x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൽ​പ്പ​ന്തി​ന്‍റെ പ്രി​യ​ങ്ക​രി

സെ​ബി മാ​ളി​യേ​ക്ക​ൽ
Published: June 21, 2026 04:07 AM IST | Updated: June 21, 2026 04:07 AM IST

""2023 ഏ​പ്രി​ൽ 30. എ​ന്‍റെ ക​ളി​ജീ​വി​ത​ത്തി​ലെ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ദി​വ​സ​ങ്ങ​ളി​ലൊ​ന്ന്. കി​ർ​ഗി​സ്ഥാ​നി​ൽ ന​ട​ന്ന അ​ണ്ട​ർ 17 എ​എ​ഫ്സി യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ എ​ഫ് ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ​ക്കാ​ൾ റാ​ങ്കിം​ഗി​ൽ ഏ​റെ മു​ന്നി​ലു​ള്ള കി​ർ​ഗി​സ്ഥാ​നെ 2-1 ന് ​ഇ​ന്ത്യ തോ​ല്പി​ച്ചു.

ബം​ഗാ​ളി​യാ​യ സു​ല​ഞ്ജ​ന റാ​വു, ഹ​രി​യാ​ന​ക്കാ​രി​യാ​യ പൂ​ജ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കാ​യി സ്കോ​ർ ചെ​യ്ത​ത്. അ​ങ്ങ​നെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി ഇ​ന്ത്യ താ​യ്‌​ല​ൻ​ഡി​ൽ ന​ട​ന്ന ര​ണ്ടാം റൗ​ണ്ടി​നു യോ​ഗ്യ​ത​നേ​ടി. ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ എ​ന്നെ പൊ​ക്കി​യെ​ടു​ത്ത് ആ​ന​ന്ദ​നൃ​ത്തം ചെ​യ്തു. ഇ​ന്ത്യ​ക്കാ​രാ​യ ഒ​രു​പാ​ടു​പേ​ർ ക​ളി​കാ​ണാ​ൻ ഉ​ണ്ടാ​യി​രു​ന്നു. ആ​തി​ഥേ​യ ടീ​മി​നെ​ന്ന​പോ​ലെ ന​മു​ക്കും കാ​ണി​ക​ളു​ടെ വ​ലി​യ സ​പ്പോ​ർ​ട്ട് ല​ഭി​ച്ചി​രു​ന്നു. ആ ​അ​വി​സ്മ​ര​ണീ​യ നി​മി​ഷം ഇ​പ്പോ​ഴും എ​ന്‍റെ ക​ണ്ണി​ൽ​നി​ന്ന് മാ​ഞ്ഞി​ട്ടി​ല്ല..''- ഡോ.​പി.​വി. പ്രി​യ പ​റ​ഞ്ഞു​തു​ട​ങ്ങു​ന്നു.

ക​ളി​ക​ളെ പ്ര​ണ​യി​ച്ച കു​ടും​ബം

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ലാ-​കാ​യി​ക പൈ​തൃ​കം ഏ​റെ​യു​ള്ള വെ​ങ്ങ​ര ഗ്രാ​മ​ത്തി​ലാ​ണ് പ്രി​യ​യു​ടെ ജ​ന​നം. "പാ​ഞ്ഞ​തി​ന്‍റെ കു​ഞ്ഞ് പ​റ​ക്കും' എ​ന്നൊ​രു നാ​ട​ൻ ചൊ​ല്ലു​ണ്ട​ല്ലോ. ഗോ​വ​ൻ ഡി​ഫ​ൻ​സ് ഫു​ട്ബോ​ൾ ടീം ​അം​ഗ​മാ​യി​രു​ന്ന റി​ട്ട. മി​ലി​ട്ട​റി ഓ​ഫീ​സ​ർ പി.​വി. പ്ര​ഭാ​ക​ര​ന്‍റെ​യും കെ. ​സു​നീ​തി​യു​ടെ​യും മൂ​ത്ത പു​ത്രി. ഇ​ന്ത്യ​ൻ താ​രം പ്ര​സൂ​ൺ ബാ​ന​ർ​ജി​യോ​ടു​ള്ള ആ​രാ​ധ​ന​മൂ​ലം ഏ​ക മ​ക​ന് പ്ര​സൂ​ൺ എ​ന്നു പേ​രി​ട്ട​യാ​ളാ​ണ് അ​ച്ഛ​ൻ പ്ര​ഭാ​ക​ര​ൻ. വ​ലി​യ​ച്ഛ​ന്മാ​രും മാ​മ​ന്മാ​രും എ​ല്ലാം വി​വി​ധ സ്പോ​ർ​ട്സ് ഇ​ന​ങ്ങ​ളി​ലെ ക​ളി​ക്കാ​ർ. എ​ല്ലാ​വ​ർ​ക്കും ഫു​ട്ബോ​ൾ ഒ​രു വി​കാ​ര​മാ​യി​രു​ന്നു.

