x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് നീ​റ്റാ​കു​മോ? സി​​​ബി​​​ടി പ​​​രീ​​​ക്ഷ​​യ്ക്കു ശ്ര​​മം

വെബ്ഡെസ്ക്
Published: September 4, 2026 01:40 AM IST | Updated: September 4, 2026 01:40 AM IST

Natonal Testing Agency

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നീ​​​​റ്റ്-​​​​യു​​​​ജി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ക​​​​മ്പ്യൂ​​​​ട്ട​​​​ർ അ​​​​ധി​​​​ഷ്ഠിത​​​​മാ​​​​യി (സി​​​​ബി​​​​ടി-​​​​ക​​​​ംപ്യൂ​​​​ട്ട​​​​ർ ബെ​​​​യ്സ്ഡ് ടെ​​​​സ്റ്റ്) ന​​​​ട​​​​ത്താ​​​​ൻ പ്രാ​​​​ഥ​​​​മി​​​​ക ന​​​​ട​​​​പ​​​​ടി തു​​ട​​ങ്ങി നാ​​​​ഷ​​​​ണ​​​​ൽ ടെ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി.

സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഐ​​​​ടി അ​​​​ടി​​​​സ്ഥാ​​​​നസൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കാ​​​​ൻ ഓ​​​​ൾ ഇ​​​​ന്ത്യ കൗ​​​​ൺ​​​​സി​​​​ൽ ഫോ​​​​ർ ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​നോ​​​​ട് (എ‌​​​​ഐ‌​​​​സി‌​​​​ടി‌​​​​ഇ) നാ​​​​ഷ​​​​ണ​​​​ൽ ടെ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ് ടെ​​​​സ്റ്റിം​​​​ഗ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​ൻ വി​​​​വ​​​​ര​​​​സാ​​​​ങ്കേ​​​​തി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഒ​​​​ഴി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​തോ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ത്ത​​​​തോ ആ​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​ൻ എ‌​​​​ഐ‌​​​​സി‌​​​​ടി‌​​​​ഇ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. 2027ൽ ​​​​സി​​​​ബി​​​​ടി രീ​​​​തി​​​​യി​​​​ൽ നീ​​​​റ്റ്-​​​​യു​​​​ജി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് കേ​​​​ന്ദ്രം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ൻ​​​​ടി​​​​എ വി​​​​വി​​​​ധ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ സി​​​​ബി​​​​ടി രീ​​​​തി​​​​യി​​​​ലാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ച സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും മാ​​​​ത്ര​​​​മേ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ തേ​​​​ടു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്ന് എ​​​​ഐ​​​​സി​​​​ടി​​​​ഇ വ്യ​​​​ക്ത​​​​മാ​​​​ക്കി. പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​മാ​​​​യ ക​​​​മ്പ്യൂ​​​​ട്ട​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം, ഐ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ, നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്കിം​​​​ഗ്, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ക​​​​ണ​​​​ക്റ്റി​​​​വി​​​​റ്റി, വൈ​​​​ദ്യു​​​​തി ല​​​​ഭ്യ​​​​ത, സി​​​​സി​​​​ടി​​​​വി, അ​​​​നു​​​​ബ​​​​ന്ധ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​നാ​​​​ണ് സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളോ‌​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Tags : NEET successful Attempting CBTexam

Recent News

Corehub Up