x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീനങ്ങാടിയിൽ പ്രിൻസിപ്പലിന്‍റെ സ്ഥലംമാറ്റം; സ്കൂളിൽ വിദ്യാർഥികളുടെ പഠിപ്പ് മുടക്ക് സമരം

വെബ് ഡെസ്ക്
Published: November 2, 2026 12:39 PM IST | Updated: November 2, 2026 12:39 PM IST

പ്രതീകാത്മക ചിത്രം

 കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയ നടപടിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം.

പ്രിൻസിപ്പലിന്‍റെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് പ്ലസ്ടു, പ്ലസ് വൺ വിദ്യാർഥികൾ സ്കൂളിൽ പഠിപ്പ് മുടക്കി മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു.

വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്‍റും മദ്യപിച്ചു എന്നായിരുന്നു ഉയർന്ന പ്രധാന ആരോപണം. എന്നാൽ, സംഭവത്തെ തുടർന്ന് നടത്തിയ പ്രിൻസിപ്പലിന്‍റെ രക്തപരിശോധനയിൽ മദ്യത്തിന്‍റെ അംശം കണ്ടെത്താനായിരുന്നില്ല. ഇടതുപക്ഷ അധ്യാപക സംഘടന നേതാവാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ.

ഈ വിവാദങ്ങളെ തുടർന്ന് ഹയർ സെക്കൻഡറി ബോർഡ് വിശദമായ അന്വേഷണം നടത്തുകയുണ്ടായി. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ പഠനയാത്ര നടത്തിയത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിൻസിപ്പലിനെ അദ്ദേഹത്തിന്‍റെ വീടിന് അടുത്തുള്ള വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിയത്.

അതേസമയം, പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ മീനങ്ങാടിയിൽ ഇന്ന് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും. ഇതിനിടെ, പിടിഎ പ്രസിഡന്‍റ് മദ്യപിച്ചു എന്ന കുട്ടികളുടെ ആരോപണത്തിൽ വിശദീകരണം നൽകുന്നതിനായി ആരോപണ വിധേയനായ പിടിഎ പ്രസിഡന്‍റ് ഹാജിസ് ഇന്ന് മാധ്യമങ്ങളെ കാണും.

Tags : Protest Transfer Principal Meenangadi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up