ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ഓഫ് ഇന്ത്യ
കൊച്ചി: ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ഓഫ് ഇന്ത്യയുടെ (ടിസിഐ) 2027 സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദ വരുമാനം 14.8 ശതമാനം ഉയര്‍ന്ന് 1,397.9 കോടിയായി. അറ്റാദായം മൂന്നു ശതമാനം വര്‍ധിച്ച് 116.9 കോടിയിലെത്തി.
ആദ്യ ആറുമാസത്തെ വരുമാനം 12 ശതമാനം ഉയര്‍ന്ന് 2,652.7 കോടി രൂപയായി. സാങ്കേതികവിദ്യാധിഷ്ഠിത ചരക്കുനീക്ക സേവനങ്ങളും ബഹുമാര്‍ഗ ഗതാഗതസൗകര്യങ്ങളും വിപുലീകരിച്ച് വളര്‍ച്ച തുടരാനാണ് കമ്പനിയുടെ ലക്ഷ്യം.
Tags : TCI Secondquarter Revenue NetProfit FinancialYear Business