വെ​ങ്ങ​ര​യി​ലെ ഹി​ന്ദു എ​ൽ​പി സ്കൂ​ൾ, പ്രി​യ​ദ​ർ​ശി​നി യു​പി സ്കൂ​ൾ, മാ​ടാ​യി ഗ​വ. ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. സ്കൂ​ൾ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​തെ മാ​റി​നി​ന്ന കു​ട്ടി​യോ​ട് നി​ന​ക്ക​തു​പ​റ്റും എ​ന്നു​പ​റ​ഞ്ഞ് പ്ര​ചോ​ദി​പ്പി​ച്ച​ത് യു​പി സ്കൂ​ളി​ലെ ഹെ​ഡ് മാ​സ്റ്റ​ർ കു​ഞ്ഞി​ക്ക​ണ്ണ​ൻ മാ​ഷ്. പ്രീ​ഡി​ഗ്രി​ക്കു​ചേ​ർ​ന്ന മാ​ടാ​യി കോ​ള​ജി​ൽ വ​ച്ചാ​ണ് പ്രി​യ ഹാ​ൻ​ഡ്ബോ​ൾ ക​ളി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഒ​ന്നാം​വ​ർ​ഷ പ്രീ​ഡി​ഗ്രി വെ​ക്കേ​ഷ​ൻ കാ​ല​ത്തെ ഒ​രു പ​ത്ര​വാ​ർ​ത്ത​യാ​ണ് പ്രി​യ​യു​ടെ ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്. പ്രി​യ​യു​ടെ വാ​ക്കു​ക​ളി​ലേ​ക്ക്:

ആ ​പ​ത്ര​വാ​ർ​ത്ത

പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മ​ർ ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​മ്പ് ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ആ​രം​ഭി​ക്കു​ന്നു, മ​റ്റു കാ​യി​ക ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന- ഇ​താ​യി​രു​ന്നു പ​ത്ര​വാ​ർ​ത്ത. അ​ങ്ങ​നെ അ​ച്ഛ​ൻ എ​ന്നെ​യും​കൂ​ട്ടി മൈ​താ​നി​യി​ലെ​ത്തി. അ​ച്ഛ​ന്‍റെ കൂ​ടെ ക​ളി​ച്ച എം. ​ആ​ർ.​സി കൃ​ഷ്ണ​ൻ മാ​സ്റ്റ​റാ​യി​രു​ന്നു ക്യാ​മ്പി​ലെ കോ​ച്ച്. അ​ങ്ങ​നെ ഞാ​ൻ ഫു​ട്ബോ​ൾ ക​ളി​ക്കാ​ൻ തു​ട​ങ്ങി.

