Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mining

Thrissur

കാ​ന പ​ണി: പ്ര​തി​ഷേ​ധം ശ​ക്തം, ഇ​ട​പെ​ട്ട് മേ​യ​ർ

തൃ​ശൂ​ർ: കൂ​ർ​ക്ക​ഞ്ചേ​രി–​കു​റു​പ്പം റോ​ഡി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നാ​രോ​പി​ച്ച് വ്യാ​പാ​രി​ക​ൾ രം​ഗ​ത്ത്. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ കാ​ന നി​ർ​മാ​ണം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും നി​ല​വി​ൽ ന​ട​ക്കു​ന്ന​ത് ഫു​ട്പാ​ത്ത് നി​ർ​മാ​ണം മാ​ത്ര​മാ​ണെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ​യും ക​രാ​റു​കാ​ര​ന്‍റെ​യും വി​ശ​ദീ​ക​ര​ണം.

മു​ൻ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും കാ​ന​യും ഫു​ട്പാ​ത്തും നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടും നാ​ശ​ന​ഷ്ട​ങ്ങ​ളും പ​തി​വാ​യി​രു​ന്നു. യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി വ​ന്ന​തോ​ടു​കൂ​ടി​യാ​ണ് ഈ ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​യ​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ആ​ധു​നി​ക രീ​തി​യി​ൽ കാ​ന നി​ർ​മി​ച്ച് മ​ഴ​വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​ക്കു​ക​യും വ്യാ​പാ​രി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കു​ക​യു​മാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​മ്പോ​ൾ കാ​ന​യ​ല്ല, ഫു​ട്പാ​ത്ത് മാ​ത്ര​മാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ന്ന വി​ശ​ദീ​ക​ര​ണം വ്യാ​പാ​രി​ക​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മേ​യ​റോ​ട് വ്യാ​പാ​രി​ക​ൾ പ​രാ​തി​ക​ൾ ഉ​ന്ന​യി​ച്ചു. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ സ്ലാ​ബു​ക​ൾ​ക്ക് ബ​ല​ക്ഷ​യം ഉ​ണ്ടാ​യി​ട്ടും അ​വ​യു​ടെ മു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. നി​ർ​മാ​ണ​ത്തി​ന്‍റെ മെ​ല്ലെ​പ്പോ​ക്കു മൂ​ലം ക​ട​ക​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​യി. റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ സാ​ധി​ക്കാ​ത്ത​തും വ്യാ​പാ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്നും വ്യാ​പാ​രി​ക​ളു​മാ​യി ഉ​ട​ൻ യോ​ഗം ചേ​ർ​ന്ന് വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മേ​യ​ർ ഉ​റ​പ്പു​ന​ൽ​കി.

വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ​ക്ക് മ​റു​പ​ടി​യാ​യി, സ്വ​രാ​ജ് റൗ​ണ്ടി​ൽ​നി​ന്ന് ചെ​ട്ടി​യ​ങ്ങാ​ടി​വ​രെ ആ​വ​ശ്യ​മാ​യ ചെ​രി​വു​ണ്ടെ​ന്നും പ്ര​ധാ​ന ത​ട​സം ചെ​ട്ടി​യ​ങ്ങാ​ടി ജം​ഗ്ഷ​നി​ലാ​ണെ​ന്നും എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​വും ക​രാ​റു​കാ​ര​നും വ്യ​ക്ത​മാ​ക്കി. അ​വി​ടെ ആ​റു​മീ​റ്റ​ർ ഇ​ട​വി​ട്ട് ഗ്രി​ല്ലു​ക​ളും മ​റ്റ് ഭാ​ഗ​ങ്ങ​ളി​ൽ 15 മീ​റ്റ​ർ ഇ​ട​വി​ട്ട് ഗ്രി​ല്ലു​ക​ളും സ്ഥാ​പി​ക്കു​മെ​ന്നും, ആ​വ​ശ്യ​മാ​യാ​ൽ പ​വ​ർ പ​മ്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്താ​ൽ ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, നി​ർ​മാ​ണം വൈ​കി​യാ​ലും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം. നി​ർ​മാ​ണ​ത്തി​ലെ പോ​രാ​യ്മ​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​ആ​ർ. ഹി​ര​ണും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

