x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബജറ്റ്: മ​ദ്യ​വും ക​രി​മ​ണ​ലും ക​ത്തി​ത്തു​ട​ങ്ങി; കോൺഗ്രസിൽ ചേരിതിരിവ്


Published: June 23, 2026 04:03 AM IST | Updated: June 23, 2026 04:03 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ആ​​​​ദ്യ​​​​ബ​​​​ജ​​​​റ്റി​​​​ലെ സ്വ​​​​പ്ന​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പൊ​​​​തു​​​​വേ സ്വാ​​​​ഗ​​​​തം ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ ക​​​​രി​​​​മ​​​​ണ​​​​ലും വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ വി​​​​വാ​​​​ദം ക​​​​ത്തി​​​​പ്പ​​​​ട​​​​രു​​​​ന്നു. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തുനി​​​​ന്നും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽനി​​​​ന്നും കോ​​​​ണ്‍​ഗ്ര​​​​സി​​​​നു​​​​ള്ളി​​​​ൽനി​​​​ന്നുത​​​​ന്നെ​​​​യും പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​യ​​​​ർ​​​​ന്നു തു​​​​ട​​​​ങ്ങി.

ഇ​​​​രു​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല എ​​​​ന്ന​​​​താ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സി​​​​നു​​​​ള്ളി​​​​ലെ പ്ര​​​​ശ്നം. ക​​​​രി​​​​മ​​​​ണ​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ചു പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ദേ​​​​ശീ​​​​യ​​​​ന​​​​യം പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്.

ക​​​​രി​​​​മ​​​​ണ​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ൽ സ്വ​​​​കാ​​​​ര്യ​​​​വ​​​​ത്ക​​​​ര​​​​ണം കൊ​​​​ണ്ടുവ​​​​രാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ മു​​​​ന്പും ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ന്നെ​​​​ല്ലാം ശ​​​​ക്ത​​​​മാ​​​​യ എ​​​​തി​​​​ർ​​​​പ്പും ഉ​​​​യ​​​​ർ​​​​ന്നു. പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ട്ടും പാ​​​​ർ​​​​ട്ടി​​​​യി​​​​ലോ മു​​​​ന്ന​​​​ണി​​​​യി​​​​ലോ ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​തെ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടെ​​​​ന്നു തോ​​​​ന്നി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ബ​​​​ജ​​​​റ്റി​​​​ൽ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ വ​​​​ന്ന​​​​താ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സി​​​​നു​​​​ള്ളി​​​​ൽത​​​​ന്നെ മു​​​​റു​​​​മു​​​​റു​​​​പ്പി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന​​​​ത്.

വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യം ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന​​​​ത് ഇ​​​​ട​​​​തു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് കൈ​​​​ക്കൊ​​​​ണ്ട തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, അ​​​​തു പ്രാ​​​​വ​​​​ർ​​​​ത്തി​​​​ക​​​​മാ​​​​യി​​​​ല്ല. യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ വ​​​​ന്ന​​​​തി​​​​നു ശേ​​​​ഷം മ​​​​ദ്യ​​​​ന​​​​യ​​​​ത്തി​​​​നു രൂ​​​​പം ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ല.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ രാ​​​​ഷ്‌ട്രീയ തീ​​​​രു​​​​മാ​​​​ന​​​​വും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. അ​​​​പ്പോ​​​​ൾപി​​​​ന്നെ വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യ​​​​ത്തി​​​​ന്‍റെ നി​​​​കു​​​​തി നി​​​​ര​​​​ക്കു​​​​ക​​​​ൾ ബ​​​​ജ​​​​റ്റി​​​​ൽ വ​​​​ന്ന​​​​ത് എ​​​​ങ്ങ​​​​നെ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​മാ​​​​ണ് ഉ​​​​യ​​​​രു​​​​ന്ന​​​​ത്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ത​​​​നി​​​​ക്ക് മ​​​​ന​​​​സ​​​​റി​​​​വി​​​​ല്ലെ​​​​ന്ന് എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം. ​​​​ലി​​​​ജു പ​​​​ര​​​​സ്യ​​​​മാ​​​​യി പ​​​​റ​​​​ഞ്ഞ​​​​തി​​​​നു പി​​​​ന്നി​​​​ലും രാഷ്‌ട്രീ യ​​​​മു​​​​ണ്ട്.

വീ​​​​ര്യം കു​​​​റ​​​​ഞ്ഞ മ​​​​ദ്യം ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ ക്രൈ​​​​സ്ത​​​​വ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ പ​​​​ര​​​​സ്യ​​​​മാ​​​​യി രം​​​​ഗ​​​​ത്തു വ​​​​ന്നുക​​​​ഴി​​​​ഞ്ഞു. മു​​​​ൻ എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി എം.​​​​ബി. രാ​​​​ജേ​​​​ഷ് ആ​​​​ക​​​​ട്ടെ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ഴി​​​​മ​​​​തി​​​​യും ആ​​​​രോ​​​​പി​​​​ച്ചു.

മു​​​​തി​​​​ർ​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് വി.​​​​എം. സു​​​​ധീ​​​​ര​​​​ൻ മ​​​​ദ്യ, ക​​​​രി​​​​മ​​​​ണ​​​​ൽ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ എ​​​​തി​​​​ർ​​​​പ്പ് അ​​​​റി​​​​യി​​​​ച്ചുകൊ​​​​ണ്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന് ക​​​​ത്ത​​​​യ​​​​ച്ചു.
ഇ​​​​രു​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും കോ​​​​ണ്‍​ഗ്ര​​​​സി​​​​നു​​​​ള്ളി​​​​ലെ ശ​​​​ക്ത​​​​മാ​​​​യ ഒ​​​​രു ചേ​​​​രി മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​തീ​​​​ശ​​​​നെ​​​​തി​​​​രേ രം​​​​ഗ​​​​ത്തുവ​​​​ന്നി​​​​ട്ടു​​​​ണ്ട്.

മു​​​​ഖ്യ​​​​മ​​​​ന്ത്രിസ്ഥാ​​​​ന​​​​ത്തേ​​​​ക്കു​​​​ള്ള മ​​​​ത്സ​​​​ര​​​​സ​​​​മ​​​​യ​​​​ത്തുത​​​​ന്നെ രൂ​​​​പ​​​​പ്പെ​​​​ട്ട ചേ​​​​രി​​​​തി​​​​രി​​​​വ് ഇ​​​​പ്പോ​​​​ഴും പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. മ​​​​റു​​​​ചേ​​​​രി ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ക്കു​​​​ക​​​​യും മ​​​​ന്ത്രി​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ അ​​​​തി​​​​നൊ​​​​പ്പം നി​​​​ല​​​​കൊ​​​​ള്ളു​​​​ക​​​​യും ചെ​​​​യ്താ​​​​ൽ അ​​​​തു സ​​​​തീ​​​​ശ​​​​ൻ നേ​​​​രി​​​​ടു​​​​ന്ന ആ​​​​ദ്യ​​​​ത്തെ അ​​​​ഗ്നി​​​​പ​​​​രീ​​​​ക്ഷ​​​​യാ​​​​യി മാ​​​​റാം.

Tags : Kerala Budget Liquor black sand Congress splits

Recent News

Corehub Up