അ​ന്നൊ​ക്കെ ക​ണ്ണൂ​ർ, വ​യ​നാ​ട്, മ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി ലോ​ക്ക​ൽ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ഉ​ണ്ട്. പു​രു​ഷ​ന്മാ​രു​ടെ ഈ ​ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ടെ​യെ​ല്ലാം ഫൈ​ന​ലി​ന്‍റെ ത​ലേ​ന്ന് അ​ല്ലെ​ങ്കി​ൽ ഫൈ​ന​ലി​നു തൊ​ട്ടു​മു​മ്പ് വ​നി​ത​ക​ളു​ടെ ടീ​മു​ക​ൾ ത​മ്മി​ലു​ള്ള പ്ര​ദ​ർ​ശ​ന മ​ത്സ​രം ഉ​ണ്ടാ​കും. അ​ങ്ങ​നെ ഞാ​ൻ ആ​ദ്യ​മാ​യി ഒ​രു ടൂ​ർ​ണ​മെ​ന്‍റി​ൽ ബൂ​ട്ടു​കെ​ട്ടി; പി​ണ​റാ​യി​യി​ൽ.

ആ​ദ്യ ക​ളി​യി​ൽ​ത്ത​ന്നെ എ​നി​ക്ക് പേ​ടി മാ​റി​ക്കി​ട്ടി. മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കേ​ര​ള ടീ​മി​ലേ​ക്കും സെ​ല​ക്ഷ​ൻ ല​ഭി​ച്ചു. ആ ​വ​ർ​ഷം ബി​ഹാ​റി​ൽ ന​ട​ന്ന ദേ​ശീ​യ ജൂ​ണി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നാ​യി പ​ന്തു​ത​ട്ടി. ഇ​തു​ത​ന്നെ​യാ​ണ് എ​ന്‍റെ വ​ഴി​യെ​ന്നു​തോ​ന്നി.

പ​രി​ശ്ര​മം, പ​രി​ശീ​ല​നം, വാ​യ​ന

അ​തി​രാ​വി​ലെ എ​ഴു​ന്നേ​റ്റ് ആ​ദ്യ ബ​സി​നു പോ​യാ​ലാ​ണ് പ​രി​ശീ​ല​ന​ത്തി​നു മു​നി​സി​പ്പ​ൽ ഗ്രൗ​ണ്ടി​ൽ എ​ത്താ​നാ​വു​ക. വീ​ട്ടി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ ബ​സി​ൽ യാ​ത്ര​ചെ​യ്ത് അ​വി​ടെ എ​ത്തു​മ്പോ​ഴേ​ക്കും പ​രി​ശീ​ല​നം തു​ട​ങ്ങി​ക്കാ​ണും. എ​ന്നാ​ലും ഒ​രി​ക്ക​ൽ​പോ​ലും മു​ട​ക്കി​യി​ല്ല. പ​രി​ശീ​ല​ന സൗ​ക​ര്യ​ത്തി​നാ​യി ഡി​ഗ്രി​ക്ക് ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജി​ൽ മ​ല​യാ​ള​ത്തി​നു ചേ​ർ​ന്നു. അ​ക്കാ​ല​ത്ത് പ​ര​ന്ന വാ​യ​ന ഉ​ണ്ടാ​യി​രു​ന്നു.

മ​ല​യാ​ള​സാ​ഹി​ത്യ​ത്തോ​ടു വ​ലി​യ പ്രി​യ​മാ​യി​രു​ന്നു. സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട ന​ല്ലൊ​രു ലൈ​ബ്ര​റി ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലും ഉ​ണ്ടാ​യി​രു​ന്നു. പ​ഠ​ന​ത്തോ​ടൊ​പ്പം ഫു​ട്ബോ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. പെ​ട്ടെ​ന്നു​ത​ന്നെ സീ​നി​യ​ർ ജി​ല്ലാ ടീ​മി​ൽ ഇ​ടം കി​ട്ടി. പി​ന്നെ സം​സ്ഥാ​ന ടീ​മി​ലേ​ക്ക്. 1998ൽ ​സീ​നി​യ​ർ നാ​ഷ​ണ​ൽ​സി​ൽ കേ​ര​ള​ത്തി​നാ​യി കു​പ്പാ​യ​മി​ട്ടു. നീ​ണ്ട ഒ​രു ദ​ശാ​ബ്ദ​ക്കാ​ലം കേ​ര​ള​ത്തി​നാ​യി ക​ളി​ച്ചു. 2009ൽ ​കേ​ര​ള ക്യാ​പ്റ്റ​ന്‍റെ തൊ​പ്പി​യും അ​ണി​ഞ്ഞു.