International

കോം​ഗോ​യി​ല്‍ വീ​ണ്ടും ഖ​നി ദു​ര​ന്തം; 200 മരണം

ഗോ​​​​​​മ: കി​​​​​​ഴ​​​​​​ക്ക​​​​​​ന്‍ കോം​​​​​​ഗോ​​​​​​യി​​​​​​ല്‍ വീ​​​​​​ണ്ടും ഖ​​​​​​നി ദു​​​​​​ര​​​​​​ന്തം. ചൊ​​​​​​വ്വാ​​​​​​ഴ്ച​​​​​​യു​​​​​​ണ്ടാ​​​​​​യ ഖ​​​​​​നി അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ല്‍ 200 പേ​​​​​​ര്‍ മ​​​​​​രി​​​​​​ച്ച​​​​​​താ​​​​​​യി അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ര്‍ പ​​​​​​റ​​​​​​ഞ്ഞു. എ​​​​​​ന്നാ​​​​​​ല്‍ അ​​​​​​ഞ്ചു പേ​​​​​​ര്‍ മാ​​​​​​ത്ര​​​​​​മാ​​​​​​ണ് മ​​​​​​രി​​​​​​ച്ച​​​​​​തെ​​​​​​ന്നാ​​​​​​ണ് ഖ​​​​​​നി​​​​​​ക​​​​​​ള്‍ നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ന്ന എം23 ​​​​​​വി​​​​​​മ​​​​​​ത ഗ്രൂ​​​​​​പ്പി​​​​​​ലെ മു​​​​​​തി​​​​​​ര്‍​ന്ന ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​നാ​​​​​​യ ഫാ​​​​​​നി കാ​​​​​​ജി​​​​​​ന്‍റെ വാ​​​​​​ദം.

മ​​​​​​ണ്ണി​​​​​​ടി​​​​​​ച്ചി​​​​​​ല്‍ ഉ​​​​​​ണ്ടാ​​​​​​യി​​​​​​ല്ലെ​​​​​ന്നും ബോം​​​​​​ബ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ലാ​​​​​​ണ് ആ​​​​​​ളു​​​​​​ക​​​​​​ള്‍ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​തെ​​​​​​ന്നും ഫാ​​​​​​ണി കാ​​​​​​ജ് അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​പ്പെ​​​​​​ട്ടു. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ഖ​​​​​​നി​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​യാ​​​​​​യ ഇ​​​​​​ബ്രാ​​​​​​ഹിം താ​​​​​​ലു​​​​​​സെ​​​​​​കെ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തു​​​​​​നി​​​​​​ന്ന് 200ല​​​​​​ധി​​​​​​കം മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​ങ്ങ​​​​​​ള്‍ വീ​​​​​​ണ്ടെ​​​​​​ടു​​​​​​ക്കാ​​​​​​ന്‍ സ​​​​​​ഹാ​​​​​​യി​​​​​​ച്ച​​​​​​താ​​​​​​യി പ​​​​​​റ​​​​​​ഞ്ഞു.

ക​​​​​​ഴി​​​​​​ഞ്ഞ മാ​​​​​​സ​​​​​​മു​​​​​​ണ്ടാ​​​​​​യ സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ ഖ​​​​​നി അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ 200ല​​​​​​ധി​​​​​​കം പേ​​​​​​ര്‍ മ​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു. ഗോ​​​​​​മ ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ന് ഏ​​​​​​ക​​​​​​ദേ​​​​​​ശം 60 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ വ​​​​​​ട​​​​​​ക്കു​​​​​​പ​​​​​​ടി​​​​​​ഞ്ഞാ​​​​​​റാ​​​​​​യാ​​​​​​ണ് റു​​​​​​ബാ​​​​​​യ ഖ​​​​​​നി സ്ഥി​​​​​​തി ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്.

എം23, ​​​​​​കോം​​​​​​ഗോ റി​​​​​​വ​​​​​​ര്‍ അ​​​​​​ല​​​​​​യ​​​​​​ന്‍​സ് വി​​​​​​മ​​​​​​ത ഗ്രൂ​​​​​​പ്പു​​​​​​ക​​​​​​ളു​​​​​​ടെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ത്തി​​​​​​ലു​​​​​​ള്ള ഖ​​​​​​നി​​​​​​യി​​​​​​ല്‍ കൈ​​​​​​ക്കോ​​​​​​ട്ടു​​​​​​ക​​​​​​ളും മ​​​​​​റ്റും ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചാ​​​​​​ണ് ഖ​​​​​​ന​​​​​​ന പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ള്‍ ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്.

