x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വർധിപ്പിക്കില്ല; ഹൈക്കോടതി നിർദേശം തള്ളി സർക്കാർ

വെബ് ഡെസ്ക്
Published: November 2, 2026 01:20 PM IST | Updated: November 2, 2026 01:20 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വർധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയും കോടികളുടെ ബാധ്യതയും ചൂണ്ടിക്കാട്ടിയാണ് കെഎസ്ആര്‍ടിസി പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം തള്ളിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

നിലവിലെ സാഹചര്യത്തില്‍ പെന്‍ഷന്‍ കൂട്ടിയാല്‍ പ്രതിമാസം 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നും കെഎസ്ആര്‍ടിസിയുടെ നിത്യച്ചെലവുകള്‍ പോലും മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയാണെന്നുമാണ് സര്‍ക്കാരിന്‍റെ വിശദീകരണം.

കെഎസ്ആര്‍ടിസിയുടെ നിലവിലെ സാമ്പത്തിക സ്ഥിതിയാണ് പെന്‍ഷന്‍ വര്‍ധനവിന് തടസമെന്ന് ഗതാഗത മന്ത്രി സി.പി. ജോണും വ്യക്തമാക്കി. ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശികയായി മാത്രം 995 കോടി രൂപയുടെ ബാധ്യതയുണ്ട്. കൂടാതെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനായി 250 കോടിയോളം രൂപയുമുണ്ട്.

ഈ കടബാധ്യതകള്‍ കഴിഞ്ഞ നാല് മാസം കൊണ്ടുണ്ടായതല്ലെന്നും ഇത്രയും വലിയ ബാധ്യതകളില്‍ നിന്നാണ് കെഎസ്ആര്‍ടിസിയെ ഏറ്റെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ സ്ഥാപനത്തിന്‍റെ വരുമാനത്തില്‍ കാര്യമായ വര്‍ധനവൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോ കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റിനോ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതുപോലെയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags : KSRTC Government HighCourt Pension Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up