ഇ​തി​നി​ടെ ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ മ​ല​യാ​ള​ത്തി​ൽ പി​ജി​ക്ക് ചേ​ർ​ന്നു. ര​ണ്ടാം വ​ർ​ഷ​മാ​യ​പ്പോ​ഴാ​ണ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ലേ​ക്ക് മാ​റ​ണ​മെ​ന്ന ശ​ക്ത​മാ​യ തോ​ന്ന​ലു​ണ്ടാ​യ​ത്. അ​ങ്ങ​നെ കാ​ലി​ക്ക​ട്ട് കാ​മ്പ​സി​ൽ എം​പി​എ​ഡി​നു ചേ​ർ​ന്നു. പി​ന്നെ എം​ഫി​ൽ, പി​എ​ച്ച്ഡി.

മ​ഴ​വി​ല്ലു​പോ​ലൊ​രു ഫ്രീ​കി​ക്ക് ഗോ​ൾ

ഒ​രു ക​ളി​ക്കാ​രി​യെ​ന്ന നി​ല​യി​ൽ ഏ​റ്റ​വും സ​ന്തോ​ഷം തോ​ന്നി​യ​ത് 2007ലെ ​നാ​ഷ​ണ​ൽ ഗെ​യിം​സി​നി​ടെ​യാ​യി​രു​ന്നു. ആ​സാ​മി​ലെ ഗു​വാ​ഹ​ട്ടി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മി​സോ​റാ​മി​നെ​തി​രേ കി​ട്ടി​യ ഒ​രു ഫ്രീ​കി​ക്ക്. അ​ന്നു പ്ര​തി​രോ​ധ താ​ര​മാ​യി​രു​ന്നെ​ങ്കി​ലും ഫ്രീ​കി​ക്ക്, കോ​ർ​ണ​ർ എ​ന്നി​വ എ​പ്പോ​ഴും ഞാ​നാ​യി​രു​ന്നു എ​ടു​ത്തി​രു​ന്ന​ത്. സെ​ന്‍റ​ർ ലൈ​നി​നു തൊ​ട്ട​രി​കേ നി​ന്നെ​ടു​ത്ത (ഏ​ക​ദേ​ശം 45 വാ​ര അ​ക​ലെ​നി​ന്ന്) ആ ​ഫ്രീ​കി​ക്ക് ഉ​യ​ർ​ന്നു​പൊ​ങ്ങി മ​ഴ​വി​ല്ലു പോ​ലെ പോ​സ്റ്റി​ന്‍റെ വ​ല​തു മൂ​ല​യി​ലേ​ക്കു പ​റ​ന്നി​റ​ങ്ങി. ഗോ​ളി​ക്ക് സ്ത​ബ്ധ​യാ​യി നോ​ക്കി​നി​ൽ​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ആ ​ക​ളി​യി​ൽ കേ​ര​ളം 2-1 ന് ​ജ​യി​ക്കു​ക​യും ചെ​യ്തു.

കോ​ച്ചി​ന്‍റെ കു​പ്പാ​യ​ത്തി​ലേ​ക്ക്

കോ​ച്ചിം​ഗി​ന്‍റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പ​ല​രും​വ​ഴി ബോ​ധ്യ​പ്പെ​ട്ടു. അ​ങ്ങ​നെ​യാ​ണ് 2006ൽ ​ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യെ​ടു​ത്ത് പ​ട്യാ​ല സാ​യ് സെ​ന്‍റ​റി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പോ​ർ​ട്സി​ൽ​നി​ന്ന് എ​ൻ​ഐ​എ​സ് ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി​യ​ത്. പി​റ്റേ​വ​ർ​ഷം സി ​ലൈ​സ​ൻ​സും നേ​ടി.

