x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല്ല​പ്പെ​രി​യാ​ര്‍:​ത​മി​ഴ്‌​നാ​ട് നി​ല​പാ​ടി​നെ​തി​രെ ഡീ​ന്‍ കു​ര്യാ​ക്കോ​സ്


Published: June 23, 2026 05:08 AM IST | Updated: June 23, 2026 05:08 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഉ​യ​രം കൂ​ട്ട​ണ​മെ​ന്ന ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്‌​യു​ടെ നി​ല​പാ​ടി​നെ​തി​രെ ഇ​ടു​ക്കി എം​പി ഡീ​ന്‍ കു​ര്യാ​ക്കോ​സ്. ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് കേ​ര​ള​ത്തി​ന് എ​തി​രാ​ണെ​ന്നും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഇ​ത് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

142 അ​ടി​യി​ല്‍​നി​ന്ന് ജ​ല​നി​ര​പ്പ് 152 അ​ടി​യാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ത​മി​ഴ്‌​നാ​ടി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി പോ​ലും അ​നു​വ​ദി​ക്കാ​ത്ത​താ​ണ്. ഇ​തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ ഡാം ​പ​ണി​യ​ണ​മെ​ന്നും ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Mullaperiyar Dean Kuriakose Tamil Nadu udf

Recent News

Corehub Up