x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖ​ന​ന നീ​ക്കം ബ്ലൂ ​ഇ​ക്കോ​ണ​മിയുടെ ചു​വ​ടു​പി​ടി​ച്ച്

സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത്
Published: June 23, 2026 04:06 AM IST | Updated: June 23, 2026 04:06 AM IST

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​തീ​​​​ര​​​​ത്തെ ധാ​​​​തു​​​ഖ​​​​ന​​​​ന സാ​​​​ധ്യ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച സം​​​​സ്ഥാ​​​​ന ബ​​​​ജ​​​​റ്റി​​​​ലെ പ​​​​ദ്ധ​​​​തി നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നേ​​​​ര​​​​ത്തേ​​​​ത​​​​ന്നെ ഈ ​​​​രം​​​​ഗ​​​​ത്തു തു​​​​റ​​​​ന്നി​​​​ട്ട സ്വ​​​​കാ​​​​ര്യ നി​​​​ക്ഷേ​​​​പാ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും ചൂ​​​​ടു​​​​ള്ള രാ​​​​ഷ്‌​​​ട്രീ​​​​യ​​​ച​​​​ർ​​​​ച്ച​​​​യാ​​​​കു​​​​ന്നു.

കേ​​​​ന്ദ്രം 2020ൽ ​​​​പ്ര​​​​ഖ്യാ​​​​പി​​​​ച്ച ബ്ലൂ ​​​​ഇ​​​​ക്കോ​​​​ണ​​​​മി (നീ​​​​ല സ​​​​ന്പ​​​​ദ് വ്യ​​​​വ​​​​സ്ഥ) ന​​​​യ​​​​ത്തി​​​​ന്‍റെ ചു​​​​വ​​​​ടു​​​​പി​​​​ടി​​​​ച്ചാ​​​​ണ് കേ​​​​ര​​​​ള​​​മു​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും ധാ​​​​തു​​​​സ​​​​ന്പ​​​​ത്തി​​​​ന്‍റെ ഖ​​​​ന​​​​ന​​​​ത്തി​​​​ന് പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സ​​​​ജ്ജ​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ട​​​​ലി​​​​ലെ ധാ​​​​തു​​​​ഖ​​​​ന​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് 2002ൽ ​​​​വാ​​​​ജ്പേ​​​​യ് സ​​​​ർ​​​​ക്കാ​​​​ർ കൊ​​​​ണ്ടു​​​​വ​​​​ന്ന ച​​​​ട്ട​​​​ങ്ങ​​​ളിൽ മോ​​​​ദി ഭ​​​​ര​​​​ണ​​​​കൂ​​​​ടം 2023ൽ ​​​​മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഖ​​​​ന​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് വ​​​​ൻ​​​​കി​​​​ട നി​​​​ക്ഷേ​​​​പ​​​​ക​​​​രെ വ​​​​ലി​​​​യ​​​തോ​​​​തി​​​​ൽ സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ന്ന ന​​​​യ​​​​മാ​​​​ണു കേ​​​​ന്ദ്രം ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

കേ​​​​ന്ദ്രം നി​​​​യോ​​​​ഗി​​​​ച്ച ഡോ. ​​​​ശൈ​​​​ലേ​​​​ഷ് നാ​​​​യി​​​​ക് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലും ധാ​​​​തു ഖ​​​​ന​​​​ന മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദ​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്. ഈ ​​​​റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ തീ​​​​ര​​​​ദേ​​​​ശ​​​​ത്തു​​​​ള്ള ക​​​​രി​​​​മ​​​​ണ​​​​ലി​​​​ന്‍റെ മൂ​​​​ല്യം 120 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റാ​​​​ണെ​​​​ന്നു പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ണ്ട്.