National

ആരവല്ലി മലനിരകളിലെ ഖനനം: ഇടക്കാല ഉത്തരവ് നീട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ര​​​വ​​​ല്ലി മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ ഖ​​​ന​​​നം നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നു​​​ള്ള ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് തു​​​ട​​​രു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ഖ​​​ന​​​നം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മോ​​​യെ​​​ന്നും അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ അ​​​ത് എ​​​ത്ര​​​ത്തോ​​​ളം സാ​​​ധി​​​ക്കു​​​മെ​​​ന്നും വി​​​ദ​​​ഗ്ധ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം തേ​​​ടു​​​മെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി, വി​​​പു​​​ല എം. ​​​പ​​​ഞ്ചോ​​​ളി എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

ആ​​​ര​​​വ​​​ല്ലി മ​​​ല​​​നി​​​ര​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ച​​​നം സം​​​ബ​​​ന്ധി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണു ന​​​ട​​​പ​​​ടി. ആ​​​ര​​​വ​​​ല്ലി മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ അ​​​ന​​​ധി​​​കൃ​​​ത ഖ​​​ന​​​ന​​​വും അ​​​നു​​​ബ​​​ന്ധ പ്ര​​​ശ്ന​​​ങ്ങ​​​ളും സ​​​മ​​​ഗ്ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി​​​ക്കു രൂ​​​പംന​​​ൽ​​​കു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി നേ​​​ര​​​ത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഭാ​​​വി​​​യി​​​ൽ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച വ്യ​​​ക്ത​​​മാ​​​യ കു​​​റി​​​പ്പ് അ​​​മി​​​ക്ക​​​സ് ക്യൂ​​​റി കെ. ​​​പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചു.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു ക​​​ക്ഷി​​​ക​​​ൾ മാ​​​ർ​​​ച്ച് പ​​​ത്തി​​​നു​​​മു​​​ന്പ് അ​​​വ​​​രു​​​ടെ കു​​​റി​​​പ്പു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

Kerala

ബോ​ക്സൈ​റ്റ് ഖ​ന​നം: ലേ​ല​ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി

കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​യി​​​​ൽ ബോ​​​​ക്സൈ​​​​റ്റ് നി​​​​ക്ഷേ​​​​പ​​​​മു​​​​ണ്ടെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വാ​​​​ണി​​​​ജ്യാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഖ​​​​ന​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി ലേ​​​​ല​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​.

കാ​​​​റ​​​​ഡു​​​​ക്ക വ​​​​ന​​​​മേ​​​​ഖ​​​​ല ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന നാ​​​​ർ​​​​ളം ബ്ലോ​​​​ക്കി​​​​ലാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി ലേ​​​​ല​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്. 82.16 ഹെ​​​​ക്ട​​​​ർ വി​​​​സ്തീ​​​​ർ​​​​ണ​​​​മു​​​​ള്ള ഈ ​​​​ബ്ലോ​​​​ക്കി​​​​ൽ 4.88 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ൺ സി​​​​മ​​​​ന്‍റ് ഗ്രേ​​​​ഡ് ബോ​​​​ക്സൈ​​​​റ്റും അ​​​​ലു​​​​മി​​​​ന​​​​സ് ലാ​​​​റ്റ​​​​റൈ​​​​റ്റും ഉ​​​​ള്ള​​​​താ​​​​യി​​​​ട്ടാ​​​​ണ് സ​​​​ർ​​​​വേ​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. 365 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഈ ​​​​ധാ​​​​തു​​​​നി​​​​ക്ഷേ​​​​പ​​​​ത്തി​​​​നു മൂ​​​​ല്യം നി​​​​ർ​​​​ണ​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ലേ​​​​ല​​​​ത്തി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ന്ന വ​​​​രു​​​​മാ​​​​നം കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ പ​​​​ങ്കി​​​​ടും.

