x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേരാനല്ലൂര്‍ അപകടം: വാദം ഇനി അടച്ചിട്ട മുറിയില്‍, പ്രോസിക്യൂഷനെതിരെ ജയബാലകൃഷ്ണന്‍റെ കുടുംബം

കൊച്ചി ബ്യൂറോ
Published: November 2, 2026 01:06 PM IST | Updated: November 2, 2026 01:06 PM IST

ചേരാനെല്ലൂരിൽ അപകടത്തിനിടയായ കാർ, മരിച്ച ജയബാലകൃഷ്ണൻ

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസിലെ വാദം ഇനി അടച്ചിട്ട മുറിയില്‍. പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെ മരിച്ച ജയബാലകൃഷ്ണന്‍റെ അഭിഭാഷകനെ കോടതിയും പ്രോസിക്യൂഷനും വിമര്‍ശിച്ചു. അഭിഭാഷകന്‍ പുറത്തു പോയി വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുന്നുവെന്ന് പ്രോസിക്യൂഷന്‍ വിമര്‍ശിച്ചു.

അന്വേഷണത്തെ തടസപ്പെടുത്തുന്ന രീതിയില്‍ പ്രതികരണങ്ങള്‍ നല്‍കുന്നുവെന്നും എന്തുകൊണ്ടാണ് ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നതെന്ന് മനസിലാകുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ കുടുംബത്തിന്‍റെ അഭിഭാഷകന്‍ പ്രോസിക്യൂഷനെതിരെയും വിമര്‍ശനം ഉന്നയിച്ചു.

പല രേഖകളും കൈപ്പറ്റാന്‍ പ്രോസിക്യൂഷന്‍ തയാറാവുന്നില്ല, പല കാര്യങ്ങളും പങ്കുവയ്ക്കുന്നില്ല, എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയാം, അത് പരസ്യമായി പറയാനാവില്ലെന്ന് കുടുംബത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതോടെയാണ് വാദം ഇനി അടച്ചിട്ട മുറിയില്‍ തുടരാമെന്ന് കോടതി പറഞ്ഞത്.

പ്രോസിക്യൂട്ടര്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയപ്പോള്‍ ഏഴു വര്‍ഷമായി കോടതിയിലുള്ള ആളാണ്, അവര്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ കോടതിയെ അറിയിക്കണമെന്നും വ്യക്തമാക്കി. അതേസമയം, കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.

Tags : CheranalloorAccident Arguments Court Jayabalakrishnan

Recent News

Corehub Up