x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചുഴലിക്കാറ്റ്: വെള്ളിയാഴ്ച വരെ മഴ കനക്കും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

വെബ് ഡെസ്ക്
Published: November 2, 2026 03:51 PM IST | Updated: November 2, 2026 03:51 PM IST

Image for representation

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ശക്തമായ ചുഴലിക്കാറ്റായ 'മുറസു' മധ്യ ബംഗാൾ ഉൾക്കടലിലും സമീപത്തെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി തുടരുന്നു. ഇന്ന് രാത്രി 11.30നും ചൊവ്വാഴ്ച പുലർച്ചെ നാലിനും ഇടയിൽ തെക്കൻ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ ശക്തമായ ചുഴലിക്കാറ്റായി മണിക്കൂറിൽ 100–110 കിലോമീറ്റർ വേഗത്തിലും പരമാവധി മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിലും കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.

തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക–തെക്കൻ മഹാരാഷ്ട്ര തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ചൊവ്വ, വെള്ളി ദിവസങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. 'മുറസു' ചുഴലിക്കാറ്റിന്‍റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇന്നു മുതൽ ബുധനാഴ്ച വരെ ബംഗാൾ ഉൾക്കടലിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.
ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മത്സ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.

Tags : Weather WeatherUpdate WeatherForecast WeatherAlert Rain Rainfall Monsoon Thunderstorm Lightning Thunder RainyDay Climate Meteorology Atmosphere ExtremeWeather

Recent News

Corehub Up