ഓ​​​​ൺ​​​​ലൈ​​​​ൻ ലേ​​​​ലം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും കേ​​​​ന്ദ്ര ഉ​​​​രു​​​​ക്കു മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള പോ​​​​ർ​​​​ട്ട​​​​ലാ​​​​ണ് ഇ​​​​തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക. ടാ​​​​റ്റ​​​​യും അ​​​​ദാ​​​​നി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ വ​​​​ൻ​​​​കി​​​​ട ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​ത​​​​ന്നെ ലേ​​​​ല​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ.

Business

നി​ർ​ണാ​യ​ക ധാ​തു​ക്ക​ൾ; നാലു രാജ്യങ്ങളുമായി ഇന്ത്യ ചർച്ചയിൽ

ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ധാ​​ന അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ളു​​ടെ വി​​ത​​ര​​ണം സു​​ര​​ക്ഷി​​ത​​മാ​​ക്കു​​ന്ന​​തി​​നും ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നു​​മാ​​യി ഇ​​ന്ത്യ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​നം വ്യാ​​പി​​പ്പി​​ക്കു​​ന്നു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യ നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ളു​​ടെ സം​​യു​​ക്ത പ​​ര്യ​​വേ​​ക്ഷണം, ഖ​​ന​​നം, സം​​സ്ക​​ര​​ണം, പു​​ന​​രു​​പ​​യോ​​ഗം എ​​ന്നി​​വ ല​​ക്ഷ്യ​​മി​​ട്ട് ബ്ര​​സീ​​ൽ, കാ​​ന​​ഡ, ഫ്രാ​​ൻ​​സ്, നെ​​ത​​ർ​​ലാൻ​​ഡ്സ് എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് ഇ​​തു​​മാ​​യി അ​​ടു​​ത്ത വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു.

പ്ര​​ധാ​​ന​​മാ​​യും ലി​​ഥി​​യം, അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ൾ എ​​ന്നി​​വ​​യി​​ലാ​​യി​​രി​​ക്കും ശ്ര​​ദ്ധ​​കേ​​ന്ദ്രീ​​ക​​രി​​ക്കു​​ക. കൂ​​ടാ​​തെ, ധാ​​തു സം​​സ്ക​​ര​​ണ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളി​​ൽ പ​​ങ്കാ​​ളി​​ത്തം നേ​​ടാ​​നും ഇ​​ന്ത്യ ശ്ര​​മി​​ക്കു​​ന്നു​​ണ്ട്. ച​​ർ​​ച്ച​​ക​​ൾ അ​​തീ​​വ ര​​ഹ​​സ്യ​​മാ​​യാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

പ​​ല നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ളു​​ടെ​​യും ആ​​ഗോ​​ള വി​​ത​​ര​​ണ​​ത്തി​​ൽ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തു​​ന്ന​​തും ഖ​​ന​​ന​​ത്തി​​ലും സം​​സ്ക​​ര​​ണ​​ത്തി​​ലും നൂ​​ത​​ന സാ​​ങ്കേ​​തി​​ക​​വി​​ദ്യ കൈ​​വ​​ശ​​മു​​ള്ള​​തു​​മാ​​യ ചൈ​​ന​​യെ​​യാ​​ണ് ഇ​​ന്ത്യ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. കാ​​ർ​​ബ​​ണ്‍ ബ​​ഹി​​ർ​​ഗ​​മ​​നം കു​​റ​​യ്ക്കു​​ന്ന​​തി​​നു​​ള്ള ഉൗ​​ർ​​ജ പ​​രി​​വ​​ർ​​ത്ത​​ന ന​​ട​​പ​​ടി​​ക​​ൾ ഇ​​ന്ത്യ വേ​​ഗ​​ത്തി​​ലാ​​ക്കു​​ന്പോ​​ൾ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി സ​​ഹ​​ക​​രി​​ക്കേ​​ണ്ട​​ത് ആ​​വ​​ശ്യ​​ക​​ത​​യാ​​ണെ​​ന്ന് ഖ​​ന​​ന വി​​ദ​​ഗ്ധ​​ർ പ​​റ​​ഞ്ഞു.

