x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ ഡ​യ​റ​ക്ട​റെ നീ​ക്കി​യ​തു സ്റ്റേ ​ചെ​യ്ത​തി​നെ​തി​രാ​യ സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി​യി​ല്‍ വി​ധി ഇ​ന്ന്


Published: June 23, 2026 05:22 AM IST | Updated: June 23, 2026 05:22 AM IST

കൊ​ച്ചി: ഡോ. ​കെ.​ജെ. റീ​ന​യെ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​തു സ്റ്റേ ​ചെ​യ്ത കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ (കെ​എ​ടി) ഉ​ത്ത​ര​വി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ർ​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ഇ​ന്നു വി​ധി പ​റ​യും.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട​തു ട്രൈ​ബ്യൂ​ണ​ലാ​ണെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടോ​യെ​ന്നു മാ​ത്ര​മാ​കും പ​രി​ശോ​ധി​ക്കു​ക​യെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, എ​സ്. മു​ര​ളി​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

സ്ഥ​ലം​മാ​റ്റ​ത്തി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വ് വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ​യു​ള്ള​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ർ​ക്കാ​ർ ഹ​ര്‍​ജി ന​ൽ​കി​യ​ത്. 2026 ഫെ​ബ്രു​വ​രി​യി​ല്‍ റീ​ന​യു​ടെ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​ണ്.

ത​സ്തി​ക അ​പ്‌​ഗ്രേ​ഡ് ചെ​യ്ത​ശേ​ഷ​മാ​ണ് എ​റ​ണാ​കു​ളം റീ​ജ​ണ​ല്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ല​ബോ​റ​ട്ട​റി ചു​മ​ത​ല​യി​ലേ​ക്കു മാ​റ്റി​യ​തെ​ന്നും സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണു സ്ഥ​ലം​മാ​റ്റ​മെ​ന്നും ആ​ദ്യ ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ തി​രു​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്നു​മാ​യി​രു​ന്നു ഡോ. ​റീ​ന​യു​ടെ വാ​ദം.

Tags : kerala high court Health Director udf governmet petition

Recent News

Corehub Up