x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ണാ​ബി​ന് പി​ന്നാ​ലെ മു​റ​സു ചു​ഴ​ലി​ക്കാ​റ്റ്; ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

വെബ് ഡെസ്ക്
Published: November 2, 2026 06:24 AM IST | Updated: November 2, 2026 06:24 AM IST

ചെ​ന്നൈ: അ​ർ​ണാ​ബ് ചു​ഴ​ലി​ക്കാ​റ്റി​നു പി​ന്നാ​ലെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മു​റ​സു ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​പ്പെ​ട്ടു. തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി തെ​ക്ക​ൻ ആ​ന്ധ്ര​യി​ൽ ക​ര​തൊ​ടും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ചെ​ന്നൈ​യി​ലും തി​രു​വ​ള്ളൂ​രി​ലും ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടും സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി​യും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടു​മു​ണ്ട്.

ബു​ധ​നാ​ഴ്ച രാ​വി​ലെ വ​രെ ത​മി​ഴ്നാ​ട് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ക​ട​ലി​ൽ പോ​യ​വ​ർ ഉ​ട​ൻ തി​രി​ച്ചെ​ത്ത​ണ​മെ​ന്നാ​ണ് അ​റി​യി​പ്പ്. ബീ​ച്ചു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​റി​യി​പ്പു​ണ്ട്.

മ​ണി​ക്കൂ​റി​ൽ 100 മു​ത​ൽ 110 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല​പ്പോ​ൾ 120 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലു​മു​ള്ള ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. ആ​ന്ധ്രാ​പ്ര​ദേ​ശ് ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെ വി​ന്യ​സി​ക്കു​ക​യും അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് മു​റ​സു ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട​ത്. ര​ണ്ടി​ന് പു​ല​ർ​ച്ചെ​യോ​ടെ ഇ​ത് ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി ആ​ന്ധ്രാ​പ്ര​ദേ​ശ് തീ​ര​ത്തേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തീ​ര​ദേ​ശ ആ​ന്ധ്ര​യി​ൽ അ​തി​തീ​വ്ര മ​ഴ പെ​യ്യു​മെ​ന്ന പ്ര​വ​ച​ന​ത്തെ തു​ട​ർ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. റാ​യ​ല​സീ​മ​യി​ലും തെ​ല​ങ്കാ​ന​യി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ടും ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തു​ക​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി. എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ ആ​റു ടീ​മു​ക​ളെ​യും എ​സ്ഡി​ആ​ർ​എ​ഫി​ന്‍റെ ഏ​ഴ് ടീ​മു​ക​ളെ​യും പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​ന് 112 അ​ല്ലെ​ങ്കി​ൽ 1070 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നു ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​ർ​ണാ​ബ് ചു​ഴ​ലി​ക്കാ​റ്റി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം ഒ​ഡീ​ഷ​യി​ൽ ഒ​രു ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ളെ ബാ​ധി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പു​തി​യ ചു​ഴ​ലി​ക്കാ​റ്റ് എ​ത്തു​ന്ന​ത്. ദ​ക്ഷി​ണ ഒ​ഡീ​ഷ​യി​ൽ ന​വം​ബ​ർ നാ​ല് വ​രെ മ​ഴ തു​ട​രു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

Tags : Cyclone Muraasu Arnab heavy rain Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up