x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ലെ മ​ദ്യ ഉ​പ​യോ​ഗം ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നു ശ​ത​മാ​നം വ​ർ​ധി​ച്ചെ​ന്നു സ​ർ​വേ


Published: June 23, 2026 04:08 AM IST | Updated: June 23, 2026 04:08 AM IST

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മ​ദ്യ ഉ​പ​യോ​ഗം ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നു ശ​ത​മാ​നം വ​ർ​ധി​ച്ചെ​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. കേ​ര​ള​ത്തി​ലെ മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന 15 വ​യ​സി​ന് മു​ക​ളി​ലു​ള്ള പു​രു​ഷ​ന്മാ​ർ 2023-24 വ​ർ​ഷം 22.7 ശ​ത​മാ​ന​മാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യ ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ സ​ർ​വേ (എ​ൻ​എ​ഫ്എ​ച്ച്എ​സ്-6) ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2019-21 വ​ർ​ഷ​ത്തി​ലെ 19.9 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് മൂ​ന്നു ശ​ത​മാ​ന​ത്തി​ന​ടു​ത്താ​ണ് ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന 15 വ​യ​സി​ന് മു​ക​ളി​ലു​ള്ള സ്ത്രീ​ക​ളാ​ക​ട്ടെ 2019-21 വ​ർ​ഷം 0.2 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് 2023-24 വ​ർ​ഷം 0.3 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലു​തും സ​മ​ഗ്ര​വു​മാ​യ ആ​രോ​ഗ്യ സ​ർ​വേ​യാ​യി ക​ണ​ക്കാ​ക്കു​ന്ന എ​ൻ​എ​ഫ്എ​ച്ച്എ​സ്-6 റി​പ്പോ​ർ​ട്ടി​ൽ കേ​ര​ള​ത്തി​ലെ മ​ദ്യ ഉ​പ​യോ​ഗം ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ൾ മു​ക​ളി​ലാ​ണ്. സ​ർ​വേ​യ​നു​സ​രി​ച്ച് രാ​ജ്യ​ത്ത് 2023-24 വ​ർ​ഷം മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന 15 വ​യ​സി​ന് മു​ക​ളി​ലു​ള്ള പു​രു​ഷ​ന്മാ​ർ 18.9 ശ​ത​മാ​ന​മാ​ണ്.

അ​തേ​സ​മ​യം, ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ ശ​ത​മാ​നം കേ​ര​ള​ത്തി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ കു​റ​ഞ്ഞി​ട്ടു​ണ്ട്. 2019-21 വ​ർ​ഷ​ത്തി​ൽ പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന 15 വ​യ​സി​ന് മു​ക​ളി​ലു​ള്ള പു​രു​ഷ​ന്മാ​ർ 16.9 ശ​ത​മാ​ന​മാ​യി​രു​ന്നെ​ങ്കി​ൽ 2023-24ൽ ​ഇ​ത് 15.9 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

Tags : Alcohol consumption Kerala survey

Recent News

Corehub Up