x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മം; ന​ട​പ​ടി ഉ​ട​ൻ

വെബ് ഡെസ്‌ക്
Published: November 2, 2026 07:50 AM IST | Updated: November 2, 2026 07:50 AM IST

ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ സ്റ്റേഷനിൽ കയറി പ്രതിയെ കണ്ടപ്പോൾ

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മ കേ​സി​ൽ ന​ട​പ​ടി ഉ​ട​ൻ. ഫെ​നി നൈ​നാ​നും ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കേ​സി​ൽ പ്ര​തി ചേ​ർ​ക്കും. ക​ണ്ടാ​ല​റി​യാ​വു​ന്ന പ്ര​തി​ക​ളെ പൊ​ലി​സ് തി​രി​ച്ച​റി​ഞ്ഞു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫ് അ​റ​സ്റ്റി​ലാ​യ ദി​വ​സ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​ലി​സ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ഡി​ജി​പി പ​ത്ത​നം​തി​ട്ട എ​സ്പി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

അ​തേ​സ​മ​യം പൊ​ലി​സ് സ്റ്റേ​ഷ​നു​ള്ളി​ൽ ക​യ​റി ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ പ്ര​തി​യെ ക​ണ്ട സം​ഭ​വ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. സ്റ്റേ​ഷ​ന് പു​റ​ത്തു​ണ്ടാ​യ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​നാ​ണ് പ​രാ​തി​ക്കാ​രി​ക്ക് പ്ര​തി​യെ കാ​ണാ​ൻ അ​വ​സ​രം ന​ൽ​കി​യ​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ വാ​ദം.

Tags : Adoor SreenadeviKunjamma NewsUpdate Headlines Crime Police Investigation

Recent News

Corehub Up