ഖ​​​​ന​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​ത്തി​​​​ന്‍റെ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ൽ, മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​​യി​​​​ലെ ര​​​​ത്ന​​​​ഗി​​​​രി​​​​യി​​​​ൽ ധാ​​​​തു​​​ഖ​​​​ന​​​​ന​​​​ത്തി​​​​ന് പ​​​​ത്തു ക​​​​ന്പ​​​​നി​​​​ക​​​​ൾ 2000 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ർ നി​​​​ക്ഷേ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലും ഒ​​​​ഡീ​​​​ഷ​​​​യി​​​​ലും ആ​​​​ന്ധ്ര​​​​യി​​​​ലും സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ സ്വ​​​​കാ​​​​ര്യ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന് ക​​​​രാ​​​​ർ ഒ​​​​പ്പു​​​​വ​​​​യ്ക്കു​​​​ക​​​​യോ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യോ ചെ​​​​യ്തു.

ഇ​​​​തി​​​​നി​​​​ടെ, ആ​​​​ഴ​​​​ക്ക​​​​ട​​​​ൽ മ​​​​ണ​​​​ൽ ഖ​​​​ന​​​​ന​​​​ത്തി​​​​നും നീ​​​​ക്ക​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി. 242 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ൽ​​​നി​​​​ന്നാ​​​​യി 302 ദ​​​​ശ​​​​ല​​​​ക്ഷം ടൺ ശു​​​​ദ്ധ മ​​​​ണ​​​​ൽ ഖ​​​​ന​​​​നം ചെ​​​​യ്യാ​​​​നാ​​​​യി​​​​രു​​​​ന്നു തീ​​​​രു​​​​മാ​​​​നം. ക​​​​ട​​​​ൽ മ​​​​ണ​​​​ലും ക​​​​രി​​​​മ​​​​ണ​​​​ലും ഖ​​​​ന​​​​നം ചെ​​​​യ്യു​​​​ന്ന സ്വ​​​​കാ​​​​ര്യ ക​​​​ന്പ​​​​നി​​​​ക​​​ളു​​​ടെ ചൂ​​​​ഷ​​​​ണം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന് കേ​​​​ര​​​​ള മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി ഐ​​​​ക്യ​​​​വേ​​​​ദി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ചാ​​​​ൾ​​​​സ് ജോ​​​​ർ​​​​ജ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ധാ​​​​തു​​​​ഖ​​​​ന​​​​ന നി​​​​ർ​​​​ദേ​​​​ശം സം​​​​ബ​​​​ന്ധി​​​​ച്ച ആ​​​​ശ​​​​ങ്ക അ​​​​ക​​​​റ്റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളാ​​​​യ കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലും വി.​​​​എം. സു​​​​ധീ​​​​ര​​​​നും രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു.
റെ​​​​യ​​​​ർ എ​​​​ർ​​​​ത്ത് കോ​​​​റി​​​​ഡോ​​​​ർ

തെ​​​​ക്ക​​​​ൻ, മ​​​​ധ്യ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജി​​​​ല്ല​​​​ക​​​​ളെ ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി റെ​​​​യ​​​​ർ എ​​​​ർ​​​​ത്ത് കോ​​​​റി​​​​ഡോ​​​​ർ പ​​​​ദ്ധ​​​​തി മു​​​​ഖ്യ​​​​മ​​​​ന്ത്രി ബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ധാ​​​​തു​​​​ഖ​​​​ന​​​​വു​​​​മാ​​​​യി ബ​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ് റെ​​​​യ​​​​ർ എ​​​​ർ​​​​ത്ത് കോ​​​​റി​​​​ഡോ​​​​ർ.

ധാ​​​​തു​​​​ക്ക​​​​ൾ ഖ​​​​ന​​​​നം ചെ​​​​യ്യു​​​​ന്ന പ്ര​​​​ദേ​​​​ശം, അ​​​​വ​​​​യു​​​​ടെ സം​​​​സ്ക​​​​ര​​​​ണ പ്ലാ​​​​ന്‍റു​​​​ക​​​​ൾ, ധാ​​​​തു​​​​ക്ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ഫാ​​​​ക്ട​​​​റി​​​​ക​​​​ൾ, ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നു​​​​ള്ള സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം റെ​​​​യ​​​​ർ എ​​​​ർ​​​​ത്ത് കോ​​​​റി​​​​ഡോ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കും.

Tags : Mining Blue Economy Deregulation Black Sand

Recent News

Corehub Up