ധാ​​തു​​ക്ക​​ളു​​ടെ ക​​ണ്ടെ​​ത്ത​​ൽ മു​​ത​​ൽ ഉ​​ത്പാ​​ദ​​നം വ​​രെ​​യു​​ള്ള ഖ​​ന​​ന​​പ്ര​​ക്രി​​യ​​യ്ക്കു വ​​ർ​​ഷ​​ങ്ങ​​ളെ​​ടു​​ക്കും. പ​​ര്യ​​വേ​​ക്ഷണ​​ത്തി​​നു മാ​​ത്രം അ​​ഞ്ചു മു​​ത​​ൽ ഏ​​ഴു​​വ​​ർ​​ഷം വ​​രെ സ​​മ​​യ​​മെ​​ടു​​ക്കും. പ​​ല​​പ്പോ​​ഴും പ്രാ​​യോ​​ഗി​​ക​​മാ​​യ ഒ​​രു ഖ​​നി​​യി​​ല്ലാ​​തെ പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​ക്കു​​ക​​യും ചെ​​യ്യും.

ജ​​നു​​വ​​രി​​യി​​ൽ ജ​​ർ​​മ​​നി​​യു​​മാ​​യി ഒ​​പ്പി​​ട്ട നി​​ർ​​ണാ​​യ​​ക ധാ​​തു ക​​രാ​​റി​​ലെ പ്ര​​ധാ​​ന കാ​​ര്യ​​ങ്ങ​​ൾ ഈ ​​പു​​തി​​യ ച​​ർ​​ച്ച​​ക​​ളി​​ലും ഉ​​ൾ​​പ്പെ​​ടു​​ത്താ​​നാ​​ണ് ഇ​​ന്ത്യ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. പ​​ര്യ​​വേ​​ഷ​​ണം, സം​​സ്ക​​ര​​ണം, പു​​ന​​രു​​പ​​യോ​​ഗം എ​​ന്നി​​വ​​യ്ക്കു പു​​റ​​മെ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളി​​ലും മൂ​​ന്നാം രാ​​ജ്യ​​ങ്ങ​​ളി​​ലും ധാ​​തുസ​​ന്പ​​ത്ത് സ്വ​​ന്ത​​മാ​​ക്കു​​ന്ന​​തി​​നും വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നും ഈ ​​ക​​രാ​​ർ വ്യ​​വ​​സ്ഥ ചെ​​യ്യു​​ന്നു​​ണ്ടെ​​ന്ന് ബ​​ന്ധ​​പ്പെ​​ട്ട വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു.

നി​​ല​​വി​​ൽ ഫ്രാ​​ൻ​​സ്, നെ​​ത​​ർ​​ലാൻ​​ഡ്സ്, ബ്ര​​സീ​​ൽ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. അ​​തേ​​സ​​മ​​യം കാ​​ന​​ഡ​​യു​​മാ​​യു​​ള്ള ക​​രാ​​ർ സ​​ജീ​​വ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണെ​​ന്നും ഖ​​നന മ​​ന്ത്രാ​​ല​​യ​​മാ​​ണ് ഇ​​തി​​നു നേ​​തൃ​​ത്വം ന​​ല്കു​​ന്ന​​തെ​​ന്നും പ​​റ​​യു​​ന്നു.

ക​​നേ​​ഡി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി മാ​​ർ​​ക് കാ​​ർ​​ണി മാ​​ർ​​ച്ച് ആ​​ദ്യ​​വാ​​രം ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്നും യു​​റേ​​നി​​യം, ഉൗ​​ർ​​ജം, ധാ​​തു​​ക്ക​​ൾ, ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ ക​​രാ​​ർ ഒ​​പ്പി​​ടു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.
വ​​രു​​ന്ന ആ​​ഴ്ച​​ക​​ളി​​ൽ നി​​ർ​​ണാ​​യക ധാ​​തു​​ക്ക​​ളി​​ലെ സ​​ഹ​​ക​​ര​​ണം ഒൗ​​ദ്യോ​​ഗി​​ക​​മാ​​ക്കാ​​ൻ ഇ​​രു രാ​​ജ്യ​​ങ്ങ​​ളും സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് കാ​​ന​​ഡ​​യു​​ടെ പ്ര​​കൃ​​തി വി​​ഭ​​വ മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി. 

