x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ രാ​​​ജി​​​വ​​​യ്​​ക്കുംവരെ പ്ര​​​ക്ഷോ​​​ഭ​​​മെ​​​ന്ന് ഇ​​​ന്ത്യ സ​​​ഖ്യം

സീനോ സാജു
Published: November 2, 2026 06:58 AM IST | Updated: November 2, 2026 07:20 AM IST

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഡ​​​​ൽ​​​​ഹി മി​​​​ന്‍റോ ബ്രി​​​​ഡ്ജ് റോ​​​​ഡി​​​​ൽ​​​നി​​​​ന്നു രാം​​​ലീ​​​ല മൈ​​​താ​​​ന​​​ത്തേക്കു ന​​​ട​​​ന്ന

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വോ​​​​ട്ടുകൊ​​​​ള്ള ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രാ​​​​യ ജ​​​​ന​​​​കീ​​​​യ വി​​​​ചാ​​​​ര​​​​ണ​​​​യ്ക്കു പി​​​​ന്നാ​​​​ലെ ജ​​​ന​​​ല​​​​ക്ഷ​​​​ങ്ങ​​​​ളെ അ​​​​ണി​​​​നി​​​​ര​​​​ത്തി, പ്ര​​​തി​​​പ​​​ക്ഷ ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ശ​​​ക്തി​​​യും ഐ​​​ക്യ​​​വും വി​​​ളി​​​ച്ചോ​​​തി "ച​​​​ലോ ദി​​​ല്ലി' മ​​​​ഹാ​​​​റാ​​​​ലി.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​സ​​​​ഖ്യം ഒ​​​​ന്ന​​​​ട​​​​ങ്കം വോ​​​​ട്ടുകൊ​​​​ള്ള​​​​യ്‌​​​​ക്കെ​​​​തി​​​​രേ തെ​​​​രു​​​വി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ ത​​​ല​​​സ്ഥാ​​​ന​​​ന​​​ഗ​​​രി ഇ​​​​തു​​​​വ​​​​രെ കാ​​​​ണാ​​​​ത്ത പ്ര​​​​തി​​​​ഷേ​​​​ധാ​​​​ര​​​​വ​​​​മാ​​​​ണ് തെ​​​​രു​​​​വു​​​​ക​​​​ളി​​​​ലും രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്തും അ​​​​ല​​​​യ​​​​ടി​​​​ച്ച​​​​ത്.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രു​​​​ടെ വ​​​​ര​​​​വ് വി​​​​വി​​​​ധ വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ ത​​​​ട​​​​യാ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു ജ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് സ​​​​മ​​​​ര​​​​ഭൂ​​​​മി​​​​യി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യ​​​​ത്. ഇ​​​​രു​​​​പ​​​​തി​​​​ല​​​​ധി​​​​കം പ്ര​​​​തി​​​​പ​​​​ക്ഷ​​​ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും സ​​​​ഖ്യ​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള വി​​​​വി​​​​ധ യു​​​​വ​​​​ജ​​​​ന-​​​​വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും സ​​​​മ​​​​ര​​​​ത്തി​​​​ൽ അ​​​​ണി​​​​ചേ​​​​ർ​​​​ന്നു.

ഡ​​​​ൽ​​​​ഹി മി​​​​ന്‍റോ ബ്രി​​​​ഡ്ജ് റോ​​​​ഡി​​​​ൽ​​​നി​​​​ന്നു രാം​​​ലീ​​​ല മൈ​​​താ​​​ന​​​ത്തേക്കു ന​​​ട​​​ന്ന മാ​​​​ർ​​​​ച്ചി​​​​ൽ ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ​​​​ഖ്യ​​​​ത്തി​​​​ലെ പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ളാ​​​യ അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വ്, എം.​​​​എ. ബേ​​​​ബി, മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി, തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വ്, ഡി. ​​​​രാ​​​​ജ, ഫ​​​​റൂ​​​​ഖ് അ​​​​ബ്‌​​​ദു​​​​ള്ള, ദീ​​​​പ​​​​ാങ്ക​​​​ർ ഭ​​​​ട്ടാ​​​​ചാ​​​​ര്യ, പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി, സു​​​​പ്രി​​​​യ സു​​​​ലെ എ​​​​ന്നി​​​​വ​​​​​​ർ​​​ക്കു പി​​​ന്നാ​​​ലെ കേ​​​​ര​​​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ, തെ​​​​ലു​​​​ങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി രേ​​​​വ​​​​ന്ത് റെ​​​​ഡ്ഢി തു​​​​ട​​​​ങ്ങി​​​​യ നേ​​​താ​​​ക്ക​​​ളും പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രും വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മ​​​ന്ത്രി​​​മാ​​​രും എം​​​പി​​​മാ​​​രും പ്ര​​​​ത്യേ​​​​ക വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​ണി​​​നി​​​ര​​​ന്നു.

മി​​​​ന്‍റോ റോ​​​​ഡി​​​​ൽ ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ ജ​​​​ന​​​​സ​​​​ഞ്ച​​​​യ​​​​ത്തെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷാ​​​സ​​​​ന്നാ​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ് പൊ​​​ലി​​​സ് ഒ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്.

രാം​​​​ലീ​​​​ല മൈ​​​​താ​​​​ന​​​​ത്ത് എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്ന മ​​​​ഹാ​​​​റാ​​​​ലി രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ​​​ത​​​​ന്നെ രാ​​​​ഷ്‌​​​ട്രീ​​​​യ​​​ശ്ര​​​​ദ്ധ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന വ​​​​ലി​​​​യൊ​​​​രു ജ​​​​ന​​​​കീ​​​​യ മു​​​​ന്നേ​​​​റ്റ​​​​മാ​​​​യി മാ​​​​റി. ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റാ​​​​ണു തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ട്ടി​​​​മ​​​​റി​​​​ക​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നും ഇ​​​​തി​​​​നു​​​ പി​​​​ന്നി​​​​ൽ ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും അ​​​​മി​​​​ത് ഷാ​​​​യു​​​മാ​​​​ണെ​​​​ന്നും നേ​​​​താ​​​​ക്ക​​​​ൾ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ ആ​​​​ഞ്ഞ​​​​ടി​​​​ച്ചു. ഗ്യാ​​​​നേ​​​​ഷി​​​​നെ പു​​​​റ​​​​ത്താ​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ പോ​​​​രാ​​​​ട്ടം തു​​​​ട​​​​രു​​​​മെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തോ​​​​ടെ​​​​യാ​​​​ണു മ​​​​ഹാ​​​​റാ​​​​ലി സ​​​​മാ​​​​പി​​​​ച്ച​​​​ത്.

Tags : INDIA alliance Deepika DeepikaNewspaper BreakingNews calls for protests

Recent News

Corehub Up