പത്തനംതിട്ട: അടൂർ പൊലിസ് സ്റ്റേഷൻ അതിക്രമ കേസിൽ നടപടി ഉടൻ. ഫെനി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർക്കും. കണ്ടാലറിയാവുന്ന പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസ് നടപടികൾ വേഗത്തിലാക്കിയത്. സംഭവത്തിൽ ഡിജിപി പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു.
അതേസമയം പൊലിസ് സ്റ്റേഷനുള്ളിൽ കയറി ശ്രീനാദേവി കുഞ്ഞമ്മ പ്രതിയെ കണ്ട സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലിസിന്റെ വിശദീകരണം. സ്റ്റേഷന് പുറത്തുണ്ടായ പ്രതിഷേധം തണുപ്പിക്കാനാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരം നൽകിയതെന്നാണ് പൊലിസിന്റെ വാദം.