ഫ്രാ​​ൻ​​സ്, നെ​​ത​​ർ​​ലാൻ​​ഡ്സ്, ബ്ര​​സീ​​ൽ രാ​​ജ്യ​​ങ്ങ​​ൾ ഇ​​തിനോടു പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല. നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ൾ​​ക്കാ​​യി ലോ​​ക​​മെ​​ന്പാ​​ടും പ​​ര്യ​​വേ​​ക്ഷ​​ണം ന​​ട​​ത്തു​​ന്ന ഇ​​ന്ത്യ ഇ​​തി​​ന​​കം അ​​ർ​​ജ​​ന്‍റീ​​ന, ഓ​​സ്ട്രേ​​ലി​​യ, ജ​​പ്പാ​​ൻ എ്ന്നീ ​​രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ക​​രാ​​റു​​ക​​ളി​​ൽ ഒ​​പ്പു​​വ​​ച്ചി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ നി​​ർ​​ണാ​​യ​​ക ധാ​​തു​​ക്ക​​ൾ കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ന്ന വി​​പു​​ല​​മാ​​യ ഉ​​ഭ​​യ​​ക​​ക്ഷി ക​​രാ​​റു​​ക​​ൾ​​ക്കാ​​യി പെ​​റു, ചി​​ലി എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.

ചൈ​​ന​​യി​​ൽ​​നി​​ന്നു​​ള്ള അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ളു​​ടെ അ​​മി​​ത ആ​​ശ്ര​​യ​​ത്വം കു​​റ​​യ്ക്കു​​ന്ന​​തി​​നു​​ള്ള വ​​ഴി​​ക​​ൾ ച​​ർ​​ച്ച​​ചെ​​യ്യാ​​ൻ ജി 7 ​​രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും പ്ര​​ധാ​​ന സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ​​ക​​ളി​​ലെ​​യും ധ​​ന​​മ​​ന്ത്രി​​മാ​​ർ ക​​ഴി​​ഞ്ഞ മാ​​സം വാ​​ഷിം​​ഗ്ട​​ണി​​ൽ യോ​​ഗം ചേ​​ർ​​ന്നി​​രു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ അ​​ന്താ​​രാ​​ഷ്ട്ര പ​​ങ്കാ​​ളി​​ത്തം വി​​പു​​ലീ​​ക​​രി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്.

2023ൽ ​​ലി​​ഥി​​യം ഉ​​ൾ​​പ്പെ​​ടെ 20​​ല​​ധി​​കം ധാ​​തു​​ക്ക​​ൾ നി​​ർ​​ണാ​​യ​​ക​​മാ​​യി ഇ​​ന്ത്യ പ്ര​​ഖ്യാ​​പി​​ച്ചു. രാ​​ജ്യ​​ത്തി​​ന്‍റെ ഉൗ​​ർ​​ജ പ​​രി​​വ​​ർ​​ത്ത​​ന​​ത്തി​​നും വ്യ​​വ​​സാ​​യ-​​അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​മേ​​ഖ​​ല​​ക​​ളി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ആ​​വ​​ശ്യം നി​​റ​​വേ​​റ്റു​​ന്ന​​തി​​നും ഈ ​​ധാ​​തു​​ക്ക​​ൾ അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണെ​​ന്നും വി​​ല​​യി​​രു​​ത്തു​​ന്നു.

District News

ഖ​ന​ന​ശേ​ഷം ഉ​പേ​ക്ഷി​ച്ച കു​ഴി മ​ണ്ണി​ട്ട് മൂ​ട​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കാ​സ​ര്‍​ഗോ​ഡ്: ഖ​ന​നം ക​ഴി​ഞ്ഞ് അ​ഗാ​ധ ഗ​ര്‍​ത്ത​മാ​യി മാ​റി​യ കാ​ഞ്ഞ​ങ്ങാ​ട് പു​തു​ക്കൈ വാ​ഴു​ന്നോ​റ​ടി​യി​ലു​ള്ള സ്ഥ​ലം മ​ണ്ണി​ട്ട് നി​ക​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന് ഇ​തി​നാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശം ന​ല്‍​കി അ​ത് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ കാ​സ​ർ​ഗോ​ഡ് ജി​യോ​ള​ജി​സ്റ്റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. ഖ​ന​നം ന​ട​ത്തി ഉേ​ക്ഷി​ക്കു​ന്ന കു​ഴി​ക​ള്‍ മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​യ മ​ര​ണ​ക്കു​ഴി​ക​ളാ​യി മാ​റു​ന്ന​ത് ഗാ​ര​വ​മേ​റി​യ കാ​ര്യ​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​മീ​പ​മു​ള്ള ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. മ​നു​ഷ്യ​ജീ​വി​തം അ​തു​ല്യ​വും വി​ല​മ​തി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​മാ​ണ്.

