കൊച്ചി: കൊച്ചി കപ്പല്ശാലയില് നിര്മാണത്തിലിരിക്കുന്ന കപ്പലില് "ഐ ലവ് പാക്കിസ്ഥാന്' എന്നു കോറിയിട്ട സംഭവത്തില് സൗത്ത് പോലീസ് കേസ് രജിസ്റ്റര് ചെയ്തു.
കൊച്ചിന് ഷിപ്യാർഡിലെ ഔട്ട്ഫിറ്റ് ഡിപ്പാര്ട്ട്മെന്റ് ഷിപ് ബില്ഡിംഗ് ഡിവിഷനിലെ അസിസ്റ്റന്റ് മാനേജരുടെ പരാതിയിലാണു കേസെടുത്തത്.
രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അപകടപ്പെടുത്തുംവിധം പ്രവര്ത്തിക്കുന്നതിന് എതിരേയുള്ള ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പു പ്രകാരമാണു കേസ്.
വാക്ക്, എഴുത്ത്, അടയാളങ്ങള് ഉള്പ്പെടെയുള്ള ആശയവിനിമയ രീതികളിലൂടെ രാജ്യത്തിനെതിരേ പ്രവര്ത്തിച്ചതായി തെളിഞ്ഞാല് ജീവപര്യന്തമോ ഏഴു വര്ഷം തടവോ ലഭിക്കാവുന്ന വകുപ്പാണിത്.
Tags : I Love Pakistan written ship Police file case