x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സി​നെ​തി​രേ സിക്ക് വി​രു​ദ്ധ ക​ലാ​പം ആ​യു​ധ​മാ​ക്കി ബിജെപി

സ​​നു സി​​റി​​യ​​ക്
Published: November 2, 2026 06:40 AM IST | Updated: November 2, 2026 06:40 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​ഡ​​ൽ​​ഹി: മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രേ ഇ​​ന്ത്യ സ​​ഖ്യം സം​​ഘ​​ടി​​പ്പി​​ച്ച ‘ച​​ലോ ദി​​ല്ലി’ മാ​​ർ​​ച്ചും രാം​​ലീ​​ല മൈ​​താ​​ന​​ത്തെ റാ​​ലി​​യും അ​​വ​​സാ​​നി​​ച്ച​​തി​​നു പി​​ന്നാ​​ലെ കോ​​ൺ​​ഗ്ര​​സി​​നെ​​തി​​രേ ക​​ട​​ന്നാ​​ക്ര​​മ​​ണ​​വു​​മാ​​യി ബി​​ജെ.​പി.

1984ലെ ​​സി​​ക്ക് വി​​രു​​ദ്ധ ക​​ലാ​​പ​​ത്തി​​ന്‍റെ വാ​​ർ​​ഷി​​ക ദി​​ന​​ത്തി​​ൽ​ത്ത​ന്നെ കോ​​ൺ​​ഗ്ര​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഡ​​ൽ​​ഹി​​യി​​ൽ ഇ​​ത്ത​​ര​മൊ​രു കൂ​​റ്റ​​ൻ മാ​​ർ​​ച്ച് ന​​ട​​ത്തി​​യ​​ത് ഇ​​ര​​ക​​ളു​​ടെ മു​​റി​​വി​​ൽ ഉ​​പ്പു പു​​ര​​ട്ടു​​ന്ന​​തി​​നു സ​​മാ​​ന​​മാ​​ണെ​​ന്ന് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​മ​​ന്ത്രി അ​​മി​​ത് ഷാ ​​കു​​റ്റ​​പ്പെ​​ടു​​ത്തി.

ആ​​യി​​ര​​ങ്ങ​​ൾ കൂ​​ട്ട​​ക്കൊ​​ല ചെ​​യ്യ​​പ്പെ​​ട്ട ഇ​​രു​ണ്ട ദി​​ന​​ത്തി​​ൽ പ്ര​​തി​​ഷേ​​ധം സം​​ഘ​​ടി​​പ്പി​​ച്ച​​തി​​ലൂ​​ടെ സ്നേ​​ഹ​​ത്തി​​നു പ​​ക​​രം വെ​​റു​​പ്പി​​ന്‍റെ സ​​ന്ദേ​​ശ​​മാ​​ണ് കോ​​ൺ​​ഗ്ര​​സ് ന​​ൽ​​കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.

സി​​ക്ക് വി​​രു​​ദ്ധ ക​​ലാ​​പ​​ത്തി​​ന്‍റെ വാ​​ർ​​ഷി​​ക​ദി​​ന​​ത്തി​​ൽ പ്ര​​തി​​ഷേ​​ധ​റാ​​ലി ന​​ട​​ത്ത​​രു​​തെ​​ന്ന് ബി​ജെ​പി പ​​ര​​സ്യ​​മാ​​യി അ​​ഭ്യ​​ർ​​ഥി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും കോ​​ൺ​​ഗ്ര​​സ് അ​​ത് പൂ​​ർ​​ണ​​മാ​​യും അ​​വ​​ഗ​​ണി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​മി​​ത് ഷാ ​​ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഷാ​​യ്ക്കു​ പി​​ന്നാ​​ലെ ബി​ജെ​പി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ നി​​തി​​ൻ ന​​ബീ​​നും കേ​​ന്ദ്ര​​മ​​ന്ത്രി ജെ.​​പി. ന​​ഡ്ഡ​​യും പ്ര​​തി​​പ​​ക്ഷ​​ത്തി​​നെ​​തി​​രേ രം​​ഗ​​ത്തെ​​ത്തി. ജ​​ന​​ഹി​​തം അം​​ഗീ​​ക​​രി​​ക്കാ​​ൻ ത​​യാ​​റാ​​കാ​​ത്ത​​തി​​നാ​​ലാ​​ണു കോ​​ൺ​​ഗ്ര​​സ് ഭ​​ര​​ണ​​ഘ​​ട​​നാ​സ്ഥാ​​പ​​ന​​ങ്ങ​​ളെ നി​​ര​​ന്ത​​രം കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്ന​​തെ​​ന്ന് നി​​തി​​ൻ ന​​ബീ​​ൻ പ​​റ​​ഞ്ഞു. രാ​​ഹു​​ൽ ഗാ​​ന്ധി​​യെ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള രാ​​ജ​​ഭ​​ര​​ണം അ​​വ​​സാ​​നി​​പ്പി​​ച്ച് ഇ​​ന്ത്യ​സ​​ഖ്യ​​ത്തി​​നു​​ള്ളി​​ൽ ആ​​ദ്യം ജ​​നാ​​ധി​​പ​​ത്യം സ്ഥാ​​പി​​ക്കാ​​ൻ അ​​ദ്ദേ​​ഹം വെ​​ല്ലു​​വി​​ളി​​ച്ചു.

