ഹർദീപ് സിംഗ് പുരി
ന്യൂഡൽഹി: രാജ്യസഭ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയോടൊപ്പം കേന്ദ്രമന്ത്രി ഹർദീപ് സിംഗ്പുരി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കൗതുകകരമായ വിവരങ്ങൾ. കേന്ദ്രമന്ത്രിയേക്കാൾ കൂടുതൽ ആസ്തിയും വരുമാനവും ഭാര്യ ലക്ഷ്മി പുരിക്കാണെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. ഈമാസം 12 നു നടക്കുന്ന തെരഞ്ഞെടുപ്പിനായി 74 കാരനായ മന്ത്രി ഇന്നലെയാണ് നാമനിർദേശപത്രിക സമർപ്പിച്ചത്.
കേന്ദ്രമന്ത്രിക്ക് 6.54 കോടി രൂപയുടെ ജംഗമവസ്തുക്കളും ഡൽഹി വെസ്റ്റ് എൻഡിൽ ഉൾപ്പടെ 20 കോടി രൂപ വിലമതിക്കുന്ന സ്ഥാവരവസ്തുക്കളുമുണ്ട്. അതേസമയം ഭാര്യ ലക്ഷ്മിപുരിക്ക് 10.66 കോടിരൂപയുടെ ജംഗമവസ്തുക്കളും ഒൻപത് കോടി രൂപയുടെ സ്ഥാവര ആസ്തിയുമുണ്ട്.
ജനീവയിൽ 30ലക്ഷം സ്വിസ് ഫ്രാങ്ക് (ഏകദേശം 34കോടി രൂപ) വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്റും ഗ്രേറ്റർ നോയിഡയിൽ വീടും ലക്ഷ്മി പുരിയുടെ പേരിലാണ്. ഇതിനു പുറമേ വിദേശ ബാങ്കുകളിലും നിക്ഷേപമുണ്ട്.അഞ്ചുവർഷത്തിനിടെ ലക്ഷ്മി പുരിയുടെ വാർഷികവരുമാനം വലിയതോതിൽ വർധിച്ചുവെന്നും സത്യവാങ്മൂലത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു.
Tags : Hardeep Singh Deepika DeepikaNewspaper BreakingNews Election Nomination Wife is Wealthier Than Union Minister