എം​എ​ഫി​ൽ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ൽ 2007ൽ ​കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സി​ൽ ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഗ​സ്റ്റ് ല​ക്ച​റ​റാ​യി; 2012വ​രെ തു​ട​ർ​ന്നു. അ​തി​നി​ടെ 2010ൽ ​ബി ലൈ​സ​ൻ​സും സ്വ​ന്ത​മാ​ക്കി . ഒ​റീ​സ​യി​ലെ സാ​മ്പ​ൽ​പു​രി​ലാ​യി​രു​ന്നു ഒ​രു മാ​സം നീ​ണ്ട ക്യാ​മ്പ്. അ​തി​ലെ ഏ​ക വ​നി​ത​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ കോ​ച്ച്

ലൈ​സ​ൻ​സ് നേ​ടി ഇ​റ​ങ്ങി​യ ഉ​ട​ൻ അ​ണ്ട​ർ 14 ഇ​ന്ത്യ​ൻ വ​നി​ത ടീ​മി​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ചാ​യി നി​യ​മി​ത​യാ​യി. 2012ൽ ​ഹെ​ഡ് കോ​ച്ചാ​യി. 2010 മു​ത​ൽ 16 വ​രെ തു​ട​ർ​ച്ച​യാ​യി എ​എ​ഫ്സി ക​പ്പി​നാ​യി അ​ണ്ട​ർ 14 ടീ​മി​നെ ഒ​രു​ക്കി. ശ്രീ​ല​ങ്ക, താ​ജി​ക്കി​സ്ഥാ​ൻ, ഇ​റാ​ൻ, ഉ​സ്ബെ​ക്കി​സ്ഥാ​ൻ തു​ട​ങ്ങി​യ ടീ​മു​ക​ളെ തോ​ൽ​പ്പി​ച്ചു. 12 ലും 13 ​ലും എ​എ​ഫ്സി​യു​ടെ സൗ​ത്ത് സെ​ൻ​ട്ര​ൽ ഏ​ഷ്യ​ൻ ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി. എ​ട്ടു രാ​ജ്യ​ങ്ങ​ൾ മ​ത്സ​രി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​ഴു ക​ളി​ക​ളി​ലും വി​ജ​യി​ച്ചു.

2014ൽ ​കൊ​ളം​ബോ​യി​ലും 16ൽ ​താ​ജി​ക്കി​സ്ഥാ​നി​ലും റ​ണ്ണ​റ​പ്പാ​യി. 2013ൽ ​അ​ണ്ട​ർ 19 ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ചാ​യി മ​ലേ​ഷ്യ​യി​ലും 14ൽ ​വി​യ​റ്റ്നാ​മി​ലും പോ​യി. പി​റ്റേ​ക്കൊ​ല്ലം ഹെ​ഡ് കോ​ച്ചാ​യി ജോ​ർ​ദാ​നി​ൽ ന​ട​ന്ന എ​എ​ഫ്സി ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു. ഇ​തി​നി​ടെ 2014ൽ ​എ ലൈ​സ​ൻ​സ് നേ​ടു​ന്ന ഇ​ന്ത്യ​യി​ലെ മൂ​ന്നാ​മ​ത്തെ വ​നി​ത​യാ​യി. ഇ​തി​നി​ടെ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് കേ​ര​ള സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2012ൽ ​ക​ണ്ണൂ​ർ സ്പോ​ർ​ട്സ് ഡി​വി​ഷ​നി​ൽ ജോ​ലി​ക്കു​ക​യ​റി. നി​ര​വ​ധി കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചു. അ​തി​ൽ അ​ഞ്ചു​പേ​ർ അ​ണ്ട​ർ 17, 19 ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി.

ഇ​ന്ത്യ​ൻ വി​മ​ൺ​സ് ലീ​ഗ് കി​രീ​ടം

2017ൽ ​ഗോ​കു​ലം കേ​ര​ള​യ്ക്കാ​യി വു​മ​ൺ​സ് ടീം ​രൂ​പീ​ക​രി​ച്ച് ഹെ​ഡ് കോ​ച്ചാ​യി. ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്ന് ഒ​രു ടീം ​നാ​ഷ​ണ​ൽ ലീ​ഗ് ക​ളി​ച്ചു. ആ​ദ്യ​ത​വ​ണ​ത​ന്നെ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. ഇ​തി​നി​ടെ ഇ​ന്ത്യ​ൻ വു​മ​ൺ​സ് ലീ​ഗി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വി​ദേ​ശ ക​ളി​ക്കാ​രി​യെ കൊ​ണ്ടു​വ​ന്നു; ഉ​ഗാ​ണ്ട​ക്കാ​രി ഫ​സീ​ല. പി​ന്നെ അ​വി​ടെ​നി​ന്നു​ത​ന്നെ റി​ത​യും എ​ത്തി.

