ഓം ബിർള
തിരുവനന്തപുരം: പാർലമെന്റിലെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) അധ്യക്ഷന്മാരുടെ സമ്മേളനം തിരുവനന്തപുരത്ത് ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും.
നാളെ നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
ലോക്സഭാ പിഎസി അധ്യക്ഷൻ കെ.സി. വേണുഗോപാൽ സ്വാഗതവും നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നന്ദിയും പറയും. പാർലമെന്റിലെയും സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റികളുടെ അധ്യക്ഷരും അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.തുടർന്ന് ‘ഓഡിറ്റ്, ഉത്തരവാദിത്തം, സദ്ഭരണം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മാറുന്ന പങ്ക്’ എന്ന പ്രമേയത്തിൽ ചർച്ച നടക്കും.
Tags : PAC Chairpersons Deepika DeepikaNewspaper Conference of PAC Chairpersons in Thiruvananthapuram