അ​നാ​സ്ഥ​യോ അ​ശ്ര​ദ്ധ​യോ കാ​ര​ണം അ​പ​ക​ട​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം ഒ​രി​ക്ക​ലും അ​നു​വ​ദി​ക്ക​രു​ത്. അ​ഗാ​ധ​മാ​യ ഗ​ര്‍​ത്ത​ങ്ങ​ളി​ല്‍ വേ​ലി​ക്കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​ത് താ​ത്കാ​ലി​ക സു​ര​ക്ഷ മാ​ത്ര​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. ഇ​ത്ത​രം അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​തെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

വാ​ഴു​ന്നോ​റ​ടി​യി​ല്‍ അ​ഞ്ചേ​ക്ക​റി​ലു​ള്ള കു​ഴി കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണെ​ന്നും ഇ​ത് നാ​ട്ടു​കാ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഒ​രു പോ​ലെ ഉ​പ​ദ്ര​വ​ക​ര​മാ​ണെ​ന്നും ആ​രോ​പി​ച്ച് മ​ധു​ര​കൈ സ്വ​ദേ​ശി പി. ​രാ​മ​കൃ​ഷ്ണ​ന്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ചൈ​നാ​ക്ലേ ഖ​ന​നം ന​ട​ത്തി ഉ​പേ​ക്ഷി​ച്ച കു​ഴി​യാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​തെ​ന്ന് ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. സ്ഥ​ല​ത്തി​ന് ചു​റ്റു​മു​ള്ള ക​മ്പി​വേ​ലി മാ​റ്റി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു.

District News

അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​ന​ത്തി​നെ​തി​രേ മാ​ർ​ച്ച് ന​ട​ത്തി

ച​പ്പാ​ര​പ്പ​ട​വ്: ക​ള​ക്‌​ട​ർ നി​രോ​ധി​ച്ചി​ട്ടും തു​ട​രു​ന്ന അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​ന​ത്തി​നെ​തി​രേ ബാ​ലേ​ശു​ഗി​രി ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും ടി​ടി​കെ പ​ട​പ്പേ​ങ്ങാ​ട് ദേ​വ​സ്വം കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ക​ൽ പ​ണ​ക​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ചു​ഴ​ലി വി​ല്ലേ​ജി​ൽ ദേ​വ​സ്വം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി കൈ​യേ​റി​യും വ്യാ​ജ​രേ​ഖ ച​മ​ച്ചും ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​നം പ​ട​പ്പേ​ങ്ങാ​ട് ബാ​ലേ​ശു​ഗി​രി മേ​ഖ​ല​യി​ലെ വീ​ട്ടു​ക്കി​ണ​റു​ക​ൾ മ​ലി​ന​മാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നും ദേ​വ​സ്വം ഭൂ​മി കൈ​യേ​റു​ന്ന​താ​യു​ള്ള ആ​ക്ഷേ​പ​ത്തെ തു​ട​ർ​ന്നു​മാ​ണ് ക​ള​ക്‌​ട​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ചു ന​ട​ക്കു​ന്ന ചെ​ങ്ക​ൽ ഖ​ന​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണു മാ​ർ​ച്ച് ന​ട​ത്തി​യ​ത്. നി​ര​വ​ധി ആ​ളു​ക​ൾ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു. ടി​ടി​കെ ദേ​വ​സ്വം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. മ​ധു​സൂ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ.​എ​ൻ. വി​നോ​ദ്, ടി​ടി​കെ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ടി.​കെ. വി​നോ​ദ് കു​മാ​ർ, ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ. ​ശി​വ​ദാ​സ​ൻ, ട്ര​സ്റ്റി അം​ഗം ശ​ശി​ധ​ര​ൻ കൈ​മ​ൾ, ദേ​വ​സ്വം സേ​വാ​സ​മി​തി പ്ര​സി​ഡ​ന്‍റ് എ. ​ര​വീ​ന്ദ്ര​ൻ, മ​നോ​ജ് ശാ​സ്താം​പ​ട​വി​ൽ, ജോ​സ് മു​ട​വ​നാ​ട്, എം. ​ഭാ​സ്ക​ര​ൻ, സി​ന്ധു അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

