x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ വാ​ഹ​ന നി​യ​ന്ത്ര​ണം ക​ർ​ശ​നം; ആ​ദ്യ​ദി​നം നി​യ​മം ലം​ഘി​ച്ച​വ​രി​ൽ​നി​ന്ന് ഈ​ടാ​ക്കി​യ​ത് ല​ക്ഷ​ങ്ങ​ളു​ടെ പി​ഴ

വെബ് ഡെസ്ക്
Published: November 2, 2026 12:46 PM IST | Updated: November 2, 2026 12:46 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ൽ പ്ര​ഖ്യാ​പി​ച്ച വാ​ഹ​ന നി​രോ​ധ​ന​വും നി​യ​ന്ത്ര​ണ​വും ലം​ഘി​ച്ച​തി​ന് ആ​ദ്യ​ദി​നം ത​ന്നെ ക​ന​ത്ത പി​ഴ. വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പി​ഴ​യാ​യും പാ​രി​സ്ഥി​തി​ക ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ആ​കെ 68.4 ല​ക്ഷം രൂ​പ​യാ​ണ് അ​ധി​കൃ​ത​ർ ഈ​ടാ​ക്കി​യ​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ആ​ദ്യ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച പ​തി​നാ​യി​ര​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ഡ​ൽ​ഹി​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ബി​എ​സ്-6 മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണം പാ​ലി​ക്കാ​ത്ത 1,539 വാ​ഹ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച​യ​ച്ചു. പൊ​ല്യൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത 566 വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് പ്ര​ധാ​ന​മാ​യും പി​ഴ​യി​ട്ട​ത്.

പു​ക മ​ലി​നീ​ക​ര​ണ മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​ന് 56.6 ല​ക്ഷം രൂ​പ​യും പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം ലം​ഘി​ച്ച​തി​ന് ര​ണ്ട് ല​ക്ഷം രൂ​പ​യും പാ​രി​സ്ഥി​തി​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി 9.8 ല​ക്ഷം രൂ​പ​യു​മാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്.

ഡ​ൽ​ഹി​ക്ക് പു​റ​ത്തു​നി​ന്നു​ള്ള ബി​എ​സ്-6 നി​ല​വാ​ര​ത്തി​ന് താ​ഴെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഡ​ൽ​ഹി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ ഡ​ൽ​ഹി പൊ​ലി​സും ഗ​താ​ഗ​ത വ​കു​പ്പും സം​യു​ക്ത​മാ​യി വ​ൻ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. ആ​കെ 14,930 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 10.31 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളും അ​തി​ർ​ത്തി​യി​ൽ നി​ന്ന് ത​ന്നെ തി​രി​ച്ച​യ​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച 62 വാ​ഹ​ന​ങ്ങ​ൾ ട്രാ​ഫി​ക് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

അ​തി​ർ​ത്തി​യി​ൽ നി​ന്ന് തി​രി​ച്ച​യ​ച്ച​വ​യി​ൽ 140 ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ, 54 വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ, 95 ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ, 34 ബ​സു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ, പ​രി​ശോ​ധി​ച്ച 1,423 ഇ​രു​ച​ക്ര-​മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ 789 എ​ണ്ണം തി​രി​ച്ച​യ​ക്കു​ക​യും 38 എ​ണ്ണം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, സി​എ​ൻ​ജി, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കും അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി​യി​ട്ടു​ണ്ട്.

പൊ​ല്യൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം ന​ൽ​ക​രു​തെ​ന്ന് പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ വാ​ഹ​ന​ത്തി​ന്‍റെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ല്ലാ​ത്ത പ​ക്ഷം, ക​ന​ത്ത പി​ഴ ചു​മ​ത്തു​ക​യും അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ നി​ന്ന് തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്യു​മെ​ന്നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത അ​റി​യി​ച്ചി​രു​ന്നു.

Tags : Vehicle Lakhs Violator Fine

Recent News

Corehub Up