x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​റ​സു ചു​ഴ​ലി​ക്കാ​റ്റ് തീരത്തേക്ക്; ത​മി​ഴ്നാ​ട്ടി​ലും ആ​ന്ധ്ര​യി​ലും ക​ന​ത്ത മ​ഴ, ചെ​ന്നൈ​യി​ൽ 11 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

വെബ് ഡെസ്ക്
Published: November 2, 2026 01:36 PM IST | Updated: November 2, 2026 01:36 PM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: മു​റ​സു ചു​ഴ​ലി​ക്കാ​റ്റ് ത​മി​ഴ്നാ​ട്, ദ​ക്ഷി​ണ ആ​ന്ധ്ര തീ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ ചെ​ന്നൈ​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും ക​ന​ത്ത മ​ഴ. ഞാ​യ​റാ​ഴ്‌​ച രാ​ത്രി മു​ത​ൽ ചെ​ന്നൈ, ചെ​ങ്ക​ൽ​പ​ട്ട്, തി​രു​വ​ള്ളൂ​ർ ജി​ല്ല​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ മോ​ശം കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് തി​ങ്ക​ളാ​ഴ്‌​ച ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള 11 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.

ചെ​ന്നൈ​യി​ൽ നി​ന്ന് വി​ജ​യ​വാ​ഡ, രാ​ജ​മു​ണ്ട്രി, ക​ട​പ്പ, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. യാ​ത്ര​ക്കാ​ർ അ​ത​ത് വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മ​ധ്യ​ഭാ​ഗ​ത്തും തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യോ​ട് ചേ​ർ​ന്നും സ്ഥി​തി ചെ​യ്തി​രു​ന്ന അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റ് മ​ണി​ക്കൂ​റി​ൽ 25 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് നീ​ങ്ങു​ന്ന​ത്. നി​ല​വി​ൽ ചെ​ന്നൈ​യി​ൽ​നി​ന്ന് വ​ട​ക്കു​കി​ഴ​ക്ക്-​കി​ഴ​ക്ക് ദി​ശ​യി​ൽ 200 കി​ലോ​മീ​റ്റ​റും ആ​ന്ധ്ര​യി​ലെ നെ​ല്ലൂ​രി​ൽ​നി​ന്ന് 210 കി​ലോ​മീ​റ്റ​റും അ​ക​ലെ​യാ​ണ് ഇ​തി​ന്‍റെ സ്ഥാ​നം.

ന​വം​ബ​ർ ര​ണ്ടി​ന് രാ​ത്രി 11.30നും ​ന​വം​ബ​ർ മൂ​ന്നി​ന് പു​ല​ർ​ച്ചെ നാ​ലി​നു​മി​ട​യി​ൽ നെ​ല്ലൂ​രി​നും ന​ർ​സാ​പു​ര​ത്തി​നും ഇ​ട​യി​ൽ, ഓം​ഗോ​ളി​ന് സ​മീ​പം ദ​ക്ഷി​ണ ആ​ന്ധ്ര തീ​ര​ത്ത് അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മു​റ​സു ക​ര​തൊ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം. തീ​രം തൊ​ടു​മ്പോ​ൾ മ​ണി​ക്കൂ​റി​ൽ 100 മു​ത​ൽ 110 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല​പ്പോ​ൾ 120 കി​ലോ​മീ​റ്റ​ർ വ​രെ​യും കാ​റ്റി​ന് വേ​ഗ​ത​പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ചെ​ന്നൈ​യി​ൽ രാ​ത്രി മു​ഴു​വ​ൻ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്തെ​ങ്കി​ലും വ​ലി​യ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഗ്രേ​റ്റ​ർ ചെ​ന്നൈ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ സ​മീ​ര​ൻ വ്യ​ക്ത​മാ​ക്കി. ആ​രെ​യും ദു​രി​താ​ശ്വാ​സ കാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​ന്നി​ട്ടി​ല്ല. വ​ട​ക്ക​ൻ ചെ​ന്നൈ​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​യ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യെ​ങ്കി​ലും ഗ​താ​ഗ​തം സു​ഗ​മ​മാ​യി തു​ട​രു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ എ​ല്ലാ സ​ബ്‌​വേ​ക​ളും തു​റ​ന്നി​ട്ടു​ണ്ടെ​ന്നും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Cyclone Murasu Coast HeavyRain Flight

Recent News

Corehub Up