കേ​ര​ള​ത്തി​ന്‍റെ തീ​ര​ങ്ങ​ളി​ല്‍ ഖ​ന​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​ച്ചി: കേ​ര​ള തീ​ര​ങ്ങ​ളി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള ഖ​ന​ന​വും ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ. അ​ഖി​ല കേ​ര​ള ധീ​വ​ര സ​ഭ 19 -ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം പ​ണ്ഡി​റ്റ് ക​റു​പ്പ​ന്‍ ജ​ന്മ​ശ​താ​ബ്ദി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന മ​ഹി​ളാ, യു​വ​ജ​ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ട​ല്‍ ഖ​ന​ന​വും ക​രി​മ​ണ​ല്‍ ഖ​ന​ന​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ്. ബ്ലൂ ​ഇ​ക്കോ​ണ​മി​യെ​ന്നു പ​റ​ഞ്ഞ് പാ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​യി​ലാ​ക്കി വി​ദേ​ശ ട്രോ​ള​റു​ക​ള്‍​ക്ക് മ​ത്സ്യ​സ​മ്പ​ത്ത് കൊ​ള്ള​യ​ടി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി ന​ല്‍​കു​ക​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. വ​ന്‍​കി​ട കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് ക​ട​ലി​ലെ മ​ത്സ്യ​സ​മ്പ​ത്ത് ഖ​ന​നം ചെ​യ്യാ​നു​ള​ള വ്യ​വ​സ്ഥ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.


ക​പ്പ​ല്‍ ത​ക​ര്‍​ന്നാ​ലും തി​മിം​ഗ​ലം ച​ത്താ​ലും പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. ക​ട​ലാ​ക്ര​മ​ണ​വും തീ​ര​ശോ​ഷ​ണ​വും മൂ​ലം കാ​ല​ങ്ങ​ളാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ക​ട​ലി​ല്‍ മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്നു. കു​ടും​ബ​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ ഭ​വ​ന​ങ്ങ​ളി​ല്ല.


മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി രൂ​പീ​ക​രി​ച്ച ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ നോ​ക്കു​കു​ത്തി​യാ​യി. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ധീ​വ​ര സ​ഭ​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നും പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് എ​ല്ലാ വി​ധ സ​ഹാ​യ​വും ചെ​യ്യു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.


മു​ന്‍ മ​ന്ത്രി എ​സ്. ശ​ര്‍​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ധീ​വ​ര സ​ഭ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ന്‍ എം​എ​ല്‍​എ വി. ​ദി​ന​ക​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. പ്ര​ബ​ല മു​ന്നോ​ക്ക, പി​ന്നോ​ക്ക ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു ഭ​ര​ണാ​ധി​കാ​ര​വും രാ​ഷ്ട്രീ​യാ​ധി​കാ​ര​വും ന​ല്‍​കു​ന്ന​തു​പോ​ലെ കേ​ര​ള​ത്തി​ലെ പ്ര​ബ​ല​സ​മു​ദാ​യ​മാ​യ ധീ​വ​ര സ​മു​ദാ​യ​ത്തി​നും ന​ല്‍​കു​ക, അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, ധീ​വ​ര സ​മു​ദാ​യ​ത്തെ പ​ട്ടി​ക​ജാ​തി​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക തു​ട​ങ്ങി 30 ല​ധി​കം ആ​വ​ശ്യ​ങ്ങ​ള്‍ പ്ര​മേ​യ​ത്തി​ലൂ​ടെ സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ക​ലാ​മേ​ഖ​ല​യി​ലും മി​ക​വ് തെ​ളി​യി​ച്ച​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

Latest News

Corehub Up