തിരുവനന്തപുരം: കിഫ്ബിയുടെ മറവിൽ നടന്ന ഭൂമി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിൽ റവന്യു- ധനവകുപ്പ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി വിപുലീകരിക്കും. കഴിഞ്ഞ ദിവസം വിജിലൻസ് ഡിഐജി തോംസണ് ജോസിന്റെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ധന-റവന്യു ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലീകരിക്കുന്നതിനു പിന്നാലെ അന്വേഷണം തുടങ്ങും.
കണ്ണൂരിലെ റവന്യു, രജിസ്ട്രേഷൻ ഓഫിസുകളിൽ നിന്നു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുന്നതാണ് ആദ്യപടി. അന്വേഷണ സംഘം ഇന്നു യോഗം ചേർന്ന ശേഷമാകും ഇക്കാര്യത്തിൽ തുടർ അന്വേഷണ തീരുമാനമെടുക്കുക.
Tags : KIIFB Fraud: Deepika DeepikaNewspaper BreakingNews Revenue and Finance Officials Also Under