കോ​​ൺ​​ഗ്ര​​സി​​ന്‍റെ പ​​ത​​ന​​ത്തി​​ന്‍റെ പെ​​ട്ടി​​യി​​ലെ അ​​വ​​സാ​​ന ആ​​ണി​​യാ​​യി രാം​​ലീ​​ല​​യി​​ലെ ​മ​​ഹാ​​റാ​​ലി മാ​​റു​​മെ​​ന്ന് ജെ.​​പി. ന​​ഡ്ഡ പ​​രി​​ഹ​​സി​​ച്ചു. ന​​വം​​ബ​​ർ ഒ​​ന്ന് രാ​ജ്യ​ത്തി​ന്‍റെ ജ​​നാ​​ധി​​പ​​ത്യ​ച​​രി​​ത്ര​​ത്തി​​ലെ ക​​റു​​ത്ത അ​​ധ്യാ​​യ​​മാ​​ണെ​​ന്നും കോ​​ൺ​​ഗ്ര​​സ് പി​​ന്തു​​ണ​​ച്ച ഗു​​ണ്ട​​ക​​ൾ സി​​ക്കു​​കാ​​രെ കൂ​​ട്ട​​ക്കൊ​​ല ചെ​​യ്ത​​തി​​ന്‍റെ ഓ​​ർ​​മ​​ദി​​ന​​മാ​​ണി​​തെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

ഇ​​ന്ത്യ സ​​ഖ്യം മാ​​ർ​​ച്ച് പ്ര​​ഖ്യാ​​പി​​ച്ച​​തു​മു​​ത​​ൽ ന​​വം​​ബ​​ർ ഒ​​ന്നി​​ന്‍റെ ഓ​​ർ​​മ​​ക​​ളെ ബി​ജെ​​പി രാ​​ഷ്‌​ട്രീ​​യ ആ​​യു​​ധ​​മാ​​ക്കി​​യി​​രു​​ന്നു.

രാ​​ജ്യ​​മൊ​​ട്ടാ​​കെ മാ​​ർ​​ച്ചു​​ക​​ൾ സംഘടിപ്പിക്കും

അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന പ​​ഞ്ചാ​​ബ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​കൂ​​ടി ല​​ക്ഷ്യം വ​​ച്ചാ​​ണ് ബി​ജെ​പി​​യു​​ടെ ഈ ​​നീ​​ക്കം. ക​​ലാ​​പ​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സി​​ക്കു​​കാ​​ർ കൊ​​ല്ല​​പ്പെ​​ട്ട ഡ​​ൽ​​ഹി​​യി​​ലെ തി​​ല​​ക് ന​​ഗ​​ർ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ബി​ജെ​പി ഇ​​ന്ന​​ലെ പ്ര​​ത്യേ​​ക പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു.
വ​​രും​ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​ഷ​​യ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധം ക​​ടു​​പ്പി​​ക്കാ​​നും പ്ര​​തി​​പ​​ക്ഷ​​ത്തി​​നെ​തി​രേ രാ​​ജ്യ​​മൊ​​ട്ടാ​​കെ മാ​​ർ​​ച്ചു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കാ​​നു​​മാ​​ണ് ബി​ജെ​​പി തീ​​രു​​മാ​​നം.

Tags : anti-Sikh riots Deepika DeepikaNewspaper BreakingNews BJP uses weapon against Congress

Recent News

Corehub Up