x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​പ്പ് പ​റ​ഞ്ഞ് തി​രി​ച്ചു​ക​യ​റാ​നി​ല്ല; നി​രാ​ഹാ​ര സ​മ​രം പ്ര​ഖ്യാ​പി​ച്ച് എ​സ്എ​ഫ്ഐ

വെബ് ഡെസ്ക്
Published: November 2, 2026 06:17 PM IST | Updated: November 2, 2026 06:17 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ​സ്പെ​ൻ​ഷ​ൻ വി​വാ​ദ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി എ​സ്എ​ഫ്ഐ. മാ​പ്പ​പേ​ക്ഷ ന​ൽ​കി​യാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ചു​ക​യ​റാ​മെ​ന്ന് സി​ൻ​ഡി​ക്ക​റ്റ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മാ​പ്പ​പേ​ക്ഷ ന​ൽ​കി തി​രി​ച്ചു​ക​യ​റാ​നി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. സ​ഞ്ജീ​വ് പ​റ​ഞ്ഞു.

സ​സ്പെ​ൻ​ഷ​നി​ലാ​യ 16 വി​ദ്യാ​ർ​ഥി​ക​ളി​ൽ 12 പേ​രെ മാ​പ്പ​പേ​ക്ഷ ന​ൽ​കി​യാ​ൽ തി​രി​ച്ചെ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ൽ ഈ ​നി​ബ​ന്ധ​ന അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​സ്എ​ഫ്ഐ. മാ​പ്പ​പേ​ക്ഷ ന​ൽ​കി തി​രി​ച്ചു​ക​യ​റു​ന്ന​ത് സ​മ​ര​ത്തി​ന്‍റെ നി​ല​പാ​ടി​ൽ നി​ന്നു​ള്ള പി​ന്മാ​റ്റ​മാ​കു​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ നി​ല​പാ​ട്.

അ​തേ​സ​മ​യം എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര​ട​ക്കം നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രാ​യ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും സി​ൻ​ഡി​ക്ക​റ്റ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റ് 12 വി​ദ്യാ​ർ​ഥി​ക​ളെ​യും മാ​പ്പ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മാ​ത്ര​മേ തി​രി​ച്ചെ​ടു​ക്കു​ക​യു​ള്ളൂ.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ലും സി​ൻ​ഡി​ക്ക​റ്റ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ന് അ​നു​സ​രി​ച്ചാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. വി​ഷ​യ​ത്തി​ൽ കോ​ട​തി​യു​ടെ തീ​രു​മാ​നം ചൊ​വ്വാ​ഴ്ച​യാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​രം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ 16 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ഴി​ഞ്ഞ 64 ദി​വ​സ​മാ​യി സ​സ്‌​പെ​ൻ​ഷ​നി​ൽ തു​ട​രു​ന്ന​ത്. അ​തേ​സ​മ​യം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ട​ൻ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങും. 

Tags : Suspension Sfi SreeSankaracharyaUniversity KaladyUniversity StudentProtest HungerStrike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up