പി​റ്റേ​വ​ർ​ഷം ശ​ക്ത​രാ​യ മ​ണി​പ്പൂ​ർ പോ​ലീ​സി​നോ​ടു സെ​മി​യി​ൽ തോ​റ്റ് മൂ​ന്നാം സ്ഥാ​നം. 2019ൽ ​ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ വു​മ​ൺ​സ് ലീ​ഗി​ൽ ഗോ​കു​ലം ചാ​മ്പ്യ​ന്മാ​രാ​യി. ഈ ​ടീം ജോ​ർ​ദാ​നി​ൽ ക​ളി​ക്കാ​നും പോ​യി. അ​തോ​ടെ ഒ​രു ഇ​ന്ത്യ​ൻ വ​നി​താ ക്ല​ബ് ടീം ​വി​ദേ​ശ​ത്ത് എ​എ​ഫ്സി ക്ല​ബ് ടൂ​ർ​ണ​മെ​ന്‍റ്് ക​ളി​ക്കാ​ൻ പോ​യ​തി​ന്‍റെ ച​രി​ത്ര​വും സ്വ​ന്ത​മാ​യി.

ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​നൊ​പ്പം

2020ൽ ​ഇ​ന്ത്യ​ൻ വ​നി​താ സീ​നി​യ​ർ ടീ​മി​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ചാ​യി. സ്വീ​ഡ​ൻ​കാ​ര​നാ​യ തോ​മ​സ് ഡെ​ന​ർ​ബി ആ​യി​രു​ന്നു അ​ന്ന് ഹെ​ഡ് കോ​ച്ച്. ആ ​സ​മ​യ​ത്ത് ബ്ര​സീ​ൽ, സ്വീ​ഡ​ൻ, ബ​ഹ​റി​ൻ, യു​എ​ഇ തു​ട​ങ്ങി​യ നി​ര​വ​ധി ടീ​മു​ക​ളു​മാ​യി ന​മ്മ​ൾ ക​ളി​ച്ചു. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ക​യും ഫി​ഫ ലോ​ക​ത്തി​ലെ മി​ക​ച്ച താ​ര​മാ​യി ആ​റു​ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്ത "വ​നി​ത ഫു​ട്ബോ​ളി​ലെ പെ​ലെ ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ബ്ര​സീ​ലി​ന്‍റെ മ​ർ​ത്ത​യ്ക്കെ​തി​രേ​യും ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നാ​യി.

ബ്ര​സീ​ലി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ൽ അ​വ​ർ ആ​ദ്യം ഗോ​ൾ അ​ടി​ച്ചു. പ​ക്ഷേ, ന​മ്മു​ടെ പ​ഞ്ചാ​ബി താ​രം മ​നീ​ഷ ക​ല്യാ​ൺ ഗോ​ൾ നേ​ടി സ​മ​നി​ല പി​ടി​ച്ചു. പി​ന്നീ​ട് ആ​റു ഗോ​ളു​ക​ൾ​കൂ​ടി അ​ടി​ച്ച് അ​വ​ർ 7-1ന് ​ജ​യി​ച്ചെ​ങ്കി​ലും ഒ​രു ഗോ​ള​ടി​ക്കാ​നും കു​റ​ച്ചു​നേ​ര​ത്തേ​ക്കെ​ങ്കി​ലും സ​മ​നി​ല​യി​ലാ​ക്കാ​നു​മാ​യി എ​ന്ന​ത് ഫി​ഫ​യു​ടെ ഒ​ഫീ​ഷ്യ​ൽ​സി​നെ​പ്പോ​ലും അ​ത്ഭു​ത​പ്പെ​ടു​ത്തി.

