്ക്കു സ്വീ​​​​കാ​​​​ര്യ​​​​മ​​​​ല്ല. ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്തും മ​​​​ദ്യ​​​​ത്തി​​​​ന്‍റെ വ്യാ​​​​പ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ചു സ​​​​ഭ​​​​യ്ക്കു​​​​ള്ള എ​​​​തി​​​​ർ​​​​പ്പ് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മു​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​യ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ പു​​​​തി​​​​യ സ​​​​ർ‌​​​​ക്കാ​​​​രും മ​​​​ദ്യം സു​​​​ല​​​​ഭ​​​​മാ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ല. മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ നി​​​​ല​​​​പാ​​​​ടാ​​​​ണു സ​​​​ഭ​​​​യ്ക്ക് എ​​​​ക്കാ​​​​ല​​​​ത്തു​​​​മു​​​​ള്ള​​​​തെ​​​​ന്നും മാ​​​​ർ പാം​​​​പ്ലാ​​​​നി കൊ​​​​ച്ചി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : Low strength alcohol government Mar Pamplani change

Recent News

Corehub Up