x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ന്ത​ര​വ​ന് പാ​ർ​ട്ടി​യി​ൽ മു​ൻ​നി​ര പ​ദ​വി ന​ൽ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി മാ​യാ​വ​തി 

ഓൺലൈൻ ഡെസ്ക്
Published: September 4, 2026 02:02 AM IST | Updated: September 4, 2026 02:03 AM IST

ബിഎസ്പി നേതാവ് മായാവതി അനന്തരവൻ ആകാശ് ആനന്ദിനൊപ്പം

ന്യൂ​ഡ​ൽ​ഹി: ബി​എ​സ്പി ദേ​ശീ​യ കോ-​ഓ​ർ​ഡി​നേ​റ്റ​റും ത​ന്‍റെ അ​ന​ന്ത​ര​വ​നു​മാ​യ ആ​കാ​ശ് ആ​ന​ന്ദി​ന് പാ​ർ​ട്ടി​യി​ൽ ത​ത്കാ​ലം പ്ര​ധാ​ന ചു​മ​ത​ല​ക​ളൊ​ന്നും ന​ൽ​കി​ല്ലെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ ദേ​ശീ​യ​ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് മാ​യാ​വ​തി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ഷ്ട്രീ​യ​മാ​യി ആ​കാ​ശ് ആ​ന​ന്ദ് ഇ​നി​യും കൂ​ടു​ത​ൽ പ​ക്വ​ത നേ​ടേ​ണ്ട​തു​ണ്ടെ​ന്നും അ​ത് കൈ​വ​രി​ക്കു​ന്ന​ത് വ​രെ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​ൽ​പ്പി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഭാ​വി​യി​ൽ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ബി​എ​സ്പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്നും മാ​യാ​വ​തി പ്ര​ഖ്യാ​പി​ച്ചു. കോ​ൺ​ഗ്ര​സ് ദ​ലി​ത് വി​രു​ദ്ധ പ്ര​സ്ഥാ​ന​മാ​ണെ​ന്നും ആ​ർ​എ​സ്എ​സി​ന്‍റെ വാ​ക്കും പ്ര​വൃ​ത്തി​യും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും അ​വ​ർ വി​മ​ർ​ശി​ച്ചു. പാ​ർ​ട്ടി സ്ഥാ​പ​ക​ൻ ക​ൻ​ഷി റാ​മി​ന്‍റെ ത​ത്ത്വ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ടി​ക്ക​റ്റോ പ്ര​ധാ​ന പ​ദ​വി​ക​ളോ ന​ൽ​കു​ന്ന​തി​നോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags : ‌BSP Mayawati DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up