ടെഹ്റാൻ: ഖാർഗ് ദ്വീപിൽ ആക്രമണം നടന്നതായി റിപ്പോർട്ട്. ദ്വീപിലെ വിവിധ ഇടങ്ങളിൽ ആക്രമണം നടന്നതായി ഇറാനിലെ അർധ ഔദ്യോഗിക മാധ്യമമാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച രാത്രിയ്ക്കകം ഹോർമുസ് തുറക്കുകയും വെടിനിർത്തൽ കരാറിലെത്തുകയും വേണമെന്നാണ് ഇറാനോട് യുഎസ് ആവശ്യപ്പെട്ടിരുന്നത്. യുഎസ് നിർദേശം ഇറാൻ തള്ളിക്കളഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗിൽ ആക്രമണം നടന്നിരിക്കുന്നത്. ഖാർഗിൽ ആക്രമണം നടത്തിയത് ഇസ്രയേലാണെന്നാണ് റിപ്പോർട്ടുകൾ.
ദ്വീപിലെ എണ്ണ സംഭരണശാലകളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഇവിടുത്തെ ഓയിൽ ടെർമിനലിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപ് വഴിയാണ്.