പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്സി നടത്തിയ ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്മെന്റിലും ക്രമക്കേട് ആരോപണം. എറണാകുളം മഹാരാജാസ് കോളജ് മുൻ എസ്എഫ്ഐ നേതാവിന് നിയമന ശിപാർശ നൽകിയെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയ്ൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി.
ഇയാൾ ഗ്രേസ് മാർക്കിലാണ് ബികോം പാസായതെന്നും എന്നാൽ ഉയർന്ന യോഗ്യതയുള്ളവരെ പിന്തള്ളി റാങ്കിൽ മുന്നിലെത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു. കോളജ് പ്രിൻസിപ്പൽമാരെ കൈയേറ്റംചെയ്തതിനും മദ്യപിച്ചു വാഹനമോടിച്ചതിനും ഉൾപ്പെടെ ഇയാളുടെ പേരിൽ കേസുള്ളതായും ആരോപണം ഉയർന്നിട്ടുണ്ട്.
പിഎസ്സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ ഇയാൾക്ക് ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകിയെന്നും പരാതിയുണ്ട്. 2025 സെപ്റ്റംബറിലാണ് ഡിവൈഎസ്പി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നത്.
Tags : DySP KeralaPolice VDSatheesan RameshChennithala NewsUpdate Headlines