x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിന്നൽപ്രളയം "ഹി​മാ​ല​യ​ൻ സു​നാ​മി’യെ​ന്നു നേ​പ്പാ​ൾ

വെബ്ഡെസ്ക്
Published: September 4, 2026 02:31 AM IST | Updated: September 4, 2026 02:31 AM IST

വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി ശി​​​​ശി​​​​ർ ഖ​​​​നാ​​​​ൽ

കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ൽ വ​​​​ൻ നാ​​​​ശം വി​​​​ത​​​​ച്ച മി​​​​ന്ന​​​​ൽ പ്ര​​​​ള​​​​യ​​​​ത്തെ ‘ഹി​​​​മാ​​​​ല​​​​യ​​​​ൻ സു​​​​നാ​​​​മിഎ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി ശി​​​​ശി​​​​ർ ഖ​​​​നാ​​​​ൽ. ഈ ​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പി​​​​ന്തു​​​​ണ​​​​യും ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ​​​​വും പ്ര​​​​ഖ്യാ​​​​പി​​​​ച്ച അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മൂ​​​​ഹ​​​​ത്തി​​​​നും അ​​​​ദ്ദേ​​​​ഹം ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു.

കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ൽ ന​​​​യ​​​​ത​​​​ന്ത്ര ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കാ​​​​യി വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

സ​​​​മീ​​​​പ​​​​കാ​​​​ല ച​​​​രി​​​​ത്ര​​​​ത്തി​​​​ലൊ​​​​ന്നും ഇ​​​​ത്ത​​​​ര​​​​മൊ​​​​രു വ​​​​ൻ ദു​​​​ര​​​​ന്തം ന​​​​മ്മ​​​​ൾ ക​​​​ണ്ടി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഈ ​​​​ദു​​​​ര​​​​ന്ത​​​​ത്തെ ‘ഹി​​​​മാ​​​​ല​​​​യ​​​​ൻ സു​​​​നാ​​​​മി’എ​​​​ന്നു വി​​​​ളി​​​​ക്കാ​​​​ൻ ഞാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു-​​​​അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മൂ​​​​ഹ​​​​വു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ നേ​​​​പ്പാ​​​​ൾ തു​​​​ട​​​​ർ​​​​ന്നും സ​​​​ഹ​​​​ക​​​​രി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ സ്ഥാ​​​​ന​​​​പ​​​​തി​​​​മാ​​​​ർ, ന​​​​യ​​​​ത​​​​ന്ത്ര പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, ലോ​​​​ക ബാ​​​​ങ്ക്, ഏ​​​​ഷ്യ​​​​ൻ ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ബാ​​​​ങ്ക്, ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ തു​​​​ട​​​​ങ്ങി​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ പു​​​​രോ​​​​ഗ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ചും വി​​​​ദേ​​​​ശ​​​​പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യെ​​​​ക്കു​​​​റി​​​​ച്ചും മ​​​​ന്ത്രി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ തെ​​​​ര​​​​ച്ചി​​​​ലും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി സ്വ​​​​ദേ​​​​ശി​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ദേ​​​​ശി​​​​ക​​​​ളു​​​​ടെ​​​​യും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

 

Tags : Nepal FlashFlood HimalayanTsunami Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up