2023ല്‍ ​അ​ണ്ട​ർ 17ന്‍റെ ഹെ​ഡ് കോ​ച്ചാ​യി എ​എ​ഫ്സി ക്വാ​ളി​ഫൈ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​ദ്യ റൗ​ണ്ട് ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി. 2023-24 കാ​ല​ഘ​ട്ട​ത്തി​ൽ സീ​നി​യ​ർ ടീ​മി​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ചാ​യി പി​ങ്ക് ക​പ്പ് പോ​ലു​ള്ള ഒ​ട്ടേ​റെ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ക​ളി​ച്ചു. 2024ൽ ​നേ​പ്പാ​ളി​ൽ ന​ട​ന്ന സാ​ഫ് ഗെ​യിം​സി​ൽ സെ​മി​യി​ൽ തോ​റ്റു. ഇ​തി​നി​ടെ 2023 ൽ ​ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ ബെ​സ്റ്റ് വ​നി​ത കോ​ച്ചി​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചു.

ഏ​ഷ്യാ ക​പ്പി​ലേ​ക്ക് സീ​നി​യ​ർ ടീം

2025 ​ൽ താ​യ്‌​ല​ൻ​ഡി​ൽ ന​ട​ന്ന എ​എ​ഫ്സി ക്വാ​ളി​ഫൈ മ​ത്സ​ര​ത്തി​ൽ മം​ഗോ​ളി​യ, തി​മോ​ർ ലെ​സ്റ്റെ, ഇ​റാ​ഖ് ടീ​മു​ക​ളെ തോ​ൽ​പ്പി​ച്ചാ​ണ് നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ആ​തി​ഥേ​യ​രാ​യ താ​യ്‌​ല​ൻ​ഡി​നെ 2-1 ന് ​തോ​ൽ​പ്പി​ച്ച് ഏ​ഷ്യാ​ക​പ്പി​ന് നാം ​യോ​ഗ്യ​ത നേ​ടി- 22 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം, യോ​ഗ്യ​താ​മ​ത്സ​രം ക​ളി​ച്ച്. സീ​നി​യ​ർ ടീ​മി​ന്‍റെ മ​റ​ക്കാ​നാ​വാ​ത്ത ഒ​രു നി​മി​ഷം ഇ​താ​യി​രു​ന്നു.

ലോ​ക​ക​പ്പ് സ്വ​പ്നം

വ​നി​താ ലോ​ക​ക​പ്പി​ലും ഒ​ളി​മ്പി​ക്സി​ലും ഇ​ന്ത്യ​ൻ ടീ​മി​നെ ക​ളി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് സ്വ​പ്നം. ഇ​പ്പോ​ഴ​ത്തെ വ​നി​താ ടീ​മി​ലെ കു​റ​ച്ചു​പേ​ർ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്നു​ണ്ട്. സ​മീ​പ​ഭാ​വി​യി​ൽ അ​ണ്ട​ർ 19, 17 ടീ​മു​ക​ളി​ൽ​നി​ന്ന് മി​ക​ച്ച കു​റ​ച്ചു​പേ​ർ​കൂ​ടി സീ​നി​യ​ർ ടീ​മി​ലെ​ത്തും. അ​തോ​ടെ ക​ളി​മാ​റും... 2024ൽ ​പ്രോ ലൈ​സ​ൻ​സ് നേ​ടി​യ ഇ​ന്ത്യ​യി​ലെ ഏ​ക വ​നി​താ കോ​ച്ചും ഇ​പ്പോ​ൾ തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ലെ കാ​യി​കാ​ധ്യാ​പി​ക​യു​മാ​യ ഡോ.​പി.​വി. പ്രി​യ​യു​ടെ സ്വ​പ്ന​ങ്ങ​ൾ ഗോ​ൾ​മു​ഖ​ത്തു തി​ള​ങ്ങു​ന്നു...

Tags : Football sunday deepika

Recent News

Corehub Up